യഹസ്‌കേൽ 15:1-8

15  എനിക്കു വീണ്ടും യഹോ​വ​യു​ടെ സന്ദേശം കിട്ടി:  “മനുഷ്യ​പു​ത്രാ, മുന്തി​രി​ച്ചെ​ടി​യു​ടെ തണ്ടിനെ ഏതെങ്കി​ലും മരത്തിന്റെ തടി​യോ​ടോ ഒരു കാട്ടു​മ​ര​ത്തി​ന്റെ ശിഖര​ത്തോ​ടോ താരത​മ്യ​പ്പെ​ടു​ത്താൻ പറ്റുമോ?  അതിന്റെ തണ്ട്‌ ഏതെങ്കി​ലും പണിക്ക്‌ ഉപകരി​ക്കു​മോ? ആരെങ്കി​ലും വീട്ടു​പ​ക​ര​ണങ്ങൾ തൂക്കി​യി​ടാൻ പറ്റിയ മരയാണി അതു​കൊണ്ട്‌ ഉണ്ടാക്കാ​റു​ണ്ടോ?  പക്ഷേ തീ കത്തിക്കാ​നുള്ള വിറകാ​യി അത്‌ ഉപയോ​ഗി​ക്കും. തീയി​ലേക്ക്‌ ഇടു​മ്പോൾ അതിന്റെ രണ്ട്‌ അറ്റവും കത്തിത്തീ​രു​ന്നു, നടുഭാ​ഗം കരിഞ്ഞു​പോ​കു​ന്നു. പിന്നെ അത്‌ എന്തിനു കൊള്ളാം?  കത്തിക്കുന്നതിനു മുമ്പു​പോ​ലും അത്‌ ഒന്നിനും കൊള്ളി​ല്ലാ​യി​രു​ന്നു. പിന്നെ കത്തിക്ക​രി​ഞ്ഞ​ശേ​ഷ​മുള്ള കാര്യം പറയാ​നു​ണ്ടോ?”  “അതു​കൊണ്ട്‌, പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘കാട്ടിലെ മരങ്ങൾക്കി​ട​യി​ലുള്ള മുന്തി​രി​ച്ചെ​ടി​യു​ടെ തണ്ടു ഞാൻ കത്തിക്കാ​നുള്ള വിറകാ​ക്കി​യി​ല്ലേ? അതു​പോ​ലെ​ത​ന്നെ​യാ​യി​രി​ക്കും ഞാൻ യരുശ​ലേ​മിൽ താമസി​ക്കു​ന്ന​വ​രോ​ടും ചെയ്യുക.+  ഞാൻ അവർക്കെ​തി​രെ തിരി​ഞ്ഞി​രി​ക്കു​ന്നു. അവർ തീയിൽനി​ന്ന്‌ ഒരിക്കൽ രക്ഷപ്പെ​ട്ടെ​ങ്കി​ലും തീ അവരെ ദഹിപ്പി​ക്കു​ക​തന്നെ ചെയ്യും. ഞാൻ അവർക്കെ​തി​രെ തിരി​യു​മ്പോൾ ഞാൻ യഹോ​വ​യാ​ണെന്നു നിങ്ങൾ അറി​യേ​ണ്ടി​വ​രും.’”+  “‘അവർ അവിശ്വ​സ്‌തത കാട്ടിയതുകൊണ്ട്‌+ ഞാൻ ദേശം ഒരു പാഴ്‌നി​ല​മാ​ക്കും’+ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”

അടിക്കുറിപ്പുകള്‍

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം