വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

യശയ്യ 18:1-7

18  എത്യോ​പ്യൻ നദിക​ളു​ടെ തീരത്തുള്ള ദേശത്തി​ന്‌,പ്രാണി​ക​ളു​ടെ ചിറക​ടി​യൊച്ച കേൾക്കുന്ന ദേശത്തി​ന്‌, കഷ്ടം!+   ജലമാർഗം അതു സന്ദേശ​വാ​ഹ​കരെ അയയ്‌ക്കു​ന്നു,ഇങ്ങനെ പറഞ്ഞു​കൊണ്ട്‌ പപ്പൈറസ്‌വഞ്ചികളിൽ* അവരെ അയയ്‌ക്കു​ന്നു: “അതിശീ​ഘ്രം സഞ്ചരി​ക്കുന്ന ദൂതന്മാ​രേ, പോകുക;പൊക്ക​വും മിനു​മി​നുത്ത ചർമവും ഉള്ള* ഒരു ജനതയു​ടെ അടു​ത്തേക്ക്‌,സകല ദേശക്കാ​രും ഭയപ്പെ​ടുന്ന ഒരു ജനത്തിന്റെ അടു​ത്തേക്ക്‌,+കീഴട​ക്കി​മു​ന്നേ​റുന്ന ശക്തരായ* ഒരു ജനതയു​ടെ അടു​ത്തേക്ക്‌,നദികൾ ഒഴുക്കി​ക്കൊ​ണ്ടു​പോയ ദേശത്തെ ജനതയു​ടെ അടു​ത്തേക്ക്‌, നിങ്ങൾ ചെല്ലുക.”   ദേശവാസികളേ, ഭൂവാ​സി​കളേ,പർവത​ങ്ങ​ളിൽ ഉയർത്തി​യി​രി​ക്കുന്ന അടയാളംപോലൊരു* കാഴ്‌ച നിങ്ങൾ കാണും,കൊമ്പു വിളി​ക്കു​ന്ന​തു​പോ​ലൊ​രു നാദം നിങ്ങൾ കേൾക്കും.   യഹോവ എന്നോട്‌ ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നു: “സൂര്യ​പ്ര​കാ​ശ​ത്തി​ന്റെ ജ്വലി​ക്കുന്ന ചൂടു​പോ​ലെ,കൊയ്‌ത്തു​കാ​ലത്തെ ചൂടിൽ മഞ്ഞു​മേഘം പോലെ,ഞാൻ സ്ഥാപി​ച്ചി​രി​ക്കുന്ന സ്ഥലത്തെ* നോക്കി ഞാൻ ശാന്തനാ​യി നിൽക്കും.   എന്നാൽ വിള​വെ​ടു​പ്പി​നു മുമ്പേ,അതെ, പൂക്കൾ വിരിഞ്ഞ്‌ മുന്തി​രി​യാ​യി മാറു​മ്പോൾത്തന്നെ,അരിവാ​ളു​കൊണ്ട്‌ വള്ളിത്ത​ലകൾ മുറി​ച്ചു​മാ​റ്റും,ചുരുൾക്ക​ണ്ണി​കൾ വെട്ടി​മാ​റ്റും.   അവയെല്ലാം പർവത​ങ്ങ​ളി​ലെ ഇരപി​ടി​യൻ പക്ഷികൾക്കും,ഭൂമി​യി​ലെ വന്യമൃ​ഗ​ങ്ങൾക്കും വിട്ടു​കൊ​ടു​ക്കും. ഇരപി​ടി​യൻ പക്ഷികൾ അവകൊ​ണ്ട്‌ വേനൽ കഴിക്കും,ഭൂമി​യി​ലെ മൃഗങ്ങ​ളെ​ല്ലാം കൊയ്‌ത്തു​കാ​ലം മുഴുവൻ അതു ഭക്ഷിക്കും.   പൊക്കവും മിനു​മി​നുത്ത ചർമവും ഉള്ള* ഒരു ജനതയിൽനി​ന്ന്‌,സകല ദേശക്കാ​രും ഭയപ്പെ​ടുന്ന ഒരു ജനത്തിൽനി​ന്ന്‌,കീഴട​ക്കി​മു​ന്നേ​റുന്ന ശക്തരായ* ഒരു ജനതയിൽനി​ന്ന്‌,നദികൾ ഒഴുക്കി​ക്കൊ​ണ്ടു​പോയ ദേശത്തെ ജനതയിൽനി​ന്ന്‌,അന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യ്‌ക്ക്‌ ഒരു സമ്മാനം ലഭിക്കും;സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ നാമം വഹിക്കുന്ന സീയോൻ പർവത​ത്തി​ലേക്ക്‌ അവർ ഒരു കാഴ്‌ച​യു​മാ​യി വരും.”+

അടിക്കുറിപ്പുകള്‍

പദാവലിയിൽ “പപ്പൈ​റസ്‌” കാണുക.
അക്ഷ. “വലിച്ചു​നീ​ട്ടി​യ​തും ഉരച്ചു​മി​നു​ക്കി​യ​തും ആയ.”
അഥവാ “തകർക്കാ​നാ​വാത്ത ബലമുള്ള, ചവിട്ടി​മെ​തി​ക്കുന്ന.”
അഥവാ “കൊടി​മ​രം​പോ​ലൊ​രു.”
മറ്റൊരു സാധ്യത “സ്ഥലത്തു​നി​ന്ന്‌.”
അക്ഷ. “വലിച്ചു​നീ​ട്ടി​യ​തും ഉരച്ചു​മി​നു​ക്കി​യ​തും ആയ.”
അഥവാ “തകർക്കാ​നാ​വാത്ത ബലമുള്ള, ചവിട്ടി​മെ​തി​ക്കുന്ന.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം