വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ഓബദ്യ 1:1-21

 ഓബദ്യക്ക്‌* ഉണ്ടായ ദിവ്യ​ദർശനം: പരമാ​ധി​കാ​രി​യായ യഹോവ ഏദോ​മി​നെ​ക്കു​റിച്ച്‌ പറയു​ന്നത്‌:+ “യഹോ​വ​യിൽനിന്ന്‌ ഞങ്ങൾ ഒരു വാർത്ത കേട്ടി​രി​ക്കു​ന്നു.ജനതകൾക്കി​ട​യി​ലേക്ക്‌ ഒരു സന്ദേശ​വാ​ഹ​കനെ അയച്ചി​രി​ക്കു​ന്നു: ‘എഴു​ന്നേൽക്കൂ, അവൾക്കെ​തി​രെ നമുക്കു യുദ്ധത്തി​ന്‌ ഒരുങ്ങാം.’”+   “ഇതാ! ഞാൻ നിന്നെ ജനതകൾക്കി​ട​യിൽ നിസ്സാ​ര​യാ​ക്കി​യി​രി​ക്കു​ന്നു;നീ അത്യന്തം നിന്ദി​ത​യാ​യി​രി​ക്കു​ന്നു.+   നിന്റെ ഹൃദയ​ത്തി​ലെ ധാർഷ്ട്യം നിന്നെ വഞ്ചിച്ചി​രി​ക്കു​ന്നു.+വൻപാ​റ​യി​ലെ സങ്കേത​ങ്ങ​ളിൽ വസിക്കു​ന്ന​വളേ,ഉന്നതങ്ങ​ളിൽ താമസി​ക്കു​ന്ന​വളേ,‘ആർക്ക്‌ എന്നെ താഴെ ഭൂമി​യി​ലേക്ക്‌ ഇറക്കാ​നാ​കും’ എന്നു ഹൃദയ​ത്തിൽ പറയു​ന്ന​വളേ,   നീ കഴുക​നെ​പ്പോ​ലെ ഉയരങ്ങ​ളിൽ പാർപ്പുറപ്പിച്ചാലും*നക്ഷത്ര​ങ്ങൾക്കി​ട​യിൽ കൂടു കൂട്ടി​യാ​ലുംഅവി​ടെ​നിന്ന്‌ ഞാൻ നിന്നെ താഴെ ഇറക്കും” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.   “(നിന്റെ നാശം എത്ര വലുതാ​യി​രി​ക്കും!)*കള്ളന്മാർ നിന്റെ നേരെ വന്നാൽ, രാത്രി​യിൽ കവർച്ച​ക്കാർ വന്നാൽ, തങ്ങൾക്കു വേണ്ടതു മാത്ര​മല്ലേ അവർ മോഷ്ടി​ക്കൂ? ഇനി, മുന്തി​രി​പ്പഴം ശേഖരി​ക്കു​ന്ന​വ​രാ​ണു നിന്റെ അടുത്ത്‌ വരുന്ന​തെ​ങ്കി​ലോ?കാലാ പെറുക്കാനായി* അവർ എന്തെങ്കി​ലും ബാക്കി വെക്കില്ലേ?+   എന്നാൽ, ഏശാവി​നെ അവർ എങ്ങനെ തേടി​പ്പി​ടി​ച്ചി​രി​ക്കു​ന്നു! അവന്റെ മറഞ്ഞി​രി​ക്കുന്ന നിക്ഷേ​പങ്ങൾ അവർ അരിച്ചു​പെ​റു​ക്കി കൊള്ള​യ​ടി​ച്ചി​രി​ക്കു​ന്നു!   അവർ നിന്നെ ഓടിച്ച്‌ അതിർത്തി​യി​ലെ​ത്തി​ച്ചി​രി​ക്കു​ന്നു. നിന്നോ​ടു സഖ്യം* ചെയ്‌ത​വ​രൊ​ക്കെ​യും നിന്നെ വഞ്ചിച്ചി​രി​ക്കു​ന്നു. നിന്നോ​ടു സമാധാ​ന​ത്തി​ലാ​യി​രു​ന്നവർ നിന്നെ പരാജ​യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. നിന്നോ​ടു​കൂ​ടെ അപ്പം തിന്നു​ന്നവർ നിന്റെ കാൽക്കീ​ഴെ കുടു​ക്കു​വല വിരി​ക്കും;പക്ഷേ നീ അതു തിരി​ച്ച​റി​യില്ല.   അന്നു ഞാൻ ഏദോ​മിൽനിന്ന്‌ ജ്ഞാനി​കളെ ഇല്ലായ്‌മ ചെയ്യും;ഏശാവി​ന്റെ മലനാ​ട്ടിൽനിന്ന്‌ വകതി​രിവ്‌ തുടച്ചു​നീ​ക്കും”+ എന്ന്‌ യഹോവ പറയുന്നു.   “തേമാനേ,+ നിന്റെ യോദ്ധാ​ക്കൾ ഭയചകി​ത​രാ​കും.+കാരണം, ഏശാവി​ന്റെ മലനാ​ട്ടി​ലു​ള്ളവർ ഒന്നൊ​ഴി​യാ​തെ സംഹരി​ക്ക​പ്പെ​ടും.+ 10  നിന്റെ സഹോ​ദ​ര​നായ യാക്കോ​ബി​നോ​ടു നീ ചെയ്‌ത അക്രമം കാരണം+ലജ്ജ നിന്നെ മൂടും;+നീ എന്നെ​ന്നേ​ക്കു​മാ​യി നശിച്ചു​പോ​കും.+ 11  അന്യദേശക്കാർ അവന്റെ സൈന്യ​ത്തെ ബന്ദിക​ളാ​ക്കി കൊണ്ടു​പോയ ദിവസം+നീ വെറും കാഴ്‌ച​ക്കാ​രി​യാ​യി നോക്കി​നി​ന്നു;വിദേ​ശി​കൾ അവന്റെ കവാട​ത്തിൽ കടന്ന്‌ യരുശ​ലേ​മി​നു​വേണ്ടി നറുക്കി​ട്ട​പ്പോൾ,+നീയും അവരിൽ ഒരാ​ളെ​പ്പോ​ലെ പെരു​മാ​റി. 12  നിന്റെ സഹോ​ദ​രന്റെ ആപത്‌ദി​ന​ത്തിൽ, നീ അവന്റെ അവസ്ഥ കണ്ട്‌ രസിക്ക​രു​താ​യി​രു​ന്നു.+യഹൂദ​യി​ലെ ജനങ്ങളു​ടെ നാശദി​വ​സ​ത്തിൽ അവരെ​ച്ചൊ​ല്ലി നീ ആഹ്ലാദി​ക്ക​രു​താ​യി​രു​ന്നു.+അവരുടെ കഷ്ടദി​വ​സ​ത്തിൽ നീ അത്രയ്‌ക്കു ഗർവ​ത്തോ​ടെ സംസാ​രി​ക്ക​രു​താ​യി​രു​ന്നു. 13  എന്റെ ജനത്തിന്റെ ദുരന്ത​ദി​വ​സ​ത്തിൽ നീ അവരുടെ കവാട​ത്തിന്‌ അകത്ത്‌ വരരു​താ​യി​രു​ന്നു.+അവന്റെ ദുരന്ത​ദി​വ​സ​ത്തിൽ നീ അവന്റെ ആപത്തു കണ്ട്‌ രസിക്ക​രു​താ​യി​രു​ന്നു.അവന്റെ ദുരന്ത​ദി​വ​സ​ത്തിൽ അവന്റെ സമ്പത്തിനു മേൽ നീ കൈവ​യ്‌ക്ക​രു​താ​യി​രു​ന്നു.+ 14  അവന്റെ ആളുക​ളിൽ രക്ഷപ്പെട്ട്‌ ഓടു​ന്ന​വരെ സംഹരി​ക്കേ​ണ്ട​തി​നു നീ കവലക​ളിൽ നിൽക്ക​രു​താ​യി​രു​ന്നു.+അവനു ശേഷി​ച്ച​വരെ കഷ്ടദി​വ​സ​ത്തിൽ നീ അവരുടെ ശത്രു​ക്കൾക്കു കൈമാ​റ​രു​താ​യി​രു​ന്നു.+ 15  കാരണം, എല്ലാ ജനതകൾക്കും എതി​രെ​യുള്ള യഹോ​വ​യു​ടെ ദിവസം അടു​ത്തെ​ത്തി​യി​രി​ക്കു​ന്നു.+ നീ അവനോ​ടു ചെയ്‌ത​തു​പോ​ലെ​തന്നെ നിന്നോ​ടും ചെയ്യും.+ മറ്റുള്ള​വ​രോ​ടു​ള്ള നിന്റെ പെരു​മാ​റ്റം നിന്റെ തലമേൽത്തന്നെ തിരി​ച്ചെ​ത്തും. 16  നിങ്ങൾ എന്റെ വിശു​ദ്ധ​പർവ​ത​ത്തിൽവെച്ച്‌ വീഞ്ഞു കുടി​ച്ച​തു​പോ​ലെജനതകൾ എന്റെ കോപം എന്നും കുടി​ച്ചു​കൊ​ണ്ടി​രി​ക്കും.+ അവർ നിശ്ചയ​മാ​യും എന്റെ കോപം കുടി​ച്ചി​റ​ക്കും.അപ്പോൾ, അവർ ഒരിക്ക​ലും അസ്‌തി​ത്വ​ത്തിൽ ഇല്ലാതി​രു​ന്ന​തു​പോ​ലെ​യാ​കും. 17  എന്നാൽ രക്ഷപ്പെ​ടു​ന്നവർ സീയോൻ പർവത​ത്തി​ലു​ണ്ടാ​യി​രി​ക്കും.+അവിടം വിശു​ദ്ധ​മാ​യി​രി​ക്കും.+യാക്കോ​ബു​ഗൃ​ഹം അവരുടെ വസ്‌തു​വ​കകൾ കൈവ​ശ​മാ​ക്കും.+ 18  യാക്കോബുഗൃഹം തീയുംയോ​സേ​ഫു​ഗൃ​ഹം തീജ്വാ​ല​യും ആയിത്തീ​രും;പക്ഷേ, ഏശാവു​ഗൃ​ഹം കച്ചി​പോ​ലെ​യാ​യി​രി​ക്കും.അവർ ഏശാവു​ഗൃ​ഹത്തെ കത്തിച്ച്‌ ചാമ്പലാ​ക്കും.അവരിൽ ആരും രക്ഷപ്പെ​ടു​ക​യില്ല.+യഹോ​വ​യ​ല്ലോ ഇക്കാര്യം പറഞ്ഞി​രി​ക്കു​ന്നത്‌. 19  അവർ നെഗെ​ബും ഏശാവി​ന്റെ മലനാ​ടും,+ഷെഫേ​ല​യും ഫെലി​സ്‌ത്യ​ദേ​ശ​വും കൈവ​ശ​മാ​ക്കും.+ എഫ്രയീ​മി​ന്റെ നിലവും ശമര്യ​യു​ടെ നിലവും അവർ കൈവ​ശ​മാ​ക്കും.+ബന്യാ​മീൻ ഗിലെ​യാദ്‌ കൈവ​ശ​മാ​ക്കും. 20  സാരെഫാത്ത്‌ വരെയുള്ള കനാന്യ​രു​ടെ ദേശം,ഈ കോട്ടയിൽനിന്ന്‌* ബന്ദികളായി+ പിടി​ച്ചു​കൊ​ണ്ടു​പോയ ഇസ്രാ​യേൽ ജനത്തി​ന്റേ​താ​കും.+ യരുശ​ലേ​മിൽനിന്ന്‌ ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​യ​വ​രിൽ സെഫാ​ര​ദി​ലു​ണ്ടാ​യി​രു​ന്നവർ നെഗെ​ബി​ലെ നഗരങ്ങൾ കൈവ​ശ​മാ​ക്കും.+ 21  ഏശാവിന്റെ മലനാ​ടി​നെ വിധിക്കാനായി+രക്ഷകർ സീയോൻ പർവത​ത്തി​ലേക്കു കയറി​ച്ചെ​ല്ലും;രാജാ​ധി​കാ​രം യഹോ​വ​യു​ടേ​താ​കും.”+

അടിക്കുറിപ്പുകള്‍

അർഥം: “യഹോ​വ​യു​ടെ ദാസൻ.”
മറ്റൊരു സാധ്യത “ഉയർന്ന്‌ പറന്നാ​ലും.”
മറ്റൊരു സാധ്യത “അവർ എത്ര​ത്തോ​ളം നശിപ്പി​ക്കും?”
പദാവലി കാണുക.
അഥവാ “ഉടമ്പടി.”
അഥവാ “പ്രതി​രോ​ധ​മ​തി​ലി​ന്‌ ഉള്ളിൽനി​ന്ന്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം