വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

യശയ്യ 59:1-21

59  രക്ഷിക്കാൻ കഴിയാത്ത വിധം യഹോ​വ​യു​ടെ കൈ ചെറുതല്ല,+കേൾക്കാ​നാ​കാ​ത്ത വിധം ദൈവ​ത്തി​ന്റെ ചെവി അടഞ്ഞി​രി​ക്കു​കയല്ല.*+   നിങ്ങളുടെതന്നെ തെറ്റു​ക​ളാ​ണു നിങ്ങളെ നിങ്ങളു​ടെ ദൈവ​ത്തിൽനിന്ന്‌ അകറ്റി​യത്‌,+ നിങ്ങളു​ടെ പാപങ്ങൾ നിമി​ത്ത​മാണ്‌ അവൻ നിങ്ങളിൽനി​ന്ന്‌ മുഖം മറച്ചത്‌;നിങ്ങൾ പറയു​ന്നതു കേൾക്കാൻ അവൻ ഒരുക്കമല്ല.+   കാരണം, നിങ്ങളു​ടെ കൈകൾ രക്തം​കൊണ്ട്‌ മലിന​മാ​യി​രി​ക്കു​ന്നു,+നിങ്ങളു​ടെ വിരലു​ക​ളിൽ പാപക്കറ പുരണ്ടി​രി​ക്കു​ന്നു. നിങ്ങളു​ടെ ചുണ്ടുകൾ നുണ പറയുന്നു,+ നിങ്ങളു​ടെ നാവ്‌ അനീതി മന്ത്രി​ക്കു​ന്നു.   ആരും നീതി​യോ​ടെ സംസാ​രി​ക്കു​ന്നില്ല,+ആരും സത്യസ​ന്ധ​രാ​യി കോട​തി​യിൽ ചെല്ലു​ന്നില്ല. അവർ മിഥ്യയിൽ* ആശ്രയിച്ച്‌+ അർഥശൂ​ന്യ​മാ​യി സംസാ​രി​ക്കു​ന്നു. അവർ കുഴപ്പങ്ങൾ ഗർഭം ധരിച്ച്‌ ദോഷം പ്രസവി​ക്കു​ന്നു.+   അവർ വിഷസർപ്പ​ത്തി​ന്റെ മുട്ടകൾ വിരി​യി​ക്കു​ന്നു,അവയുടെ മുട്ടകൾ തിന്നു​ന്ന​വ​രെ​ല്ലാം മരിച്ചു​വീ​ഴും, മുട്ട പൊട്ടി​യാൽ അണലി പുറത്തു​വ​രും.അവർ ചിലന്തി​വല നെയ്യുന്നു.+   അവരുടെ ചിലന്തി​വല വസ്‌ത്ര​ത്തി​നു കൊള്ളില്ല,അവർ ഉണ്ടാക്കി​യത്‌ ഉപയോ​ഗിച്ച്‌ അവർക്കു ദേഹം മറയ്‌ക്കാ​നാ​കില്ല.+ അവർ ദ്രോഹം പ്രവർത്തി​ക്കു​ന്നു,അവരുടെ കൈക​ളിൽ ക്രൂര​കൃ​ത്യ​ങ്ങൾ നിറഞ്ഞി​രി​ക്കു​ന്നു.+   തിന്മ പ്രവർത്തി​ക്കാൻ അവരുടെ കാലുകൾ ഓടുന്നു,നിരപ​രാ​ധി​യു​ടെ രക്തം ചൊരി​യാൻ അവർ വ്യഗ്രത കാട്ടുന്നു.+ അവരുടെ ചിന്തകൾ ദ്രോ​ഹ​ചി​ന്ത​ക​ളാണ്‌;അവരുടെ വഴിക​ളിൽ വിനാ​ശ​വും കഷ്ടതയും ഉണ്ട്‌.+   സമാധാനത്തിന്റെ വഴി അവർക്ക്‌ അറിയില്ല,അവരുടെ പാതക​ളിൽ ന്യായം കാണാ​നില്ല.+ അവർ വളഞ്ഞ വഴിക​ളി​ലൂ​ടെ സഞ്ചരി​ക്കു​ന്നു;അതിലൂ​ടെ നടക്കുന്ന ആർക്കും സമാധാ​ന​മു​ണ്ടാ​കില്ല.+   അതുകൊണ്ടാണു ന്യായം ഞങ്ങളിൽനി​ന്ന്‌ അകന്നി​രി​ക്കു​ന്നത്‌,നീതി ഞങ്ങളുടെ അടുക്ക​ലോ​ളം എത്താത്തത്‌. വെളിച്ചം ഉണ്ടാകു​മെന്നു ഞങ്ങൾ പ്രതീ​ക്ഷി​ച്ചു; എന്നാൽ ഇതാ, ഇരുട്ടു മാത്രം!തെളിച്ചം ഉണ്ടാകാൻ കൊതി​ച്ചു; എന്നാൽ ഇതാ, ഞങ്ങൾ ഇരുളിൽ നടക്കുന്നു!+ 10  ഞങ്ങൾ അന്ധരെ​പ്പോ​ലെ മതിൽ തപ്പിന​ട​ക്കു​ന്നു;കണ്ണില്ലാ​ത്ത​വ​രെ​പ്പോ​ലെ ഞങ്ങൾ തപ്പിത്ത​ട​യു​ന്നു.+ ഇരുട്ടു വീഴുന്ന നേരത്ത്‌ എന്നപോ​ലെ നട്ടുച്ച​യ്‌ക്കും ഞങ്ങൾ തട്ടിവീ​ഴു​ന്നു,ബലവാ​ന്മാ​രു​ടെ ഇടയിൽ ഞങ്ങൾ മരിച്ച​വ​രെ​പ്പോ​ലെ കഴിയു​ന്നു. 11  ഞങ്ങളെല്ലാം കരടി​ക​ളെ​പ്പോ​ലെ മുരളു​ന്നു,സങ്കട​പ്പെട്ട്‌ പ്രാവു​ക​ളെ​പ്പോ​ലെ കുറു​കു​ന്നു. ഞങ്ങൾ ന്യായ​ത്തി​നാ​യി പ്രത്യാ​ശി​ക്കു​ന്നു, അതു കിട്ടു​ന്നില്ല;രക്ഷയ്‌ക്കാ​യി ആഗ്രഹി​ക്കു​ന്നു; എന്നാൽ അതു ഞങ്ങളിൽനി​ന്ന്‌ ഏറെ അകലെ​യാണ്‌. 12  ഞങ്ങൾ ഒരുപാ​ടു തവണ അങ്ങയോ​ടു ധിക്കാരം കാണിച്ചു,+ഞങ്ങളുടെ ഓരോ പാപവും ഞങ്ങൾക്കെ​തി​രെ സാക്ഷി പറയുന്നു.+ ഞങ്ങളുടെ മത്സരങ്ങ​ളെ​ക്കു​റി​ച്ചെ​ല്ലാം ഞങ്ങൾ ഓർക്കു​ന്നു,ഞങ്ങളുടെ തെറ്റു​ക​ളെ​ക്കു​റിച്ച്‌ ഞങ്ങൾക്കു നന്നായി അറിയാം.+ 13  ഞങ്ങൾ ലംഘനങ്ങൾ ചെയ്‌തു; യഹോ​വയെ തള്ളിപ്പ​റഞ്ഞു,ഞങ്ങൾ ഞങ്ങളുടെ ദൈവ​ത്തി​നു പുറം​തി​രി​ഞ്ഞു. ദ്രോ​ഹി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ധിക്കാരം കാണി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും സംസാ​രി​ച്ചു;+ഞങ്ങൾ നുണകൾ ഗർഭം ധരിച്ചു; ഹൃദയ​ത്തിൽനിന്ന്‌ അസത്യങ്ങൾ മന്ത്രിച്ചു.+ 14  നീതിയെ തിരികെ ഓടി​ച്ചി​രി​ക്കു​ന്നു,+ന്യായം ദൂരെ മാറി​നിൽക്കു​ന്നു;+സത്യം* പൊതുസ്ഥലത്ത്‌* ഇടറി​വീ​ണി​രി​ക്കു​ന്നു,നേരിന്‌ അങ്ങോട്ടു പ്രവേ​ശി​ക്കാ​നാ​കു​ന്നില്ല. 15  സത്യം* അപ്രത്യ​ക്ഷ​മാ​യി​രി​ക്കു​ന്നു,+തെറ്റിൽനിന്ന്‌ അകന്നു​മാ​റുന്ന സകലരും കൊള്ള​യ​ടി​ക്ക​പ്പെ​ടു​ന്നു. ഇതെല്ലാം കണ്ട്‌ യഹോ​വ​യ്‌ക്ക്‌ അമർഷം തോന്നി,*ന്യായം ഒരിട​ത്തും കാണാ​നി​ല്ലാ​യി​രു​ന്നു.+ 16  അവിടെ ആരുമില്ല എന്ന്‌ അവൻ കണ്ടു,ആരും ഇടപെ​ടാ​ത്തതു കണ്ട്‌ അവൻ അതിശ​യി​ച്ചു​പോ​യി.അതു​കൊണ്ട്‌ അവന്റെ സ്വന്തം കൈ രക്ഷ* കൊണ്ടു​വന്നു.അവന്റെ നീതി അവനെ തുണച്ചു. 17  ഒരു പടച്ചട്ട​പോ​ലെ അവൻ നീതി അണിഞ്ഞു,തലയിൽ രക്ഷ* എന്ന പടത്തൊ​പ്പി വെച്ചു.+ പ്രതി​കാ​ര​ത്തെ അവൻ തന്റെ വസ്‌ത്ര​മാ​ക്കി,+തീക്ഷ്‌ണ​ത​യെ മേലങ്കി​യാ​യി ധരിച്ചു. 18  അവരുടെ പ്രവൃ​ത്തി​കൾക്ക്‌ അവൻ പകരം കൊടു​ക്കും:+ അവന്റെ എതിരാ​ളി​കൾക്കു ക്രോ​ധ​വും ശത്രു​ക്കൾക്കു ശിക്ഷയും കൊടു​ക്കും.+ ദ്വീപു​കൾക്കു കൊടു​ക്കാ​നു​ള്ളത്‌ അവൻ കൊടു​ത്തു​തീർക്കും. 19  പടിഞ്ഞാറുള്ളവർ* യഹോ​വ​യു​ടെ പേരുംകിഴക്കുള്ളവർ* ദൈവ​ത്തി​ന്റെ തേജസ്സും ഭയപ്പെ​ടും.യഹോ​വ​യു​ടെ ആത്മാവ്‌ നയിക്കുന്ന,കുതി​ച്ചു​പാ​യു​ന്ന ഒരു നദി​പോ​ലെ അവൻ വരും. 20  “സീയോ​നി​ലേക്കു വീണ്ടെടുപ്പുകാരൻ+ വരും,+ലംഘനങ്ങൾ വിട്ടു​മാ​റിയ,+ യാക്കോ​ബി​ന്റെ വംശജ​രു​ടെ അടു​ത്തേക്ക്‌ അവൻ വരും” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 21  “അവരോ​ടുള്ള എന്റെ ഉടമ്പടി ഇതാണ്‌”+ എന്ന്‌ യഹോവ പറയുന്നു. “നിന്നി​ലുള്ള എന്റെ ആത്മാവും നിന്റെ വായിൽ ഞാൻ വെച്ചി​രി​ക്കുന്ന എന്റെ വാക്കു​ക​ളും നീങ്ങി​പ്പോ​കില്ല. അവ നിന്റെ വായിൽനി​ന്നോ നിന്റെ മക്കളുടെ വായിൽനി​ന്നോ കൊച്ചു​മ​ക്ക​ളു​ടെ വായിൽനി​ന്നോ മാറി​പ്പോ​കില്ല” എന്ന്‌ യഹോവ പറയുന്നു. “ഇന്നുമു​തൽ എന്നെന്നും അത്‌ അവി​ടെ​യു​ണ്ടാ​യി​രി​ക്കും.”

അടിക്കുറിപ്പുകള്‍

അക്ഷ. “ഭാരമു​ള്ളതല്ല.”
അഥവാ “ശൂന്യ​ത​യിൽ.”
അഥവാ “സത്യസന്ധത.”
അഥവാ “പൊതു​ച​ത്വ​ര​ത്തിൽ.”
അഥവാ “സത്യസന്ധത.”
അക്ഷ. “ഇതെല്ലാം യഹോവ കണ്ടു; അത്‌ അവന്റെ കണ്ണിൽ മോശ​മാ​യി​രു​ന്നു.”
അഥവാ “വിജയം.”
അഥവാ “വിജയം.”
അഥവാ “സൂര്യാ​സ്‌ത​മ​യ​ത്തി​ലു​ള്ളവർ.”
അഥവാ “സൂര്യോ​ദ​യ​ത്തി​ലു​ള്ളവർ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം