യഹസ്‌കേൽ 19:1-14

19  “ഇസ്രാ​യേ​ലി​ലെ തലവന്മാ​രെ​ക്കു​റിച്ച്‌ നീ ഒരു വിലാ​പ​ഗീ​തം ആലപി​ക്കണം.  ഇങ്ങനെ പാടൂ:‘ആരായി​രു​ന്നു നിന്റെ അമ്മ? സിംഹ​ങ്ങ​ളു​ടെ ഇടയിൽ ഒരു സിംഹി. കരുത്ത​രാ​യ യുവസിംഹങ്ങളുടെ* ഇടയിൽ കിടന്ന്‌ അവൾ അവളുടെ കുഞ്ഞു​ങ്ങളെ പോറ്റി.   തന്റെ കുഞ്ഞു​ങ്ങ​ളിൽ ഒന്നിനെ അവൾ വളർത്തി​വ​ലു​താ​ക്കി. അവൻ കരുത്ത​നായ ഒരു യുവസിം​ഹ​മാ​യി.+ ഇരയെ കടിച്ചു​കീ​റാൻ അവൻ പഠിച്ചു.മനുഷ്യ​രെ​പ്പോ​ലും അവൻ തിന്നു.   പക്ഷേ അവനെ​ക്കു​റിച്ച്‌ കേട്ട ജനതകൾ കുഴി ഒരുക്കി അവനെ പിടിച്ചു.അവർ അവനെ കൊളു​ത്തിട്ട്‌ ഈജി​പ്‌ത്‌ ദേശ​ത്തേക്കു കൊണ്ടു​പോ​യി.+   അവൻ വരാൻ അവൾ കാത്തി​രു​ന്നു; പ്രതീ​ക്ഷ​യ​റ്റ​പ്പോൾ തന്റെ മറ്റൊരു കുഞ്ഞിനെ കരുത്ത​നായ ഒരു യുവസിം​ഹ​മാ​യി വളർത്തി വിട്ടു.   അവനും സിംഹ​ങ്ങ​ളോ​ടൊ​പ്പം നടന്ന്‌ കരുത്ത​നായ ഒരു യുവസിം​ഹ​മാ​യി. ഇരയെ കടിച്ചു​കീ​റാൻ അവനും പഠിച്ചു. മനുഷ്യ​രെ​പ്പോ​ലും അവൻ തിന്നു.+   അവരുടെ കെട്ടു​റ​പ്പുള്ള മണി​മേ​ട​കൾക്കി​ട​യി​ലൂ​ടെ പതുങ്ങി​ന​ടന്ന്‌ അവൻ അവരുടെ നഗരങ്ങൾ നശിപ്പി​ച്ചു.വിജന​മാ​യി​ത്തീർന്ന ആ സ്ഥലത്തെ​ല്ലാം അവന്റെ ഗർജനം മുഴങ്ങി​ക്കേട്ടു.+   അവനെ വലവീ​ശി​പ്പി​ടി​ക്കാൻ ചുറ്റു​മുള്ള ജനതകൾ അവന്റെ നേരെ വന്നു.അവരുടെ കുഴി​യിൽ അവൻ അകപ്പെട്ടു.   അവർ അവനെ കൊളു​ത്തിട്ട്‌ കൂട്ടി​ലാ​ക്കി, ബാബി​ലോൺരാ​ജാ​വി​ന്റെ അടു​ത്തേക്കു കൊണ്ടു​പോ​യി. ഇസ്രാ​യേൽമ​ല​ക​ളിൽ അവന്റെ ശബ്ദം ഇനി ഒരിക്ക​ലും കേൾക്കാ​തി​രി​ക്കാൻ അവർ അവനെ അവിടെ പൂട്ടി​യി​ട്ടു. 10  നിന്റെ അമ്മ നിന്റെ രക്തത്തിലെ മുന്തി​രി​വ​ള്ളി​പോ​ലെ​യാ​യി​രു​ന്നു;*+ വെള്ളത്തി​ന്‌ അരികെ നട്ടിരുന്ന മുന്തി​രി​വ​ള്ളി​പോ​ലെ. വെള്ളം ധാരാ​ള​മു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ അതു ഫലം കായ്‌ച്ചു; അതിൽ നിറയെ ശാഖകൾ ഉണ്ടായി. 11  ഭരണാധിപന്റെ ചെങ്കോ​ലി​നു പറ്റിയ ബലമുള്ള ശാഖകൾ* അതിൽ ഉണ്ടായി. അതു വളർന്ന്‌ മറ്റു മരങ്ങ​ളെ​ക്കാൾ തല ഉയർത്തി നിന്നു.ഉയരം​കൊ​ണ്ടും ഇലത്തഴ​പ്പു​കൊ​ണ്ടും അത്‌ എല്ലാവ​രു​ടെ​യും കണ്ണിൽപ്പെ​ടു​മാ​യി​രു​ന്നു. 12  പക്ഷേ ക്രോ​ധ​ത്തോ​ടെ അവളെ പിഴുതെടുത്ത്‌+ നില​ത്തെ​റി​ഞ്ഞു.ഒരു കിഴക്കൻ കാറ്റ്‌ അവളുടെ പഴങ്ങൾ ഉണക്കി​ക്ക​ളഞ്ഞു. അവളുടെ ബലമുള്ള ശാഖകൾ ഒടിച്ചു​ക​ളഞ്ഞു.+ ഉണങ്ങി​പ്പോയ അവയെ തീ തിന്നു​ക​ളഞ്ഞു.+ 13  വെള്ളമില്ലാതെ കരിഞ്ഞു​ണ​ങ്ങി​ക്കി​ട​ക്കുന്ന ഒരു മരുഭൂമിയിൽ*അവളെ ഇപ്പോൾ നട്ടിരി​ക്കു​ന്നു.+ 14  അവളുടെ ശാഖകളിൽനിന്ന്‌* തീ പടർന്ന്‌ അവളുടെ ഇളംചി​ല്ല​ക​ളും പഴങ്ങളും ചുട്ടു​ചാ​മ്പ​ലാ​ക്കി.ഭരണാ​ധി​കാ​രി​യു​ടെ ചെങ്കോ​ലി​നു പറ്റിയ ബലമുള്ള ഒരു ശാഖ​പോ​ലും അവളിൽ ഇല്ലാതാ​യി.+ “‘ഇത്‌ ഒരു വിലാ​പ​ഗീ​ത​മാണ്‌, ഒരു വിലാ​പ​ഗീ​ത​മാ​യി പ്രചാ​ര​ത്തി​ലി​രി​ക്കു​ക​യും ചെയ്യും.’”

അടിക്കുറിപ്പുകള്‍

അഥവാ “സടയുള്ള, വളർച്ച​യെ​ത്തിയ സിംഹ​ങ്ങ​ളു​ടെ.”
മറ്റൊരു സാധ്യത “നിന്റെ മുന്തി​രി​ത്തോ​ട്ട​ത്തി​ലെ മുന്തി​രി​വ​ള്ളി​പോ​ലെ​യാ​യി​രു​ന്നു.”
അഥവാ “വടികൾ.”
അഥവാ “വിജന​ഭൂ​മി​യിൽ.” പദാവലി കാണുക.
അഥവാ “വടിക​ളിൽനി​ന്ന്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം