വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

യശയ്യ 3:1-26

3  ഇതാ, സൈന്യ​ങ്ങ​ളു​ടെ കർത്താ​വായ യഹോവയഹൂദ​യിൽനി​ന്നും യരുശ​ലേ​മിൽനി​ന്നും എല്ലാ സഹായ​വും പിന്തു​ണ​യും പിൻവ​ലി​ക്കു​ന്നു.ഇനി അപ്പവും വെള്ളവും ലഭിക്കില്ല.+   വീരന്മാരും യോദ്ധാ​ക്ക​ളുംന്യായാ​ധി​പ​ന്മാ​രും പ്രവാചകന്മാരും+ ഭാവി​ഫലം പറയു​ന്ന​വ​രും മൂപ്പന്മാരും*   ഉന്നതസ്ഥാനീയരും ഉപദേ​ഷ്ടാ​ക്ക​ളും 50 പേരുടെ തലവന്മാരും+സമർഥ​രാ​യ മാന്ത്രി​ക​രും പാമ്പാ​ട്ടി​ക​ളും ഇനി കാണില്ല.+   ഞാൻ കുട്ടി​കളെ അവർക്കു പ്രഭു​ക്ക​ന്മാ​രാ​ക്കും,കാര്യശേഷിയില്ലാത്തവർ* അവരെ ഭരിക്കും.   ആളുകൾ അന്യോ​ന്യം അടിച്ച​മർത്തും,ഓരോ​രു​ത്ത​നും കൂട്ടു​കാ​ര​നെ​ത്തന്നെ.+ ബാലൻ വൃദ്ധന്‌ എതിരെ തിരി​യും,താഴ്‌ന്ന​വർ മാന്യ​ന്മാ​രെ അപമാ​നി​ക്കും.+   അവർ അപ്പന്റെ വീട്ടിൽവെച്ച്‌ സ്വന്തം സഹോ​ദ​രനെ പിടി​ച്ചു​നി​റു​ത്തി ഇങ്ങനെ പറയും: “നിനക്കു മേലങ്കി​യു​ണ്ട​ല്ലോ, നീ ഞങ്ങളെ ഭരിക്കുക. ഈ നാശകൂ​മ്പാ​ര​ത്തി​ന്റെ അധികാ​രം ഏറ്റെടു​ക്കുക.”   എന്നാൽ അതിനു സമ്മതി​ക്കാ​തെ അന്ന്‌ അയാൾ പറയും: “ഞാൻ നിങ്ങളു​ടെ മുറിവ്‌ കെട്ടില്ല;*എന്റെ വീട്ടിൽ ആഹാര​വും വസ്‌ത്ര​വും ഇല്ല. എന്നെ ഈ ജനത്തിന്‌ അധിപ​തി​യാ​ക്ക​രുത്‌.”   വാക്കിലും പ്രവൃ​ത്തി​യി​ലും അവർ യഹോ​വയെ എതിർക്കു​ന്നു;ദൈവ​ത്തി​ന്റെ മഹിമ​യാർന്ന സന്നിധിയിൽ* അവർ ധിക്കാ​ര​ത്തോ​ടെ പെരു​മാ​റു​ന്നു.+അങ്ങനെ യരുശ​ലേം ഇടറി​വീ​ണു, യഹൂദ വീണു​പോ​യി.   അവരുടെ മുഖഭാ​വം അവർക്കെ​തി​രെ സാക്ഷി പറയുന്നു,സൊ​ദോ​മി​നെ​പ്പോ​ലെ അവർ സ്വന്തം പാപം കൊട്ടി​ഘോ​ഷി​ക്കു​ന്നു;+അവർ അതു മറച്ചു​വെ​ക്കു​ന്നില്ല. അവരുടെ കാര്യം കഷ്ടം! അവർ അവർക്കു​തന്നെ നാശം ക്ഷണിച്ചു​വ​രു​ത്തു​ന്നു. 10  നീതിമാന്മാരോട്‌, അവർക്കു നന്മ വരു​മെന്നു പറയുക;അവരുടെ പ്രവൃ​ത്തി​കൾക്കു പ്രതി​ഫലം ലഭിക്കും.*+ 11  ദുഷ്ടന്മാരുടെ കാര്യം കഷ്ടം! നാശം അവരുടെ മേൽ വരും,അവർ ചെയ്‌ത​തു​പോ​ലെ​തന്നെ അവരോ​ടും ചെയ്യും! 12  എന്റെ ജനത്തെ​ക്കൊണ്ട്‌ പണി​യെ​ടു​പ്പി​ക്കു​ന്നവർ അവരോ​ടു ക്രൂര​മാ​യി പെരു​മാ​റു​ന്നു,സ്‌ത്രീ​കൾ അവരെ ഭരിക്കു​ന്നു. എന്റെ ജനമേ, നിങ്ങളു​ടെ നേതാ​ക്ക​ന്മാർ കാരണം നിങ്ങൾ അലഞ്ഞു​തി​രി​യു​ന്നു,അവർ നിങ്ങളെ വഴി​തെ​റ്റി​ക്കു​ന്നു.+ 13  കുറ്റം വിധി​ക്കാൻ യഹോവ എഴു​ന്നേൽക്കു​ന്നു,ജനതകളെ ന്യായം വിധി​ക്കാൻ ദൈവം നിൽക്കു​ന്നു. 14  യഹോവ സ്വന്തം ജനത്തിന്റെ മൂപ്പന്മാ​രെ​യും പ്രഭു​ക്ക​ന്മാ​രെ​യും വിധി​ക്കും. “നിങ്ങൾ മുന്തി​രി​ത്തോ​ട്ട​ത്തി​നു തീയിട്ടു,പാവ​പ്പെ​ട്ട​വ​ന്റെ കൈയിൽനി​ന്ന്‌ കവർന്നതു നിങ്ങൾ വീടു​ക​ളിൽ സൂക്ഷി​ച്ചി​രി​ക്കു​ന്നു.+ 15  എന്റെ ജനത്തെ ഞെരി​ച്ച​മർത്താ​നുംദരി​ദ്ര​ന്റെ മുഖം നിലത്ത്‌ ഉരയ്‌ക്കാ​നും നിങ്ങൾക്ക്‌ എങ്ങനെ ധൈര്യം വന്നു”+ എന്നു പരമാ​ധി​കാ​രി​യും സൈന്യ​ങ്ങ​ളു​ടെ കർത്താ​വും ആയ യഹോവ ചോദി​ക്കു​ന്നു. 16  യഹോവ പറയുന്നു: “സീയോൻപു​ത്രി​മാർ അഹങ്കാ​രി​ക​ളാണ്‌.അവർ തല ഉയർത്തി​പ്പി​ടിച്ച്‌ ഞെളി​ഞ്ഞു​ന​ട​ക്കു​ന്നു;*അവർ പാദസ​രങ്ങൾ കിലുക്കികണ്ണുക​ളിൽ ശൃംഗാ​ര​വു​മാ​യി കുണു​ങ്ങി​ക്കു​ണു​ങ്ങി നടക്കുന്നു. 17  യഹോവ സീയോൻപു​ത്രി​മാ​രു​ടെ തലയിൽ ചിരങ്ങു​കൾ വരുത്തും;യഹോവ അവരുടെ നെറ്റി തെളി​ക്കും.+ 18  അന്നാളിൽ യഹോവ അവരുടെ അലങ്കാ​രങ്ങൾ നീക്കി​ക്ക​ള​യും;അവരുടെ കാൽത്ത​ള​ക​ളും തലയിൽ അണിയുന്ന പട്ടകളുംചന്ദ്രക്ക​ല​യു​ടെ ആകൃതി​യി​ലുള്ള ആഭരണങ്ങളും+ 19  കമ്മലുകളും* വളകളും മൂടു​പ​ട​ങ്ങ​ളും 20  ശിരോവസ്‌ത്രങ്ങളും പാദസ​ര​ച്ച​ങ്ങ​ല​ക​ളും മാറിലെ അലങ്കാ​ര​ക്ക​ച്ച​ക​ളുംസുഗന്ധ​ച്ചെ​പ്പു​ക​ളും രക്ഷകളും* 21  മോതിരങ്ങളും മൂക്കു​ത്തി​ക​ളും 22  വിശേഷവസ്‌ത്രങ്ങളും പുറങ്കു​പ്പാ​യ​ങ്ങ​ളും മേലങ്കി​ക​ളും പണസ്സഞ്ചി​ക​ളും 23  വാൽക്കണ്ണാടികളും+ ലിനൻവസ്‌ത്രങ്ങളും*തലപ്പാ​വു​ക​ളും മൂടു​പ​ട​ങ്ങ​ളും എടുത്തു​ക​ള​യും. 24  സുഗന്ധതൈലത്തിനു*+ പകരം ദുർഗന്ധം;അരപ്പട്ട​യ്‌ക്കു പകരം കയർ;കേശാ​ല​ങ്കാ​ര​ങ്ങൾക്കു പകരം കഷണ്ടി;+ആഡംബ​ര​വ​സ്‌ത്ര​ങ്ങൾക്കു പകരം വിലാ​പ​വ​സ്‌ത്രം;+സൗന്ദര്യ​ത്തി​നു പകരം അടിമ​മു​ദ്ര! 25  നിന്റെ പുരു​ഷ​ന്മാർ വാളിന്‌ ഇരയാ​കും,നിന്റെ വീരന്മാർ യുദ്ധത്തിൽ മരിച്ചു​വീ​ഴും.+ 26  അവളുടെ നഗരക​വാ​ടങ്ങൾ വിലപി​ച്ചു​ക​ര​യും,+എല്ലാം നഷ്ടപ്പെ​ട്ട​വ​ളാ​യി അവൾ നിലത്ത്‌ ഇരിക്കും.”+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “ചഞ്ചലചി​ത്ത​രാ​യവർ.”
അഥവാ “വൈദ്യ​നാ​യി​രി​ക്കില്ല.”
അക്ഷ. “അവന്റെ തേജസ്സി​ന്റെ കണ്ണിൽ.”
അക്ഷ. “അവർ തങ്ങളുടെ പ്രവൃ​ത്തി​ക​ളു​ടെ ഫലം തിന്നും.”
അക്ഷ. “കഴുത്ത്‌ (തൊണ്ട) നീട്ടി​പ്പി​ടി​ച്ച്‌ നടക്കുന്നു.”
അഥവാ “ഞാത്തു​ക​ളും.”
അഥവാ “അലങ്കാ​ര​ശം​ഖു​ക​ളും.”
അഥവാ “അകവസ്‌ത്ര​ങ്ങ​ളും.”
അഥവാ “സുഗന്ധ​ക്ക​റ​യ്‌ക്ക്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം