ഉത്തമഗീതം 1:1-17

1  ശലോ​മോ​ന്റെ ഉത്തമഗീ​തം:*+   “നിന്റെ ചുണ്ടുകൾ എന്നെ ചുംബ​നം​കൊണ്ട്‌ പൊതി​യട്ടെ.നിന്റെ പ്രേമ​പ്ര​ക​ട​നങ്ങൾ വീഞ്ഞി​നെ​ക്കാൾ നല്ലതല്ലോ.+   നിന്റെ തൈല​ങ്ങ​ളു​ടെ വാസന എത്ര ഹൃദ്യം!+ നിന്റെ പേര്‌ സുഗന്ധ​തൈലം പകരു​മ്പോ​ഴുള്ള നറുമ​ണം​പോ​ലെ.+ അതു​കൊ​ണ്ട​ല്ലേ പെൺകൊ​ടി​കൾ നിന്നെ സ്‌നേ​ഹി​ക്കു​ന്നത്‌?   രാജാവ്‌ തന്റെ ഉള്ളറക​ളിൽ എന്നെ കൊണ്ടു​വ​ന്നി​രി​ക്കു​ന്നു! എന്നെയും കൂടെ കൊണ്ടു​പോ​കൂ;* നമുക്ക്‌ ഓടി​പ്പോ​കാം. നമുക്ക്‌ ഒരുമി​ച്ച്‌ സന്തോ​ഷി​ച്ചു​ല്ല​സി​ക്കാം. നിന്റെ പ്രേമ​പ്ര​ക​ട​ന​ങ്ങളെ വീഞ്ഞി​നെ​ക്കാൾ പുകഴ്‌ത്താം.* വെറു​തേ​യോ അവർ* നിന്നെ സ്‌നേ​ഹി​ക്കു​ന്നത്‌!   യരുശലേംപുത്രിമാരേ, കറുത്ത​വ​ളെ​ങ്കി​ലും ഞാൻ അഴകു​ള്ളവൾ.ഞാൻ കേദാ​രി​ലെ കൂടാ​ര​ങ്ങൾപോ​ലെ,+ ശലോ​മോ​ന്റെ കൂടാ​ര​ത്തു​ണി​കൾപോ​ലെ.+   ഞാൻ ഇരുണ്ട നിറമു​ള്ള​വ​ളാ​ക​യാൽ എന്നെ തുറി​ച്ചു​നോ​ക്ക​രു​തേ.സൂര്യൻ തുറി​ച്ചു​നോ​ക്കി​യി​ട്ട​ല്ലോ ഞാൻ കറുത്തു​പോ​യത്‌. എന്റെ അമ്മയുടെ പുത്ര​ന്മാർ എന്നോടു കോപിച്ച്‌എന്നെ മുന്തി​രി​ത്തോ​ട്ട​ങ്ങ​ളു​ടെ സൂക്ഷി​പ്പു​കാ​രി​യാ​ക്കി.എന്നാൽ എന്റെ സ്വന്തം മുന്തി​രി​ത്തോ​ട്ടം ഞാൻ കാത്തില്ല.   ഞാൻ ഇത്രമേൽ സ്‌നേ​ഹി​ക്കു​ന്ന​വനേ, പറയൂ!എവി​ടെ​യാ​ണു നീ ആട്ടിൻപ​റ്റത്തെ മേയ്‌ക്കു​ന്നത്‌?+എവി​ടെ​യാണ്‌ ഉച്ചസമ​യത്ത്‌ അവയെ കിടത്തു​ന്നത്‌? ഞാൻ എന്തിനു നിന്റെ സ്‌നേ​ഹി​ത​രു​ടെ ആട്ടിൻപ​റ്റ​ത്തിന്‌ ഇടയി​ലൂ​ടെമൂടുപടം* ധരിച്ച​വ​ളെ​പ്പോ​ലെ നടക്കണം?”   “സ്‌ത്രീ​ക​ളിൽ അതിസു​ന്ദരീ, നിനക്ക്‌ അത്‌ അറിയി​ല്ലെ​ങ്കിൽആട്ടിൻപ​റ്റ​ത്തി​ന്റെ കാലടി​പ്പാ​തകൾ പിന്തു​ടർന്നു​ചെ​ല്ലുക,ഇടയന്മാ​രു​ടെ കൂടാ​ര​ങ്ങൾക്ക​രി​കെ നിന്റെ കോലാ​ട്ടിൻകു​ട്ടി​കളെ മേയ്‌ക്കുക.”   “ഫറവോ​ന്റെ രഥങ്ങളിൽ പൂട്ടിയ ഒരു* പെൺകു​തി​ര​യോ​ടു പ്രിയേ, നിന്നെ ഞാൻ ഉപമി​ക്കു​ന്നു.+ 10  ആഭരണങ്ങൾ നിന്റെ കവിൾത്ത​ട​ങ്ങൾക്കു സൗന്ദര്യ​മേ​കു​ന്നു.*മുത്തു​മാ​ല​കൾ നിന്റെ കഴുത്തി​നു ശോഭ കൂട്ടുന്നു. 11  വെള്ളിമൊട്ടുകൾ പതിച്ച സ്വർണാ​ഭ​ര​ണ​ങ്ങൾഞങ്ങൾ നിനക്കു പണിതു​ത​രാം.” 12  “രാജാവ്‌ തന്റെ മേശയ്‌ക്കൽ ഇരിക്കു​മ്പോൾഎന്റെ പരിമളദ്രവ്യം*+ തൂമണം തൂകുന്നു. 13  എന്റെ പ്രിയൻ എനിക്കു രാത്രി മുഴുവൻ എന്റെ സ്‌തന​ങ്ങൾക്കി​ട​യിൽ കിടക്കുന്നസൗരഭ്യ​വാ​സ​ന​യുള്ള മീറ​ക്കെ​ട്ടു​പോ​ലെ​യാണ്‌.+ 14  ഏൻ-ഗദിയിലെ+ മുന്തി​രി​ത്തോ​ട്ട​ങ്ങ​ളി​ലെമയിലാഞ്ചിക്കെട്ടുപോലെയാണ്‌+ എനിക്ക്‌ എന്റെ പ്രിയൻ.” 15  “എന്റെ പ്രിയേ, നീ എത്ര സുന്ദരി! നീ അതിസു​ന്ദരി! നിൻ കണ്ണുകൾ പ്രാവിൻക​ണ്ണു​കൾ.”+ 16  “എന്റെ പ്രിയനേ, നീ എത്ര സുന്ദരൻ, എത്ര മനോ​ഹരൻ!+ പച്ചില​പ്പ​ടർപ്പു​കൾ നമുക്കു കിടക്ക​യൊ​രു​ക്കു​ന്നു. 17  ദേവദാരു മരങ്ങളാ​ണു നമ്മുടെ വീടിന്റെ* തുലാം.കഴു​ക്കോ​ലോ ജൂനിപ്പർ വൃക്ഷങ്ങ​ളും.

അടിക്കുറിപ്പുകള്‍

അതായത്‌, ഗീതങ്ങ​ളിൽ ഏറ്റവും വിശി​ഷ്ട​മായ ഗീതം, ശലോ​മോൻ രചിച്ചത്‌.”
അക്ഷ. “എന്നെ വലിച്ചു​കൊ​ണ്ടു​പോ​കൂ.”
അഥവാ “വർണി​ക്കാം.”
അതായത്‌, പെൺകൊ​ടി​കൾ.
അഥവാ “വിലാ​പ​ത്തി​ന്റെ മൂടു​പടം.”
അഥവാ “എന്റെ.”
മറ്റൊരു സാധ്യത “പിന്നി​യിട്ട മുടി​യി​ഴ​കൾക്കി​ട​യിൽ നിന്റെ കവിൾത്ത​ടങ്ങൾ എത്ര സുന്ദരം!”
അക്ഷ. “ജടാമാം​സി.”
അഥവാ “മണിമ​ന്ദി​ര​ത്തി​ന്റെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം