ഉത്തമഗീതം 6:1-13

6  “സ്‌ത്രീ​ക​ളിൽ അതിസു​ന്ദരീ,നിന്റെ പ്രിയൻ എവിടെ പോയി? ഏതു വഴിക്കാ​ണു നിന്റെ പ്രിയൻ പോയത്‌? നിന്നോ​ടൊ​പ്പം ഞങ്ങളും അവനെ അന്വേ​ഷി​ക്കാം.”   “എന്റെ പ്രിയൻ തന്റെ തോട്ട​ത്തി​ലേക്ക്‌,സുഗന്ധ​വ്യ​ഞ്‌ജ​ന​ച്ചെ​ടി​ക​ളു​ടെ തടത്തി​ലേക്ക്‌, പോയി​രി​ക്കു​ന്നു.തോട്ട​ങ്ങ​ളിൽ ആടു മേയ്‌ക്കാ​നുംലില്ലി​പ്പൂ​ക്കൾ ഇറു​ത്തെ​ടു​ക്കാ​നും പോയ​താണ്‌ അവൻ.+   ഞാൻ എന്റെ പ്രിയ​ന്റേതു മാത്രം,എന്റെ പ്രിയൻ എന്റേതു മാത്ര​വും.+ അവൻ ലില്ലി​കൾക്കി​ട​യിൽ ആടു മേയ്‌ക്കു​ന്നു.”+   “എന്റെ പ്രിയേ,+ നീ തിർസയോളം*+ സുന്ദരി,യരുശ​ലേ​മി​നോ​ളം മനോ​ഹരി.+തങ്ങളുടെ കൊടി​കൾക്കു ചുറ്റും നിരന്നി​ട്ടുള്ള സൈന്യം​പോ​ലെ ഹൃദയ​ഹാ​രി.+   നിന്റെ നോട്ടം+ എന്നിൽനി​ന്ന്‌ തിരി​ക്കുക.അത്‌ എന്നെ ആകെ പരവശ​നാ​ക്കു​ന്നു. ഗിലെ​യാ​ദു​മ​ല​ഞ്ചെ​രി​വി​ലൂ​ടെ ഇറങ്ങി​വ​രു​ന്നകോലാ​ട്ടിൻപ​റ്റം​പോ​ലെ​യാ​ണു നിന്റെ മുടി.+   നിന്റെ പല്ലുകൾ, കുളി​പ്പിച്ച്‌ കൊണ്ടു​വ​രു​ന്നചെമ്മരി​യാ​ട്ടിൻപ​റ്റം​പോ​ലെ.അവയെ​ല്ലാം ഇരട്ട പ്രസവി​ക്കു​ന്നു.ഒന്നിനും കുഞ്ഞിനെ നഷ്ടമാ​യി​ട്ടില്ല.   മൂടുപടത്തിനു പിന്നിൽ നിന്റെ കവിൾത്തടങ്ങൾ*മുറി​ച്ചു​വെച്ച മാതള​പ്പ​ഴം​പോ​ലെ.   60 രാജ്ഞി​മാ​രും 80 ഉപപത്‌നിമാരും*എണ്ണമറ്റ പെൺകൊ​ടി​ക​ളും ഉണ്ടെങ്കിൽപ്പോലും+   ഒരുവൾ മാത്ര​മാണ്‌ എന്റെ പ്രാവ്‌,+ എന്റെ കളങ്കമ​റ്റവൾ. അവൾ അമ്മയുടെ ഒരേ ഒരു മകൾ, പെറ്റമ്മ​യു​ടെ പൊ​ന്നോ​മന.* അവളെ കാണുന്ന പെൺകൊ​ടി​കൾ അവൾ സന്തോ​ഷ​വ​തി​യെന്നു പറയുന്നു.രാജ്ഞി​മാ​രും ഉപപത്‌നി​മാ​രും അവളെ പ്രശം​സി​ക്കു​ന്നു. 10  ‘പ്രഭാ​തം​പോ​ലെ ശോഭിക്കുന്ന* ഇവൾ ആരാണ്‌?പൂർണ​ച​ന്ദ്ര​ന്റെ ഭംഗി​യുള്ള, സൂര്യ​കി​ര​ണ​ത്തി​ന്റെ പരിശു​ദ്ധി​യുള്ള,കൊടി​ക്കു ചുറ്റും നിരന്നി​ട്ടുള്ള സൈന്യം​പോ​ലെ ഹൃദയ​ഹാ​രി​യായ,ഇവൾ ആരാണ്‌?’”+ 11  “താഴ്‌വരയിലെ* പുതു​നാ​മ്പു​കൾ കാണാൻ,മുന്തി​രി​വ​ള്ളി തളിർത്തോ* എന്നു നോക്കാൻ,മാതള​നാ​ര​കം പൂവി​ട്ടോ എന്ന്‌ അറിയാൻഞാൻ ഫലവൃക്ഷത്തോപ്പിലേക്കു* പുറ​പ്പെട്ടു.+ 12  എന്നാൽ എന്താണു സംഭവി​ക്കു​ന്ന​തെന്നു മനസ്സി​ലാ​കും​മു​മ്പേഎന്റെ ആ ആഗ്രഹം എന്നെഎന്റെ ജനത്തിൻപ്രധാനികളുടെ* രഥങ്ങൾക്ക​രി​കെ എത്തിച്ചു.” 13  “മടങ്ങി​വരൂ, മടങ്ങി​വരൂ ശൂലേം​ക​ന്യേ, ഞങ്ങൾ നിന്നെ​യൊ​ന്നു കാണട്ടെ!മടങ്ങി​വ​രൂ, മടങ്ങി​വരൂ.” “നിങ്ങൾ എന്തിനാ​ണു ശൂലേം​ക​ന്യ​കയെ നോക്കി​നിൽക്കു​ന്നത്‌?”+ “രണ്ടു സംഘങ്ങൾ ചേർന്നാ​ടുന്ന നൃത്തംപോലെയാണ്‌* അവൾ!”

അടിക്കുറിപ്പുകള്‍

അഥവാ “മനോ​ഹ​ര​ന​ഗ​ര​ത്തി​ന്റെ​യത്ര.”
അഥവാ “ചെന്നികൾ.”
പദാവലി കാണുക.
അക്ഷ. “പെറ്റമ്മ​യ്‌ക്കു നിർമ​ല​യാ​യവൾ.”
അക്ഷ. “പ്രഭാ​തം​പോ​ലെ താഴേക്കു നോക്കുന്ന.”
അഥവാ “നീർച്ചാ​ലി​ലെ.”
അഥവാ “മൊട്ടി​ട്ടോ.”
കശുമാവുപോലുള്ള ഒരു മരത്തിന്റെ തോപ്പ്‌, ഇസ്രാ​യേ​ലിൽ കണ്ടുവ​ന്നി​രു​ന്നത്‌.
അഥവാ “ജനത്തിൽ മനസ്സൊ​രു​ക്ക​മു​ള്ള​വ​രു​ടെ.”
അഥവാ “മഹനയീം​നൃ​ത്തം​പോ​ലെ​യാ​ണ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം