വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

പുറപ്പാട്‌ 19:1-25

19  ഈജി​പ്‌ത്‌ ദേശം വിട്ട്‌ പോന്ന​തി​ന്റെ മൂന്നാം മാസം, അതേ ദിവസം​തന്നെ, ഇസ്രായേ​ല്യർ സീനായ്‌ വിജന​ഭൂ​മി​യിൽ എത്തി​ച്ചേർന്നു.  രഫീദീമിൽനിന്ന്‌+ പുറ​പ്പെട്ട്‌ സീനായ്‌ വിജന​ഭൂ​മി​യിൽ വന്ന അവർ അവിടെ പർവതത്തിനു+ മുന്നിൽ പാളയ​മ​ടി​ച്ചു.  പിന്നെ മോശ സത്യദൈ​വ​ത്തി​ന്റെ അടു​ത്തേക്കു കയറിപ്പോ​യി. യഹോവ പർവത​ത്തിൽനിന്ന്‌ മോശയെ വിളിച്ച്‌+ ഇങ്ങനെ പറഞ്ഞു: “യാക്കോ​ബി​ന്റെ ഭവന​ത്തോട്‌, അതായത്‌ ഇസ്രായേ​ലി​ന്റെ പുത്ര​ന്മാരോട്‌, നീ ഇങ്ങനെ പറയണം:  ‘നിങ്ങളെ കഴുകന്റെ ചിറകിൽ വഹിച്ച്‌ എന്റെ അടു​ത്തേക്കു കൊണ്ടുവരാൻവേണ്ടി+ ഈജി​പ്‌തു​കാരോ​ടു ഞാൻ ചെയ്‌തതു+ നിങ്ങൾ കണ്ടതാ​ണ​ല്ലോ.  നിങ്ങൾ എന്റെ സ്വരം കേട്ടനു​സ​രി​ക്കു​ന്ന​തിൽ വീഴ്‌ചയൊ​ന്നും വരുത്താ​തെ എന്റെ ഉടമ്പടി പാലി​ക്കുന്നെ​ങ്കിൽ നിങ്ങൾ എല്ലാ ജനങ്ങളി​ലുംവെച്ച്‌ എന്റെ പ്രത്യേ​ക​സ്വ​ത്താ​കും.*+ കാരണം ഭൂമി മുഴുവൻ എന്റേതാ​ണ്‌.+  നിങ്ങൾ എനിക്കു രാജ-പുരോ​ഹി​ത​ന്മാ​രും വിശു​ദ്ധ​ജ​ന​ത​യും ആകും.’+ ഇവയാണു നീ ഇസ്രായേ​ല്യരോ​ടു പറയേണ്ട വാക്കുകൾ.”  അപ്പോൾ മോശ പോയി ജനത്തിന്റെ മൂപ്പന്മാ​രെ വിളി​ച്ചു​കൂ​ട്ടി യഹോവ കല്‌പിച്ച ഈ വാക്കു​കളെ​ല്ലാം അവരെ അറിയി​ച്ചു.+  അതിനു ശേഷം, ജനം ഒന്നടങ്കം ഒരേ സ്വരത്തിൽ ഇങ്ങനെ പറഞ്ഞു: “യഹോവ പറഞ്ഞ​തെ​ല്ലാം ചെയ്യാൻ ഞങ്ങൾ ഒരുക്ക​മാണ്‌.”+ ഉടൻതന്നെ മോശ പോയി ജനത്തിന്റെ വാക്കുകൾ യഹോ​വയെ അറിയി​ച്ചു.  അപ്പോൾ യഹോവ മോശയോ​ടു പറഞ്ഞു: “ഇതാ, ഇരുണ്ട മേഘത്തിൽ ഞാൻ നിന്റെ അടു​ത്തേക്കു വരുന്നു! അങ്ങനെ, ഞാൻ നിന്നോ​ടു സംസാ​രി​ക്കുമ്പോൾ ജനം കേൾക്കാ​നും അവർ എപ്പോ​ഴും നിന്നി​ലും​കൂ​ടെ വിശ്വാ​സ​മർപ്പി​ക്കാ​നും ഇടയാ​കട്ടെ.” പിന്നെ മോശ ജനത്തിന്റെ വാക്കുകൾ യഹോ​വയെ അറിയി​ച്ചു. 10  അപ്പോൾ യഹോവ മോശയോ​ടു പറഞ്ഞു: “ജനത്തിന്റെ അടു​ത്തേക്കു ചെന്ന്‌ ഇന്നും നാളെ​യും അവരെ വിശു​ദ്ധീ​ക​രി​ക്കുക. അവർ വസ്‌ത്രം കഴുകി 11  മൂന്നാം ദിവസ​ത്തി​നാ​യി തയ്യാറാ​യി​രി​ക്കണം. കാരണം മൂന്നാം ദിവസം സർവജ​ന​വും കാൺകെ യഹോവ സീനായ്‌ പർവത​ത്തിൽ ഇറങ്ങി​വ​രും. 12  നീ ജനത്തി​നുവേണ്ടി പർവത​ത്തി​ന്റെ ചുറ്റോ​ടു​ചു​റ്റും അതിർ തിരിച്ച്‌ അവരോ​ടു പറയണം: ‘പർവത​ത്തിലേക്കു കയറിപ്പോ​കു​ക​യോ അതിന്റെ അതിരിൽ തൊടു​ക​യോ ചെയ്യാ​തി​രി​ക്കാൻ സൂക്ഷി​ക്കുക. ആരെങ്കി​ലും പർവത​ത്തിൽ തൊട്ടാൽ അവനെ കൊന്നു​ക​ള​യണം. 13  ആരും അവനെ തൊട​രുത്‌. പകരം, അവനെ കല്ലെറി​ഞ്ഞോ കുത്തിയോ* കൊല്ലണം. മനുഷ്യ​നാ​യാ​ലും മൃഗമാ​യാ​ലും ജീവ​നോ​ടെ വെക്കരു​ത്‌.’+ എന്നാൽ കൊമ്പുവിളി* ഉയരുമ്പോൾ+ അവർക്കു പർവത​ത്തി​ന്റെ അടുത്ത്‌ വരാം.” 14  പിന്നെ മോശ പർവത​ത്തിൽനിന്ന്‌ ജനത്തിന്റെ അടു​ത്തേക്ക്‌ ഇറങ്ങി​ച്ചെന്ന്‌ ജനത്തെ വിശു​ദ്ധീ​ക​രി​ക്കാൻതു​ടങ്ങി. അവർ വസ്‌ത്രം കഴുകി.+ 15  മോശ ജനത്തോ​ടു പറഞ്ഞു: “മൂന്നാം ദിവസ​ത്തി​നുവേണ്ടി ഒരുങ്ങുക. ആരും ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട​രുത്‌.” 16  മൂന്നാം ദിവസം രാവിലെ ഇടിമു​ഴ​ക്ക​വും മിന്നലും ഉണ്ടായി. പർവത​മു​ക​ളിൽ കനത്ത മേഘമു​ണ്ടാ​യി​രു​ന്നു;+ കൊമ്പു​വി​ളി​യു​ടെ ഗംഭീ​ര​ശ​ബ്ദ​വും മുഴങ്ങി​ക്കേട്ടു. പാളയ​ത്തി​ലു​ണ്ടാ​യി​രുന്ന ജനം മുഴുവൻ ഭയന്നു​വി​റ​യ്‌ക്കാൻതു​ടങ്ങി.+ 17  സത്യദൈവവുമായി കൂടി​ക്കാ​ണാൻ മോശ ഇപ്പോൾ ജനത്തെ പാളയ​ത്തി​നു പുറത്ത്‌ കൊണ്ടു​വന്നു. അവർ പർവത​ത്തി​ന്റെ അടിവാ​രത്ത്‌ ചെന്ന്‌ നിന്നു. 18  യഹോവ തീയിൽ സീനായ്‌ പർവത​ത്തിൽ ഇറങ്ങി​വ​ന്ന​തി​നാൽ പർവതം മുഴു​വ​നും പുകഞ്ഞു.+ ഒരു ചൂളയിൽനിന്നെ​ന്നപോ​ലെ അതിൽനി​ന്ന്‌ പുക ഉയർന്നുകൊ​ണ്ടി​രു​ന്നു. പർവതം മുഴുവൻ അതിശ​ക്ത​മാ​യി കുലു​ങ്ങു​ന്നു​മു​ണ്ടാ​യി​രു​ന്നു.+ 19  കൊമ്പുവിളിയുടെ ശബ്ദം കൂടി​ക്കൂ​ടി വന്നപ്പോൾ മോശ സംസാ​രി​ച്ചു. സത്യദൈ​വ​ത്തി​ന്റെ ശബ്ദം മോശ​യ്‌ക്ക്‌ ഉത്തര​മേകി. 20  യഹോവ സീനായ്‌ പർവത​ത്തി​ന്റെ മുകളി​ലേക്ക്‌ ഇറങ്ങി​വന്നു. എന്നിട്ട്‌ യഹോവ മോശയെ പർവത​ത്തി​ന്റെ മുകളി​ലേക്കു വിളിച്ചു. മോശ കയറി​ച്ചെന്നു.+ 21  യഹോവ അപ്പോൾ മോശയോ​ടു പറഞ്ഞു: “നീ താഴേക്കു ചെന്ന്‌, യഹോ​വയെ കാണാൻവേണ്ടി അതിർത്തി ലംഘിച്ച്‌ വരരു​തെന്നു ജനത്തിനു മുന്നറി​യി​പ്പു കൊടു​ക്കുക. അല്ലാത്ത​പക്ഷം അനേകം ആളുകൾക്കു ജീവൻ നഷ്ടമാ​കും. 22  യഹോവയുടെ അടുത്ത്‌ പതിവാ​യി വരുന്ന പുരോ​ഹി​ത​ന്മാർ തങ്ങളെ വിശു​ദ്ധീ​ക​രി​ക്കട്ടെ. അങ്ങനെ​യാ​കുമ്പോൾ യഹോവ അവരെ പ്രഹരി​ക്കില്ല.”+ 23  അപ്പോൾ മോശ യഹോ​വയോ​ടു പറഞ്ഞു: “പർവത​ത്തിന്‌ അടു​ത്തേക്കു വരാൻ ജനത്തിനു സാധി​ക്കില്ല. കാരണം, ‘പർവത​ത്തി​നു ചുറ്റും അതിർത്തി തിരിച്ച്‌ അതു വിശു​ദ്ധ​മാ​ക്കണം’+ എന്നു പറഞ്ഞ്‌ അങ്ങ്‌ ഇതി​നോ​ട​കം​തന്നെ ഞങ്ങൾക്കു മുന്നറി​യി​പ്പു നൽകി​യി​ട്ടു​ണ്ട​ല്ലോ.” 24  എന്നാൽ യഹോവ മോശയോ​ടു പറഞ്ഞു: “നീ ഇറങ്ങി​ച്ചെന്ന്‌ അഹരോനെ​യും കൂട്ടി തിരിച്ച്‌ കയറി​വ​രണം. പക്ഷേ പുരോ​ഹി​ത​ന്മാരെ​യും ജനത്തെ​യും യഹോവ പ്രഹരി​ക്കാ​തി​രിക്കേ​ണ്ട​തിന്‌ അവർ അതിർത്തി ലംഘിച്ച്‌ ദൈവ​ത്തി​ന്റെ അടു​ത്തേക്കു വരാൻ അനുവ​ദി​ക്ക​രുത്‌.”+ 25  അതുകൊണ്ട്‌, മോശ ജനത്തിന്റെ അടു​ത്തേക്ക്‌ ഇറങ്ങി​ച്ചെന്ന്‌ ഇക്കാര്യം അറിയി​ച്ചു.

അടിക്കുറിപ്പുകള്‍

അഥവാ “ഞാൻ ഏറെ പ്രിയപ്പെ​ടുന്ന സ്വത്താ​കും.”
ഒരുപക്ഷേ, അമ്പ്‌ എയ്‌ത്‌.
അക്ഷ. “ചെമ്മരി​യാ​ട്ടുകൊ​റ്റന്റെ കൊമ്പ്‌ ഉപയോ​ഗി​ച്ചുള്ള വിളി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം