മീഖ 2:1-13

2  “കിടക്ക​യിൽ കിടന്ന്‌ ദുഷ്ടത ചിന്തി​ച്ചു​കൂ​ട്ടു​ക​യുംദുഷ്ടപ​ദ്ധ​തി​കൾ ഉണ്ടാക്കു​ക​യും ചെയ്യു​ന്ന​വർക്കു ഹാ കഷ്ടം! അവർക്കു ശക്തിയും പ്രാപ്‌തി​യും ഉള്ളതു​കൊണ്ട്‌നേരം വെളു​ക്കു​മ്പോൾത്തന്നെ അവർ അവ നടപ്പി​ലാ​ക്കു​ന്നു.+   അവർ നിലങ്ങൾ കണ്ട്‌ മോഹി​ച്ച്‌ അവ തട്ടി​യെ​ടു​ക്കു​ന്നു;+അന്യരു​ടെ വീടു​ക​ളും കൈക്ക​ലാ​ക്കു​ന്നു.മറ്റുള്ള​വ​രു​ടെ വീടും അവരുടെ അവകാ​ശ​വുംഅവർ ചതിയി​ലൂ​ടെ കൈവ​ശ​പ്പെ​ടു​ത്തു​ന്നു.+   അതുകൊണ്ട്‌ യഹോവ പറയുന്നു: ‘ഞാൻ ഇതാ, ഈ കുടും​ബ​ത്തിന്‌ ഒരു ആപത്തു വരുത്താൻ പദ്ധതി​യി​ടു​ന്നു;+ അതിൽനി​ന്ന്‌ നിങ്ങൾക്കു രക്ഷപ്പെ​ടാ​നാ​കില്ല.*+ അതു കഷ്ടത നിറഞ്ഞ ഒരു സമയമാ​യി​രി​ക്കും;+ പിന്നെ ഒരിക്ക​ലും നിങ്ങൾ അഹങ്കരി​ക്കില്ല.+   അന്നു ജനം നിങ്ങ​ളെ​ക്കു​റിച്ച്‌ ഒരു പഴഞ്ചൊ​ല്ലു പറയും; നിങ്ങളെ ഓർത്ത്‌ പൊട്ടി​ക്ക​ര​യും.+അവർ പറയും: “ഞങ്ങൾ അപ്പാടേ നശിച്ചു​പോ​യി!+ എന്റെ ജനത്തിന്റെ ഓഹരി കൈമ​റി​ഞ്ഞു​പോ​കാൻ ദൈവം ഇടയാ​ക്കി​യി​രി​ക്കു​ന്നു; ദൈവം അത്‌ എന്നിൽനി​ന്ന്‌ എടുത്തു​മാ​റ്റി!+ ഞങ്ങളുടെ നിലങ്ങൾ ദൈവം അവിശ്വ​സ്‌തനു കൊടു​ത്തി​രി​ക്കു​ന്നു.”   നറുക്കിട്ട്‌ ദേശം അളവു​നൂൽകൊണ്ട്‌ അളന്ന്‌ തരാൻയഹോ​വ​യു​ടെ സഭയിൽ നിനക്ക്‌ ആരുമു​ണ്ടാ​യി​രി​ക്കില്ല.   “പ്രസം​ഗി​ക്കു​ന്നതു നിറുത്തൂ!” എന്ന്‌ അവർ പ്രസം​ഗി​ക്കു​ന്നു,“അവർ ഇക്കാര്യ​ങ്ങൾ പ്രസം​ഗി​ക്ക​രുത്‌;നമുക്ക്‌ അപമാനം വരില്ല!”   യാക്കോബുഗൃഹമേ, ജനം ഇങ്ങനെ പറയുന്നു: “യഹോ​വ​യു​ടെ ആത്മാവ്‌ കോപി​ച്ചെ​ന്നോ? ദൈവ​മാ​ണോ ഇതെല്ലാം ചെയ്‌തത്‌?” നേരോ​ടെ നടക്കു​ന്ന​വർക്ക്‌ എന്റെ വാക്കുകൾ നന്മ വരുത്തി​ല്ലേ?   എന്നാൽ ഇപ്പോൾ എന്റെ ജനം ഒരു ശത്രു​വി​നെ​പ്പോ​ലെ എഴു​ന്നേ​റ്റി​രി​ക്കു​ന്നു. യുദ്ധം കഴിഞ്ഞ്‌ മടങ്ങു​ന്ന​വ​രെ​പ്പോ​ലെ നിർഭയം യാത്ര ചെയ്യു​ന്ന​വ​രു​ടെ വസ്‌ത്ര​വുംവിശേ​ഷ​പ്പെട്ട ആഭരണവും* നിങ്ങൾ പരസ്യ​മാ​യി പിടി​ച്ചു​പ​റി​ക്കു​ന്നു.   എന്റെ ജനത്തിലെ സ്‌ത്രീ​കളെ അവർ സുഖമാ​യി കഴിഞ്ഞി​രുന്ന വീടു​ക​ളിൽനിന്ന്‌ നിങ്ങൾ ഓടി​ച്ചു​ക​ള​യു​ന്നു;അവരുടെ മക്കളിൽനി​ന്ന്‌ നിങ്ങൾ എന്നേക്കു​മാ​യി എന്റെ തേജസ്സ്‌ എടുത്തു​ക​ള​യു​ന്നു. 10  എഴുന്നേറ്റ്‌ പോകൂ, ഇതു വിശ്ര​മി​ക്കാ​നുള്ള സ്ഥലമല്ല. അശുദ്ധി നിമിത്തം+ നാശം, സമ്പൂർണ​നാ​ശം​തന്നെ, വന്നിരി​ക്കു​ന്നു.+ 11  ഒരുവൻ കാറ്റി​ന്റെ​യും വഞ്ചനയു​ടെ​യും വഴിയിൽ നടന്ന്‌, “വീഞ്ഞി​നെ​യും മദ്യ​ത്തെ​യും കുറിച്ച്‌ ഞാൻ നിങ്ങ​ളോ​ടു പ്രസം​ഗി​ക്കാം” എന്നു നുണ പറഞ്ഞാൽ, അവൻത​ന്നെ​യാണ്‌ ഈ ജനത്തിനു യോജിച്ച ഉപദേ​ശകൻ.+ 12  യാക്കോബേ, ഞാൻ നിങ്ങ​ളെ​യെ​ല്ലാം കൂട്ടി​ച്ചേർക്കും.ഇസ്രാ​യേ​ലി​ന്റെ ശേഷി​ച്ച​വ​രെ​യെ​ല്ലാം ഞാൻ വിളി​ച്ചു​കൂ​ട്ടും.+ ഞാൻ അവരെ തൊഴു​ത്തി​ലെ ആടുക​ളെ​പ്പോ​ലെ,മേച്ചിൽപ്പു​റ​ത്തെ ആട്ടിൻപ​റ്റ​ത്തെ​പ്പോ​ലെ, ഒരുമി​ച്ചു​ചേർക്കും.+ അവിടെ ആൾക്കൂ​ട്ട​ത്തി​ന്റെ ഇരമ്പൽ കേൾക്കും.’+ 13  തടസ്സങ്ങൾ തകർക്കു​ന്നവൻ അവരുടെ മുന്നിൽ പോകും;അവർ കവാടം തകർത്ത്‌ പുറ​ത്തേക്കു പോകും.+ അവരുടെ രാജാവ്‌ അവർക്കു മുന്നിൽ പോകും,അവരുടെ തലപ്പത്ത്‌ യഹോ​വ​യു​ണ്ടാ​യി​രി​ക്കും.”+

അടിക്കുറിപ്പുകള്‍

അക്ഷ. “നിങ്ങളു​ടെ കഴുത്ത്‌ നിങ്ങൾ മാറ്റില്ല.”
മറ്റൊരു സാധ്യത “വസ്‌ത്ര​ത്തിൽനി​ന്ന്‌ വിശേ​ഷ​പ്പെട്ട അലങ്കാരം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം