യശയ്യ 1:1-31

1  യഹൂദാരാജാക്കന്മാരായ+ ഉസ്സീയ,+ യോഥാം,+ ആഹാസ്‌,+ ഹിസ്‌കിയ+ എന്നിവ​രു​ടെ കാലത്ത്‌ യഹൂദ​യെ​യും യരുശ​ലേ​മി​നെ​യും കുറിച്ച്‌ ആമൊ​സി​ന്റെ മകനായ യശയ്യ*+ കണ്ട ദിവ്യ​ദർശനം:   ആകാശമേ, കേൾക്കുക; ഭൂമിയേ,+ ശ്രദ്ധി​ക്കുക,യഹോവ സംസാ​രി​ക്കു​ന്നു: “ഞാൻ മക്കളെ വളർത്തി​വ​ലു​താ​ക്കി,+എന്നാൽ അവർ എന്നോടു ധിക്കാരം കാണിച്ചു.+   കാളയ്‌ക്ക്‌ അതിന്റെ യജമാ​ന​നെ​യുംകഴുത​യ്‌ക്ക്‌ ഉടമയു​ടെ പുൽത്തൊ​ട്ടി​യെ​യും നന്നായി അറിയാം;എന്നാൽ ഇസ്രാ​യേ​ലിന്‌ എന്നെ* അറിയില്ല,+എന്റെ സ്വന്തം ജനം വകതി​രി​വി​ല്ലാ​തെ പെരു​മാ​റു​ന്നു.”   പാപികളായ ഈ ജനതയു​ടെ കാര്യം കഷ്ടം!+അവർ പാപഭാ​രം പേറുന്ന ഒരു ജനം!ദുഷ്ടന്മാ​രു​ടെ സന്താനങ്ങൾ! വഴിപി​ഴച്ച മക്കൾ! അവർ യഹോ​വയെ ഉപേക്ഷി​ച്ചു,+ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നോട്‌ അനാദ​രവ്‌ കാണിച്ചു,അവർ ദൈവ​ത്തി​നു പുറം​തി​രി​ഞ്ഞു​ക​ളഞ്ഞു.   നിങ്ങൾ ഇനിയും ധിക്കാരം കാണി​ച്ചാൽ ഞാൻ നിങ്ങളെ എവിടെ അടിക്കും?+ നിങ്ങളു​ടെ തല മുഴുവൻ രോഗം ബാധി​ച്ചി​രി​ക്കു​ന്നു,നിങ്ങളു​ടെ ഹൃദയം മുഴുവൻ ദീനം പിടി​ച്ചി​രി​ക്കു​ന്നു.+   ഉള്ളങ്കാൽമുതൽ നെറു​ക​വരെ രോഗ​മി​ല്ലാത്ത ഒരിട​വു​മില്ല. എങ്ങും മുറി​വു​ക​ളും ചതവു​ക​ളും വ്രണങ്ങ​ളും!അവ ചികിത്സിക്കുകയോ* വെച്ചു​കെ​ട്ടു​ക​യോ അവയിൽ എണ്ണ തേക്കു​ക​യോ ചെയ്‌തി​ട്ടില്ല.+   നിങ്ങളുടെ ദേശം വിജന​മാ​യി​രി​ക്കു​ന്നു. നിങ്ങളു​ടെ നഗരങ്ങൾ തീക്കി​ര​യാ​യി. നിങ്ങളു​ടെ കൺമു​ന്നിൽവെച്ച്‌ അന്യ​ദേ​ശ​ക്കാർ നിങ്ങളു​ടെ ദേശം വിഴു​ങ്ങി​ക്ക​ള​യു​ന്നു.+ അന്യ​ദേ​ശ​ക്കാർ തകർത്ത ഒരു ദേശം​പോ​ലെ അതു ശൂന്യ​മാ​യി കിടക്കു​ന്നു.+   സീയോൻപുത്രി മുന്തി​രി​ത്തോ​ട്ട​ത്തി​ലെ കാവൽമാ​ടം​പോ​ലെ​യുംവെള്ളരി​ത്തോ​ട്ട​ത്തി​ലെ കുടി​ലു​പോ​ലെ​യും ഉപേക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു,അവൾ ഉപരോ​ധി​ക്ക​പ്പെട്ട ഒരു നഗരം​പോ​ലെ​യാ​യി​രി​ക്കു​ന്നു.+   സൈന്യങ്ങളുടെ അധിപ​നായ യഹോവ കുറച്ച്‌ പേരെ ബാക്കി വെച്ചി​ല്ലാ​യി​രു​ന്നെ​ങ്കിൽനമ്മൾ സൊ​ദോ​മി​നെ​പ്പോ​ലെ​യുംനമ്മുടെ അവസ്ഥ ഗൊ​മോ​റ​യു​ടേ​തു​പോ​ലെ​യും ആയേനേ.+ 10  സൊദോമിലെ+ ഏകാധി​പ​തി​കളേ,* യഹോ​വ​യു​ടെ വാക്കു കേൾക്കൂ, ഗൊമോറയിലെ+ ജനങ്ങളേ, നമ്മുടെ ദൈവ​ത്തി​ന്റെ കല്‌പനയ്‌ക്കു* ചെവി കൊടു​ക്കൂ. 11  “നിങ്ങളു​ടെ എണ്ണമറ്റ ബലികൾകൊ​ണ്ട്‌ എനിക്ക്‌ എന്തു പ്രയോ​ജനം”+ എന്ന്‌ യഹോവ ചോദി​ക്കു​ന്നു. “നിങ്ങളു​ടെ ദഹനയാ​ഗ​മായ ആടുകളെ+ എനിക്കു മതിയാ​യി; കൊഴു​പ്പിച്ച മൃഗങ്ങ​ളു​ടെ നെയ്യും+ എനിക്കു മടുത്തു,കാളക്കുട്ടികളുടെയും+ ആട്ടിൻകു​ട്ടി​ക​ളു​ടെ​യും കോലാടുകളുടെയും+ രക്തത്തിൽ+ ഇനി ഞാൻ പ്രസാ​ദി​ക്കില്ല. 12  എന്റെ സന്നിധി​യിൽ വന്ന്‌എന്റെ മുറ്റങ്ങൾ ഇങ്ങനെ ചവിട്ടി​മെ​തി​ക്കാൻആരാണു നിങ്ങ​ളോട്‌ ആവശ്യ​പ്പെ​ട്ടത്‌?+ 13  ഒരു ഗുണവു​മി​ല്ലാത്ത ഈ ധാന്യ​യാ​ഗങ്ങൾ കൊണ്ടു​വ​രു​ന്നതു നിറു​ത്തുക. നിങ്ങളു​ടെ സുഗന്ധ​ക്കൂട്ട്‌ എനിക്ക്‌ അറപ്പാണ്‌.+ നിങ്ങൾ അമാവാസികളും+ ശബത്തുകളും+ ആചരി​ക്കു​ന്നു, സമ്മേളനങ്ങൾ+ വിളി​ച്ചു​കൂ​ട്ടു​ന്നു.പക്ഷേ നിങ്ങളു​ടെ പവി​ത്ര​മായ സമ്മേള​ന​ങ്ങ​ളി​ലെ മന്ത്രപ്രയോഗങ്ങൾ+ എനിക്കു സഹിക്കാ​നാ​കില്ല. 14  നിങ്ങളുടെ അമാവാ​സി​ക​ളും ഉത്സവങ്ങ​ളും എനിക്കു വെറു​പ്പാണ്‌. അവ എനി​ക്കൊ​രു ഭാരമാ​യി​ത്തീർന്നി​രി​ക്കു​ന്നു,അവ ചുമന്ന്‌ ഞാൻ ക്ഷീണി​ച്ചി​രി​ക്കു​ന്നു. 15  നിങ്ങൾ കൈകൾ വിരി​ച്ചു​പി​ടി​ക്കു​മ്പോൾഞാൻ എന്റെ കണ്ണ്‌ അടച്ചു​ക​ള​യും.+ നിങ്ങൾ എത്രതന്നെ പ്രാർഥിച്ചാലും+ഞാൻ ശ്രദ്ധി​ക്കില്ല;+നിങ്ങളു​ടെ കൈക​ളിൽ രക്തം നിറഞ്ഞി​രി​ക്കു​ന്നു.+ 16  നിങ്ങളെത്തന്നെ കഴുകുക, കഴുകി വെടി​പ്പാ​ക്കുക;+എന്റെ മുന്നിൽനി​ന്ന്‌ നിങ്ങളു​ടെ ദുഷ്‌ചെ​യ്‌തി​കൾ നീക്കി​ക്ക​ള​യുക;തിന്മ പ്രവർത്തി​ക്കു​ന്നതു മതിയാ​ക്കുക.+ 17  നന്മ ചെയ്യാൻ പഠിക്കുക, നീതി അന്വേ​ഷി​ക്കുക,+ദ്രോഹം ചെയ്യു​ന്ന​വനെ തിരുത്തി നേർവ​ഴി​ക്കാ​ക്കുക,അനാഥന്റെ* അവകാ​ശങ്ങൾ സംരക്ഷി​ക്കുക,വിധവ​യ്‌ക്കു​വേണ്ടി വാദി​ക്കുക.”+ 18  “വരൂ, എന്റെ അടു​ത്തേക്കു വരൂ. നമുക്കു കാര്യങ്ങൾ പറഞ്ഞ്‌ നേരെ​യാ​ക്കാം” എന്ന്‌ യഹോവ പറയുന്നു.+ “നിങ്ങളു​ടെ പാപങ്ങൾ കടുഞ്ചു​വ​പ്പാ​ണെ​ങ്കി​ലുംഅവ മഞ്ഞു​പോ​ലെ വെളു​ക്കും;+രക്തവർണ​ത്തി​ലു​ള്ള വസ്‌ത്രം​പോ​ലെ​യാ​ണെ​ങ്കി​ലുംവെളുത്ത കമ്പിളി​പോ​ലെ​യാ​കും. 19  ശ്രദ്ധിക്കാൻ മനസ്സു കാണി​ച്ചാൽ,നിങ്ങൾ ദേശത്തി​ന്റെ നന്മ ആസ്വദി​ക്കും.+ 20  എന്നാൽ ശ്രദ്ധി​ക്കാൻ കൂട്ടാ​ക്കാ​തെ ധിക്കാരം കാണി​ച്ചാൽനിങ്ങൾ വാളിന്‌ ഇരയാ​യി​ത്തീ​രും;+യഹോ​വ​യു​ടെ വായ്‌ ഇതു പ്രസ്‌താ​വി​ച്ചി​രി​ക്കു​ന്നു.” 21  വിശ്വസ്‌തയായ നഗരം+ ഒരു വേശ്യ​യാ​യി​പ്പോ​യ​ല്ലോ!+ ഒരിക്കൽ അവളിൽ നീതി നിറഞ്ഞി​രു​ന്നു,+ന്യായം അവളിൽ കുടി​കൊ​ണ്ടി​രു​ന്നു,+എന്നാൽ ഇപ്പോ​ഴോ അവിടെ കൊല​പാ​ത​കി​കൾ മാത്രം!+ 22  നിന്റെ വെള്ളി കിട്ടമാ​യി​രി​ക്കു​ന്നു,*+നിന്റെ ബിയറിൽ* വെള്ളം ചേർത്തി​രി​ക്കു​ന്നു. 23  നിന്റെ പ്രഭു​ക്ക​ന്മാ​രെ​ല്ലാം ദുർവാ​ശി​ക്കാ​രും കള്ളന്മാ​രു​ടെ കൂട്ടാ​ളി​ക​ളും ആണ്‌.+ അവർ കൈക്കൂ​ലി ഇഷ്ടപ്പെ​ടു​ന്നു; സമ്മാന​ങ്ങൾക്കു പിന്നാലെ പായുന്നു.+ അവർ അനാഥർക്കു* നീതി നടത്തി​ക്കൊ​ടു​ക്കു​ന്നില്ല,വിധവ​യു​ടെ കേസുകൾ അവരുടെ അടുത്ത്‌ എത്തുന്നതേ ഇല്ല.+ 24  അതുകൊണ്ട്‌ സൈന്യ​ങ്ങ​ളു​ടെ കർത്താ​വായ യഹോവ,ഇസ്രാ​യേ​ലി​ന്റെ ബലവാൻ, ഇങ്ങനെ പ്രഖ്യാ​പി​ക്കു​ന്നു: “ഞാൻ എന്റെ വൈരി​കളെ തുടച്ചു​നീ​ക്കും,ഞാൻ എന്റെ ശത്രു​ക്ക​ളോ​ടു പ്രതി​കാ​രം ചെയ്യും.+ 25  ഞാൻ എന്റെ കൈ നിനക്കു നേരെ ഉയർത്തും,ചാരവെള്ളംകൊണ്ടെന്നപോലെ* ഞാൻ നിന്നിലെ അശുദ്ധി ഉരുക്കി​മാ​റ്റും,നിന്നിലെ മാലി​ന്യ​ങ്ങ​ളെ​ല്ലാം ഞാൻ നീക്കി​ക്ക​ള​യും.+ 26  നിന്റെ ന്യായാ​ധി​പ​ന്മാ​രെ ഞാൻ വീണ്ടും നിയമി​ക്കും,+മുമ്പു​ണ്ടാ​യി​രു​ന്ന​തു​പോ​ലെ ഞാൻ നിനക്ക്‌ ഉപദേ​ഷ്ടാ​ക്കളെ തരും. അപ്പോൾ നിനക്കു നീതി​ന​ഗരം എന്നും വിശ്വ​സ്‌ത​പ​ട്ടണം എന്നും പേരാ​കും.+ 27  സീയോനെ ന്യായം​കൊ​ണ്ടുംമടങ്ങി​വ​രു​ന്ന അവളുടെ ജനത്തെ നീതി​കൊ​ണ്ടും വീണ്ടെ​ടു​ക്കും.+ 28  ധിക്കാരികളെയും പാപി​ക​ളെ​യും ഒരുമി​ച്ച്‌ ‘തകർത്തു​ക​ള​യും,+യഹോ​വ​യെ ഉപേക്ഷി​ക്കു​ന്നവർ നാശം കാണും.+ 29  നീ ആഗ്രഹിച്ച വൻമരങ്ങൾ കാരണം അവർ ലജ്ജിത​രാ​കും,+നീ തിര​ഞ്ഞെ​ടുത്ത കാവുകൾ* കാരണം നീ നാണം​കെ​ടും.+ 30  നീ ഇല കൊഴിഞ്ഞ ഒരു മഹാവൃക്ഷംപോലെയും+നീരോ​ട്ട​മി​ല്ലാ​ത്ത തോട്ടം​പോ​ലെ​യും ആയിത്തീ​രും. 31  ബലവാൻ ചണനാരുപോലെയും*അയാളു​ടെ പ്രവൃത്തി വെറും തീപ്പൊ​രി​പോ​ലെ​യും ആകും;രണ്ടും അഗ്നിജ്വാ​ല​യിൽ എരിഞ്ഞ​ട​ങ്ങും,ആ തീ കെടു​ത്താൻ ആരുമു​ണ്ടാ​കില്ല.”

അടിക്കുറിപ്പുകള്‍

അർഥം: “യഹോ​വ​യു​ടെ രക്ഷ.”
അഥവാ “അതിന്റെ യജമാ​നനെ.”
അക്ഷ. “ഞെക്കി​ക്ക​ള​യു​ക​യോ.”
അഥവാ “ഭരണാ​ധി​കാ​രി​കളേ.”
അഥവാ “ഉപദേ​ശ​ത്തി​ന്‌.”
അഥവാ “പിതാ​വി​ല്ലാത്ത കുട്ടി​യു​ടെ.”
അതായത്‌, ലോഹങ്ങൾ ഉരുകു​മ്പോൾ അവശേ​ഷി​ക്കുന്ന മാലി​ന്യ​മാ​യി​രി​ക്കു​ന്നു.
അഥവാ “ഗോത​മ്പു​ബി​യ​റിൽ.”
അഥവാ “പിതാ​വി​ല്ലാ​ത്ത​വർക്ക്‌.”
അഥവാ “ക്ഷാരജ​ലം​കൊ​ണ്ടെ​ന്ന​പോ​ലെ.”
വിഗ്രഹാരാധനയോടു ബന്ധപ്പെട്ട മരങ്ങ​ളെ​യും തോട്ട​ങ്ങ​ളെ​യും കുറി​ക്കാ​നാ​ണു സാധ്യത.
പെട്ടെന്നു തീ പിടി​ക്കുന്ന ഒരുതരം നാര്‌.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം