യഹസ്‌കേൽ 27:1-36

27  എനിക്കു വീണ്ടും യഹോ​വ​യു​ടെ സന്ദേശം കിട്ടി:  “മനുഷ്യ​പു​ത്രാ, സോരി​നെ​ക്കു​റിച്ച്‌ ഒരു വിലാ​പ​ഗീ​തം ആലപിക്കൂ!+  സോരിനെ നോക്കി ഇങ്ങനെ പാടൂ:‘സമു​ദ്ര​ക​വാ​ട​ങ്ങ​ളിൽ വസിക്കു​ന്ന​വളേ,അനേകം ദ്വീപു​ക​ളു​ടെ വ്യാപാ​ര​കേ​ന്ദ്രമേ,പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: “സോരേ, നീ സ്വയം ‘സൗന്ദര്യ​സ​മ്പൂർണ’ എന്നു പുകഴ്‌ത്തു​ന്ന​ല്ലോ.+   നിന്റെ പ്രദേ​ശങ്ങൾ സാഗര​ഹൃ​ദ​യ​ത്തി​ലാണ്‌.നിന്നെ നിർമി​ച്ചവർ നിന്റെ സൗന്ദര്യ​ത്തി​നു പരിപൂർണത നൽകി.   സെനീരിൽനിന്നുള്ള+ ജൂനിപ്പർ തടി​കൊണ്ട്‌ അവർ നിന്റെ പലകകൾ ഉണ്ടാക്കി.നിനക്കു പായ്‌മരം നിർമി​ക്കാൻ ലബാ​നോ​നിൽനിന്ന്‌ ദേവദാ​രു കൊണ്ടു​വന്നു.   ബാശാനിലെ ഓക്ക്‌ മരങ്ങൾകൊ​ണ്ട്‌ അവർ നിന്റെ തുഴകൾ ഉണ്ടാക്കി.നിന്റെ അണിയം* കിത്തീം+ ദ്വീപു​ക​ളി​ലെ ആനക്കൊ​മ്പു പതിപ്പിച്ച സൈ​പ്ര​സ്‌ത​ടി​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു.   ഈജിപ്‌തിൽനിന്നുള്ള വർണശ​ബ​ള​മായ ലിനൻകൊ​ണ്ടു​ള്ള​താ​യി​രു​ന്നു നിന്റെ കപ്പൽപ്പാ​യ്‌.നിന്റെ കപ്പൽത്ത​ട്ടി​ന്റെ മേലാപ്പ്‌ എലീഷ+ ദ്വീപു​ക​ളിൽനി​ന്നുള്ള പർപ്പിൾ നിറത്തി​ലുള്ള കമ്പിളി​നൂ​ലും നീലനൂ​ലും കൊണ്ടു​ള്ള​താ​യി​രു​ന്നു.   സീദോൻകാരും അർവാദുകാരും+ ആയിരു​ന്നു നിന്റെ തുഴക്കാർ. സോരേ, നിന്റെ സ്വന്തം ആളുക​ളാ​യി​രു​ന്നു നിന്റെ കപ്പൽജോ​ലി​ക്കാർ. എല്ലാവ​രും നിപു​ണ​രായ പുരു​ഷ​ന്മാർ!+   അനുഭവപരിചയമുള്ള,* പ്രഗല്‌ഭ​രായ ഗബാൽപുരുഷന്മാരാണു+ നിന്റെ കപ്പലു​ക​ളു​ടെ വിള്ളൽ അടച്ചി​രു​ന്നത്‌.+ കടലിലെ എല്ലാ കപ്പലു​ക​ളും അവയുടെ നാവി​ക​രും കച്ചവട​ത്തി​നു നിന്റെ അടുത്ത്‌ വന്നു. 10  പേർഷ്യയിലെയും ലൂദി​ലെ​യും പൂതിലെയും+ പുരു​ഷ​ന്മാർ നിന്റെ സൈന്യ​ത്തി​ലു​ണ്ടാ​യി​രു​ന്നു; യുദ്ധവീ​ര​ന്മാ​രാ​യി​രു​ന്നു അവർ. അവർ അവരുടെ പരിച​ക​ളും പടത്തൊ​പ്പി​ക​ളും നിന്നിൽ തൂക്കി​യി​ട്ടു. അവർ നിനക്കു മഹിമ ചാർത്തി. 11  നിന്റെ സൈന്യ​ത്തി​ലുള്ള അർവാ​ദി​ലെ പുരു​ഷ​ന്മാർ നിന്റെ മതിലു​ക​ളി​ലെ​ങ്ങും നിലയു​റ​പ്പി​ച്ചി​രു​ന്നു.ധീരപു​രു​ഷ​ന്മാർ നിന്റെ ഗോപു​ര​ങ്ങ​ളിൽ കാവൽ നിന്നു. വട്ടത്തി​ലു​ള്ള പരിചകൾ അവർ നിന്റെ ചുറ്റു​മുള്ള മതിലു​ക​ളിൽ തൂക്കി​യി​ട്ടു;അവർ നിന്റെ സൗന്ദര്യ​ത്തി​നു പരിപൂർണത വരുത്തി. 12  “‘“നീ ഏറെ സമ്പന്നയാ​യ​തു​കൊണ്ട്‌ തർശീശ്‌+ നീയു​മാ​യി വ്യാപാ​രം ചെയ്‌തു. നിന്റെ ചരക്കുകൾക്കു+ പകരമാ​യി അവർ വെള്ളി​യും ഇരുമ്പും തകരവും ഈയവും തന്നു.+ 13  നീയുമായി യാവാ​നും തൂബലും+ മേശെക്കും+ വ്യാപാ​രം ചെയ്‌തു. നിന്റെ കച്ചവട​ച്ച​ര​ക്കു​കൾക്കു പകരമാ​യി അടിമകളെ+ അവർ തന്നു. ചെമ്പു​രു​പ്പ​ടി​ക​ളും അവർ നിനക്കു നൽകി. 14  തോഗർമഗൃഹം+ നിന്റെ ചരക്കു​കൾക്കു പകരമാ​യി തന്നതു കുതി​ര​ക​ളെ​യും കോവർക​ഴു​ത​ക​ളെ​യും ആയിരു​ന്നു. 15  ദേദാനിലെ+ ആളുകൾ നീയു​മാ​യി വ്യാപാ​രം ചെയ്‌തു. ധാരാളം ദ്വീപു​ക​ളിൽ നീ നിന്റെ വ്യാപാ​രി​കളെ നിയോ​ഗി​ച്ചു. അവർ ആനക്കൊമ്പുകളും+ കരി മരവും നിനക്കു കപ്പമായി തന്നു. 16  നിന്റെ ഉത്‌പ​ന്ന​ങ്ങ​ളു​ടെ സമൃദ്ധി​യാൽ ഏദോം നീയു​മാ​യി വ്യാപാ​ര​ത്തിൽ ഏർപ്പെട്ടു. അവർ നിന്റെ ചരക്കു​കൾക്കു പകരം നീലഹ​രി​ത​ക്കല്ല്‌, പർപ്പിൾ നിറത്തി​ലുള്ള കമ്പിളി, ബഹുവർണ​നൂ​ലു​ക​ളാൽ ചിത്ര​പ്പണി ചെയ്‌ത തുണി​ത്ത​രങ്ങൾ, മേത്തരം തുണി, പവിഴ​ക്കല്ല്‌, മാണി​ക്യം എന്നിവ തന്നു. 17  “‘“യഹൂദ​യും ഇസ്രാ​യേൽ ദേശവും നീയു​മാ​യി വ്യാപാ​രം ചെയ്‌തു. നിന്റെ ചരക്കു​കൾക്കു പകരമാ​യി അവർ മിന്നീതിലെ+ ഗോത​മ്പും വിശേ​ഷ​പ്പെട്ട ഭക്ഷ്യവ​സ്‌തു​ക്ക​ളും തേനും+ എണ്ണയും സുഗന്ധക്കറയും+ തന്നു.+ 18  “‘“നിന്റെ ഉത്‌പ​ന്ന​ങ്ങ​ളു​ടെ സമൃദ്ധി​യും സകല സമ്പത്തും കണ്ട്‌ ദമസ്‌കൊസ്‌+ നീയു​മാ​യി വ്യാപാ​രം ചെയ്‌തു. നിന്റെ ചരക്കു​കൾക്കു പകരം ഹെൽബോ​നിൽനി​ന്നുള്ള വീഞ്ഞും സേഹരിൽനി​ന്നുള്ള കമ്പിളിയും* അവൾ കൈമാ​റി. 19  വെദാനും ഊസാ​ലി​ലെ യാവാ​നും നിന്റെ ചരക്കു​കൾക്കു പകരമാ​യി പച്ചിരു​മ്പ്‌, ഇലവങ്ങം,* ഇഞ്ചിപ്പുല്ല്‌* എന്നിവ തന്നു. 20  സവാരിമൃഗത്തിന്റെ പുറത്ത്‌ ഇടുന്ന തുണി​യു​ടെ വ്യാപാ​ര​ത്തി​നു ദേദാൻ+ നിന്റെ അടുത്ത്‌ വന്നു. 21  ചെമ്മരിയാട്ടിൻകുട്ടികളുടെയും കോലാ​ടു​ക​ളു​ടെ​യും ചെമ്മരി​യാ​ടു​ക​ളു​ടെ​യും വ്യാപാ​രി​ക​ളായ അറബികളെയും+ കേദാർതലവന്മാരെയും+ നീ കച്ചവടം നടത്താൻ ഏർപ്പാ​ടാ​ക്കി. 22  ശേബയിലെയും റാമയിലെയും+ വ്യാപാ​രി​കൾ നീയു​മാ​യി കച്ചവടം ചെയ്‌തു. അവർ നിന്റെ ചരക്കു​കൾക്കു പകരമാ​യി വിശേ​ഷ​പ്പെട്ട എല്ലാ തരം സുഗന്ധ​ദ്ര​വ്യ​ങ്ങ​ളും രത്‌ന​ങ്ങ​ളും സ്വർണ​വും തന്നു.+ 23  ശേബ,+ അശ്ശൂർ,+ കിൽമദ്‌ എന്നിവി​ട​ങ്ങ​ളി​ലെ വ്യാപാ​രി​ക​ളും ഹാരാനും+ കന്നെയും ഏദെനും+ നീയു​മാ​യി കച്ചവടം നടത്തി. 24  അവർ മനോ​ഹ​ര​മായ വസ്‌ത്ര​ങ്ങ​ളും നീലത്തു​ണി​യിൽ പല നിറത്തി​ലുള്ള നൂലു​കൊണ്ട്‌ ചിത്ര​പ്പണി ചെയ്‌ത മേലങ്കി​ക​ളും വർണശ​ബ​ള​മായ പരവതാ​നി​ക​ളും കൊണ്ടു​വന്ന്‌ നിന്റെ കമ്പോ​ള​ത്തിൽ വ്യാപാ​രം ചെയ്‌തു. ഇവയെ​ല്ലാം കയറു​കൊണ്ട്‌ കെട്ടി​മു​റു​ക്കി ഭദ്രമാ​ക്കി​വെ​ച്ചി​രു​ന്നു. 25  നിന്റെ കച്ചവട​ച്ച​ര​ക്കു​കൾ കൊണ്ടു​പോ​കുന്ന വാഹന​മാ​യി​രു​ന്നു തർശീ​ശു​ക​പ്പ​ലു​കൾ.+അങ്ങനെ, ചരക്കു കുത്തി​നി​റച്ച്‌ നിറഞ്ഞവളായി* നീ വിശാ​ല​മായ സമു​ദ്ര​ത്തി​ന്റെ വിരി​മാ​റി​ലൂ​ടെ നീങ്ങി. 26  നിന്റെ തുഴക്കാർ നിന്നെ പ്രക്ഷു​ബ്ധ​മായ കടലി​ലേക്കു കൊണ്ടു​പോ​യി.നടുക്ക​ട​ലിൽവെച്ച്‌ ഒരു കിഴക്കൻ കാറ്റു നിന്നെ തകർത്തു​ക​ളഞ്ഞു. 27  നിന്റെ സമ്പത്തും ചരക്കു​ക​ളും കച്ചവട​വ​സ്‌തു​ക്ക​ളും നിന്റെ നാവി​ക​രും കപ്പൽജോ​ലി​ക്കാ​രുംനിന്റെ കപ്പലു​ക​ളു​ടെ വിള്ളൽ അടയ്‌ക്കു​ന്ന​വ​രും നിന്റെ കച്ചവട​ച്ച​ര​ക്കു​കൾ വ്യാപാ​രം ചെയ്യുന്നവരും+ യുദ്ധവീരന്മാരും+—നിന്നി​ലുള്ള ജനസമൂഹം* മുഴു​വ​നും—നിന്റെ പതനദി​വസം നടുക്ക​ട​ലിൽ മുങ്ങി​ത്താ​ഴും.+ 28  നിന്റെ കപ്പൽജോ​ലി​ക്കാർ നിലവി​ളി​ക്കു​മ്പോൾ തീര​ദേ​ശങ്ങൾ പേടി​ച്ചു​വി​റ​യ്‌ക്കും. 29  എല്ലാ തുഴക്കാ​രും നാവി​ക​രും കപ്പൽജോ​ലി​ക്കാ​രുംഅവരുടെ കപ്പലു​ക​ളിൽനിന്ന്‌ ഇറങ്ങി​വന്ന്‌ കരയിൽ നിൽക്കും. 30  അവർ നിന്നെ ഓർത്ത്‌ ഉറക്കെ നിലവി​ളി​ക്കും.+അവർ തലയിൽ മണ്ണു വാരി​യിട്ട്‌ ചാരത്തിൽ കിടന്ന്‌ ഉരുളും. 31  അവർ തല വടിക്കും. വിലാ​പ​വ​സ്‌ത്രം ധരിക്കും.അവർ നിന്നെ ഓർത്ത്‌ അതിദുഃ​ഖ​ത്തോ​ടെ അലമു​റ​യിട്ട്‌ വിലപി​ക്കും. 32  കരച്ചിലിനിടെ അവർ ഒരു വിലാ​പ​ഗീ​തം ആലപി​ക്കും. അവർ നിന്നെ​ക്കു​റിച്ച്‌ ഇങ്ങനെ പാടും: ‘സമു​ദ്ര​മ​ധ്യേ നിശ്ശബ്ദ​യാ​യി​പ്പോയ സോരി​നെ​പ്പോ​ലെ ആരുണ്ട്‌?+ 33  പുറങ്കടലിൽനിന്ന്‌ വന്ന നിന്റെ ചരക്കു​കൾകൊണ്ട്‌ നീ ധാരാളം ജനതകളെ തൃപ്‌തി​പ്പെ​ടു​ത്തി.+ നിന്റെ വൻസമ്പ​ത്തും കച്ചവട​ച്ച​ര​ക്കു​ക​ളും ഭൂമി​യി​ലെ രാജാ​ക്ക​ന്മാ​രെ സമ്പന്നരാ​ക്കി.+ 34  നീ നടുക്ക​ട​ലിൽവെച്ച്‌, ആഴക്കട​ലിൽവെച്ച്‌, തകർന്നു​പോ​യ​ല്ലോ.+നിന്റെ സകല കച്ചവട​ച്ച​ര​ക്കു​ക​ളും ആളുക​ളും നിന്നോ​ടൊ​പ്പം മുങ്ങി​ത്താ​ണ​ല്ലോ.+ 35  ദ്വീപുവാസികളെല്ലാം ആശ്ചര്യ​ത്തോ​ടെ നിന്നെ തുറി​ച്ചു​നോ​ക്കും.+അവരുടെ രാജാ​ക്ക​ന്മാർ പേടി​ച്ചു​വി​റ​യ്‌ക്കും.+ അവരുടെ മുഖത്ത്‌ ഭീതി നിഴലി​ക്കും. 36  നിന്റെ അവസ്ഥ കണ്ട്‌ ജനതക​ളി​ലെ വ്യാപാ​രി​കൾ അതിശ​യ​ത്തോ​ടെ തലയിൽ കൈ വെക്കും.* നിന്റെ അന്ത്യം പൊടു​ന്ന​നെ​യു​ള്ള​തും ഭയാന​ക​വും ആയിരി​ക്കും.നീ എന്നേക്കു​മാ​യി ഇല്ലാതാ​കും.’”’”+

അടിക്കുറിപ്പുകള്‍

അതായത്‌, കപ്പലിന്റെ മുൻഭാ​ഗം.
അക്ഷ. “പ്രായം​ചെന്ന.”
അഥവാ “ഇളംചു​വപ്പു കലർന്ന ചാരനി​റ​ത്തി​ലുള്ള കമ്പിളി​യും.”
കറുവാ മരത്തിന്റെ കുടും​ബ​ത്തിൽപ്പെട്ട ഒരു മരം.
വാസനയുള്ള ഒരിനം പുല്ല്‌.
മറ്റൊരു സാധ്യത “പ്രൗഢി​യു​ള്ള​വ​ളും നിറഞ്ഞ​വ​ളും ആയി.”
അക്ഷ. “സഭ.”
അക്ഷ. “ചൂളമ​ടി​ക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം