ഉൽപത്തി 20:1-18

20  പിന്നെ അബ്രാ​ഹാം കൂടാരം അവിടെനിന്ന്‌+ നെഗെബ്‌ ദേശ​ത്തേക്കു മാറ്റി, കാദേശിനും+ ശൂരിനും+ ഇടയിൽ താമസം​തു​ടങ്ങി. ഗരാരിൽ+ താമസിക്കുമ്പോൾ*  അബ്രാഹാം പിന്നെ​യും ഭാര്യ സാറ​യെ​ക്കു​റിച്ച്‌, “ഇത്‌ എന്റെ പെങ്ങളാ​ണ്‌”+ എന്നു പറഞ്ഞു. അതിനാൽ ഗരാരി​ലെ രാജാ​വായ അബീ​മേലെക്ക്‌ ആളയച്ച്‌ സാറയെ കൂട്ടിക്കൊ​ണ്ടുപോ​യി.+  പിന്നീട്‌ ദൈവം രാത്രി ഒരു സ്വപ്‌ന​ത്തിൽ അബീ​മേലെ​ക്കി​ന്റെ അടുത്ത്‌ വന്ന്‌ പറഞ്ഞു: “നീ കൂട്ടിക്കൊ​ണ്ടു​വന്ന സ്‌ത്രീ കാരണം+ നീ ഇതാ മരിക്കാൻപോ​കു​ന്നു; അവൾ വിവാ​ഹി​ത​യും മറ്റൊ​രാ​ളു​ടെ അവകാ​ശ​വും ആണ്‌.”+  എന്നാൽ അബീ​മേലെക്ക്‌ അതുവരെ അവളുടെ അടുത്ത്‌ ചെന്നി​ട്ടി​ല്ലാ​യി​രു​ന്നു.* അതിനാൽ അബീ​മേലെക്ക്‌ പറഞ്ഞു: “യഹോവേ, നിരപരാധികളായ* ഒരു ജനതയെ അങ്ങ്‌ കൊന്നു​ക​ള​യു​മോ?  ‘ഇത്‌ എന്റെ പെങ്ങളാ​ണ്‌’ എന്ന്‌ അബ്രാ​ഹാ​മും ‘ഇത്‌ എന്റെ ആങ്ങളയാ​ണ്‌’ എന്നു സാറയും പറഞ്ഞല്ലോ. ശുദ്ധമായ ഹൃദയത്തോടെ​യും നിർമ​ല​മായ കരങ്ങ​ളോടെ​യും ആണ്‌ ഞാൻ ഇതു ചെയ്‌തത്‌.”  അപ്പോൾ സത്യ​ദൈവം സ്വപ്‌ന​ത്തിൽ അബീ​മേലെ​ക്കിനോ​ടു പറഞ്ഞു: “ശുദ്ധമായ ഹൃദയത്തോടെ​യാ​ണു നീ ഇതു ചെയ്‌ത​തെന്ന്‌ എനിക്ക്‌ അറിയാം. അതു​കൊ​ണ്ടാണ്‌ എനിക്ക്‌ എതിരെ പാപം ചെയ്യു​ന്ന​തിൽനിന്ന്‌ ഞാൻ നിന്നെ തടഞ്ഞത്‌, അവളെ തൊടാൻ നിന്നെ അനുവ​ദി​ക്കാ​തി​രു​ന്നത്‌.  നീ അവന്റെ ഭാര്യയെ തിരികെ കൊടു​ക്കുക; കാരണം അവൻ ഒരു പ്രവാ​ച​ക​നാണ്‌.+ അവൻ നിനക്കു​വേണ്ടി അപേക്ഷിക്കുകയും+ നീ ജീവി​ച്ചി​രി​ക്കു​ക​യും ചെയ്യും. എന്നാൽ നീ അവളെ തിരികെ കൊടു​ക്കു​ന്നില്ലെ​ങ്കിൽ നീയും നിനക്കുള്ള എല്ലാവ​രും മരിക്കും എന്ന്‌ അറിഞ്ഞുകൊ​ള്ളുക.”  അബീമേലെക്ക്‌ അതിരാ​വി​ലെ എഴു​ന്നേറ്റ്‌ ദാസന്മാരെയെ​ല്ലാം വിളി​ച്ചു​കൂ​ട്ടി ഇക്കാര്യ​ങ്ങളെ​ല്ലാം അറിയി​ച്ചു; അവർ ആകെ ഭയന്നുപോ​യി.  പിന്നെ അബീ​മേലെക്ക്‌ അബ്രാ​ഹാ​മി​നെ വിളി​ച്ചു​വ​രു​ത്തി​യിട്ട്‌ പറഞ്ഞു: “താങ്കൾ ഞങ്ങളോ​ട്‌ ഈ ചെയ്‌തത്‌ എന്താണ്‌? എന്റെയും എന്റെ രാജ്യ​ത്തിന്റെ​യും മേൽ ഇത്ര വലി​യൊ​രു പാപം വരുത്തിവെ​ക്കാൻ ഞാൻ താങ്ക​ളോട്‌ എന്തു തെറ്റാണു ചെയ്‌തത്‌? താങ്കൾ എന്നോട്‌ ഈ ചെയ്‌തത്‌ ഒട്ടും ശരിയാ​യില്ല.” 10  തുടർന്ന്‌ അബീ​മേലെക്ക്‌ ചോദി​ച്ചു: “എന്ത്‌ ഉദ്ദേശ്യ​ത്തി​ലാ​ണു താങ്കൾ ഇതു ചെയ്‌തത്‌?”+ 11  അപ്പോൾ അബ്രാ​ഹാം പറഞ്ഞു: “‘ഇതു ദൈവ​ഭ​യ​മി​ല്ലാത്ത നാടാണ്‌, എന്റെ ഭാര്യ കാരണം ഇവർ എന്നെ കൊല്ലും’+ എന്നു വിചാ​രി​ച്ച​തുകൊ​ണ്ടാ​ണു ഞാൻ ഇങ്ങനെ ചെയ്‌തത്‌. 12  മാത്രമല്ല, അവൾ യഥാർഥ​ത്തിൽ എന്റെ പെങ്ങളാ​ണ്‌, എന്റെ അപ്പന്റെ മകൾ. എന്നാൽ എന്റെ അമ്മയുടെ മകളല്ല. അവളെ ഞാൻ വിവാഹം കഴിച്ചു.+ 13  എന്റെ അപ്പന്റെ വീടു വിട്ട്‌+ യാത്ര ചെയ്യാൻ ദൈവം എന്നോട്‌ ആവശ്യപ്പെ​ട്ടപ്പോൾ, ‘നമ്മൾ എവി​ടെപ്പോ​യാ​ലും നീ എന്നോട്‌ അചഞ്ചല​മായ സ്‌നേഹം കാണി​ക്കു​ക​യും “ഇത്‌ എന്റെ ആങ്ങളയാ​ണ്‌”+ എന്നു പറയു​ക​യും വേണം’ എന്നു ഞാൻ സാറ​യോ​ടു പറഞ്ഞു.” 14  പിന്നെ അബീ​മേലെക്ക്‌ അബ്രാ​ഹാ​മിന്‌ ആടുമാ​ടു​കളെ​യും ദാസീ​ദാ​സ​ന്മാരെ​യും കൊടു​ത്തു. അബ്രാ​ഹാ​മി​ന്റെ ഭാര്യ സാറ​യെ​യും അബീ​മേലെക്ക്‌ മടക്കിക്കൊ​ടു​ത്തു. 15  തുടർന്ന്‌ അബീ​മേലെക്ക്‌ പറഞ്ഞു: “ഇതാ, എന്റെ ദേശം മുഴുവൻ താങ്കളു​ടെ മുന്നി​ലി​രി​ക്കു​ന്നു, ഇഷ്ടമു​ള്ളി​ടത്ത്‌ താമസി​ക്കാം.” 16  സാറയോട്‌ അബീ​മേലെക്ക്‌ പറഞ്ഞു: “ഇതാ, ഞാൻ നിന്റെ ആങ്ങളയ്‌ക്ക്‌ 1,000 വെള്ളി​ക്കാ​ശു കൊടു​ക്കു​ന്നു.+ നിന്റെ കൂടെ​യു​ള്ള​വർക്കും മറ്റെല്ലാ​വർക്കും മുമ്പാകെ, നീ നിഷ്‌ക​ള​ങ്ക​യാണ്‌ എന്നതിന്റെ അടയാ​ള​മാ​യി​രി​ക്കും ഇത്‌.* നിന്റെ മേലുള്ള നിന്ദ നീങ്ങി​യി​രി​ക്കു​ന്നു.” 17  പിന്നെ അബ്രാ​ഹാം സത്യദൈ​വത്തോട്‌ ഉള്ളുരു​കി പ്രാർഥി​ച്ചു. അങ്ങനെ അബീ​മേലെ​ക്കിനെ​യും ഭാര്യയെ​യും ദാസി​മാരെ​യും ദൈവം സുഖ​പ്പെ​ടു​ത്തി; അവർക്കു മക്കൾ ഉണ്ടായി​ത്തു​ടങ്ങി. 18  അബ്രാഹാമിന്റെ ഭാര്യ സാറ നിമിത്തം യഹോവ അബീ​മേലെ​ക്കി​ന്റെ വീട്ടി​ലുള്ള എല്ലാ സ്‌ത്രീ​ക​ളുടെ​യും ഗർഭം അടച്ചി​രു​ന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “പരദേ​ശി​യാ​യി താമസി​ക്കുമ്പോൾ.”
അതായത്‌, അവളു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട്ടി​ട്ടി​ല്ലാ​യി​രു​ന്നു.
അഥവാ “നീതി​മാ​ന്മാ​രായ.”
അക്ഷ. “ഇതു നിന്റെ​കൂടെ​യു​ള്ള​വ​രുടെ​യും മറ്റെല്ലാ​വ​രുടെ​യും കണ്ണുകളെ മറയ്‌ക്കാൻ നിനക്കുവേ​ണ്ടി​യു​ള്ള​താ​യി​രി​ക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം