വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

യശയ്യ 21:1-17

21  കടലിന്റെ വിജനഭൂമിക്കെതിരെയുള്ള* പ്രഖ്യാ​പനം:+ തെക്കു​നിന്ന്‌ വീശി​യ​ടി​ക്കുന്ന കൊടു​ങ്കാ​റ്റു​കൾപോ​ലെ അതു വരുന്നു,വിജന​ഭൂ​മി​യിൽനിന്ന്‌, പേടി​പ്പെ​ടു​ത്തുന്ന ഒരു ദേശത്തു​നി​ന്നു​തന്നെ, അതു വരുന്നു!+   ഭീകരമായ ഒരു ദിവ്യ​ദർശനം എന്നെ അറിയി​ച്ചി​രി​ക്കു​ന്നു: വഞ്ചകൻ വഞ്ചന കാണി​ക്കു​ന്നു,വിനാ​ശ​കൻ നാശം വിതയ്‌ക്കു​ന്നു, ഏലാമേ, ചെല്ലുക! മേദ്യയേ, ഉപരോ​ധി​ക്കുക!+ അവൾ നിമിത്തം ഉണ്ടായ നെടു​വീർപ്പി​നെ​ല്ലാം ഞാൻ അറുതി വരുത്തും.+   ഈ ദർശനം നിമിത്തം ഞാൻ അതി​വേ​ദ​ന​യി​ലാ​യി​രി​ക്കു​ന്നു.*+ പ്രസവ​വേ​ദന തിന്നുന്ന ഒരു സ്‌ത്രീ​യെ​പ്പോ​ലെഎന്റെ പേശികൾ വലിഞ്ഞു​മു​റു​കു​ന്നു. കേൾക്കാ​നാ​കാ​ത്ത വിധം ഞാൻ ദുഃഖി​ത​നാണ്‌,കാണാ​നാ​കാ​ത്ത വിധം ഞാൻ അസ്വസ്ഥ​നാണ്‌.   എന്റെ ഹൃദയം പിടയു​ന്നു, ഞാൻ പേടി​ച്ചു​വി​റ​യ്‌ക്കു​ന്നു. ഞാൻ കാത്തി​രുന്ന സന്ധ്യ എന്നെ വിറ​കൊ​ള്ളി​ക്കു​ന്നു!   മേശയൊരുക്കി ഇരിപ്പി​ടങ്ങൾ നിരത്തി​യി​ടൂ! ഭക്ഷിച്ച്‌ പാനം ചെയ്യൂ!+ പ്രഭു​ക്ക​ന്മാ​രേ, എഴു​ന്നേൽക്കൂ! പരിചയെ അഭി​ഷേകം ചെയ്യൂ!*   യഹോവ എന്നോടു പറഞ്ഞത്‌ ഇതാണ്‌: “കാണു​ന്ന​തെ​ല്ലാം അറിയി​ക്കാ​നാ​യി ഒരു കാവൽക്കാ​രനെ നിയമി​ക്കുക.”   അയാൾ കുതി​ര​കളെ പൂട്ടിയ ഒരു തേരുംകഴുത​ക​ളെ പൂട്ടിയ ഒരു തേരുംഒട്ടകങ്ങളെ പൂട്ടിയ ഒരു തേരും കണ്ടു! അയാൾ അതീവ​ജാ​ഗ്ര​ത​യോ​ടെ, ശ്രദ്ധാ​പൂർവം നോക്കി​ക്കൊ​ണ്ടി​രു​ന്നു.   എന്നിട്ട്‌ ഒരു സിംഹ​ത്തെ​പ്പോ​ലെ വിളി​ച്ചു​പ​റഞ്ഞു: “യഹോവേ, പകൽ മുഴുവൻ ഞാൻ കാവൽഗോ​പു​ര​ത്തിൽ നിൽക്കു​ന്നു,എല്ലാ രാത്രി​യി​ലും ഞാൻ എന്റെ നിയമി​ത​സ്ഥാ​നത്ത്‌ നിലയു​റ​പ്പി​ക്കു​ന്നു.+   അതാ നോക്കൂ: കുതി​ര​ക​ളെ പൂട്ടിയ തേരിൽ യോദ്ധാ​ക്കൾ വരുന്നു!”+ അയാൾ പിന്നെ​യും പറഞ്ഞു: “അവൾ വീണി​രി​ക്കു​ന്നു! ബാബി​ലോൺ വീണി​രി​ക്കു​ന്നു!+ അവളുടെ ദൈവ​ങ്ങ​ളു​ടെ കൊത്തി​യു​ണ്ടാ​ക്കിയ രൂപങ്ങൾ നിലത്ത്‌ ഉടഞ്ഞു​കി​ട​ക്കു​ന്നു!”+ 10  ധാന്യംപോലെ ചവിട്ടി​മെ​തി​ക്ക​പ്പെട്ട എന്റെ ജനമേ,ഞാൻ മെതി​ച്ചെ​ടുത്ത എന്റെ ധാന്യമേ,*+ഇസ്രാ​യേ​ലി​ന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, എന്നോടു പറഞ്ഞതു ഞാൻ നിങ്ങളെ അറിയി​ച്ചി​രി​ക്കു​ന്നു. 11  ദൂമയ്‌ക്കെതിരെയുള്ള* പ്രഖ്യാ​പനം: സേയീ​രിൽനിന്ന്‌ ഒരാൾ എന്നോടു വിളി​ച്ചു​ചോ​ദി​ക്കു​ന്നു:+ “കാവൽക്കാ​രാ, രാത്രി കഴിയാ​റാ​യോ? കാവൽക്കാ​രാ, രാത്രി കഴിയാ​റാ​യോ?” 12  കാവൽക്കാരൻ പറഞ്ഞു: “നേരം വെളു​ക്കാ​റാ​യി, രാത്രി​യും വരുന്നു. നിങ്ങൾക്ക്‌ അറിയ​ണ​മെ​ങ്കിൽ അന്വേ​ഷി​ക്കുക, മടങ്ങി​വ​രു​ക!” 13  മരുപ്രദേശത്തിന്‌ എതി​രെ​യുള്ള പ്രഖ്യാ​പനം: ദേദാ​നി​ലെ സഞ്ചാരി​സം​ഘ​ങ്ങളേ,+മരു​പ്ര​ദേ​ശ​ത്തെ കാട്ടിൽ നിങ്ങൾ രാത്രി​ത​ങ്ങും! 14  തേമയിൽ താമസി​ക്കു​ന്ന​വരേ,+ദാഹി​ച്ചി​രി​ക്കു​ന്ന​വനു വെള്ളവു​മാ​യി വരുക.രക്ഷപ്പെട്ട്‌ ഓടു​ന്ന​വന്‌ ആഹാരം കൊണ്ടു​വ​രുക. 15  വാളിൽനിന്ന്‌, ഊരി​പ്പി​ടിച്ച വാളിൽനി​ന്ന്‌, അവർ രക്ഷപ്പെ​ട്ടി​രി​ക്കു​ന്ന​ല്ലോ;കുലച്ചി​രി​ക്കു​ന്ന വില്ലിൽനി​ന്നും ഘോര​മായ യുദ്ധത്തിൽനി​ന്നും അവർ ഓടി​പ്പോ​യി​രി​ക്കു​ന്ന​ല്ലോ. 16  യഹോവ എന്നോട്‌ ഇങ്ങനെ പറഞ്ഞു: “ഒരു കൂലി​ക്കാ​രന്റെ വർഷം​പോ​ലുള്ള ഒരു വർഷത്തിനകം* കേദാ​രി​ന്റെ മഹത്ത്വമെല്ലാം+ ഇല്ലാതാ​കും. 17  കേദാരിന്റെ യോദ്ധാ​ക്ക​ളിൽപ്പെട്ട വില്ലാ​ളി​ക​ളു​ടെ എണ്ണം ചുരു​ക്ക​മാ​കും. ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യാണ്‌ ഇതു പറഞ്ഞി​രി​ക്കു​ന്നത്‌.”

അടിക്കുറിപ്പുകള്‍

പുരാതനകാലത്തെ ബാബി​ലോ​ണി​യ​യു​ടെ പ്രദേ​ശ​മാ​യി​രി​ക്കാ​നാ​ണു സാധ്യത.
അക്ഷ. “എന്റെ അരക്കെട്ടു മുഴുവൻ വേദനി​ക്കു​ന്നു.”
അഥവാ “പരിച​യിൽ എണ്ണ തേക്കൂ!”
അക്ഷ. “മകനേ.”
“ദൂമ” അർഥം: “നിശ്ശബ്ദത.”
അഥവാ “കൂലി​ക്കാ​രൻ ശ്രദ്ധ​യോ​ടെ കണക്കാ​ക്കു​ന്ന​തു​പോ​ലുള്ള ഒരു വർഷത്തി​നകം.” അതായത്‌, കൃത്യം ഒരു വർഷത്തി​നു​ള്ളിൽ.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം