ഇയ്യോബ്‌ 39:1-30

39  “നിനക്കു മലയാടിന്റെ+ പ്രസവ​കാ​ലം അറിയാ​മോ? മാൻ പ്രസവി​ക്കു​ന്നതു നീ കണ്ടിട്ടു​ണ്ടോ?+   അവയ്‌ക്കു മാസം തികയു​ന്നത്‌ എപ്പോ​ഴാ​ണെന്നു നീ കണക്കു​കൂ​ട്ടാ​റു​ണ്ടോ? അവയുടെ പ്രസവ​കാ​ലം നിനക്ക്‌ അറിയാ​മോ?   അവ കുനിഞ്ഞ്‌ കുഞ്ഞു​ങ്ങളെ പ്രസവി​ക്കു​ന്നു;അതോടെ അവയുടെ പ്രസവ​വേദന അവസാ​നി​ക്കു​ന്നു.   അവയുടെ കുഞ്ഞുങ്ങൾ ശക്തി പ്രാപി​ക്കു​ന്നു, പുൽമേ​ടു​ക​ളിൽ വളരുന്നു;കുഞ്ഞുങ്ങൾ അവയെ വിട്ട്‌ പോകു​ന്നു, പിന്നെ തിരി​ച്ചു​വ​രു​ന്നില്ല.   കാട്ടുകഴുതയെ*+ സ്വത​ന്ത്ര​മാ​യി വിട്ടത്‌ ആരാണ്‌?ആരാണ്‌ അതിന്റെ കയറുകൾ അഴിച്ചു​വി​ട്ടത്‌?   ഞാൻ മരു​പ്ര​ദേശം അതിന്റെ ആവാസ​കേ​ന്ദ്ര​വുംഉപ്പു​ദേ​ശം അതിന്റെ താമസ​സ്ഥ​ല​വും ആക്കി.   അതു പട്ടണത്തി​ലെ ബഹളത്തെ പരിഹ​സി​ക്കു​ന്നു;പണി​യെ​ടു​പ്പി​ക്കു​ന്ന​വന്റെ ശബ്ദം അതു കേൾക്കു​ന്നില്ല.   മേച്ചിൽപ്പുറം തേടി അതു മലകളി​ലൂ​ടെ നടക്കുന്നു;അതു പച്ചപ്പു തേടി അലയുന്നു.   കാട്ടുപോത്ത്‌* നിനക്കു​വേണ്ടി പണി​യെ​ടു​ക്കു​മോ?+ അതു രാത്രി നിന്റെ തൊഴുത്തിൽ* കിടക്കു​മോ? 10  അതിനു കയറിട്ട്‌ ഉഴവു​ചാൽ കീറാ​മോ?താഴ്‌വര ഉഴാൻ* അതു നിന്റെ പുറകേ വരുമോ? 11  നീ അതിന്റെ കരുത്തിൽ ആശ്രയി​ച്ച്‌അതിനെ നിന്റെ പണി ഏൽപ്പി​ക്കു​മോ? 12  നിന്റെ വിളവ്‌ കൊണ്ടു​വ​രാൻ നീ അതിനെ ആശ്രയി​ക്കു​മോ?നിന്റെ വിളവു​മാ​യി അതു നിന്റെ മെതി​ക്ക​ള​ത്തി​ലേക്കു വരുമോ? 13  ഒട്ടകപ്പക്ഷി സന്തോ​ഷിച്ച്‌ ചിറക്‌ അടിക്കു​ന്നു;എന്നാൽ അതിന്റെ പപ്പും ചിറകും കൊക്കി​ന്റേ​തു​പോ​ലെ​യാ​ണോ?+ 14  അവൾ നിലത്ത്‌ മുട്ടകൾ ഉപേക്ഷി​ക്കു​ന്നു;ചൂടു കിട്ടാൻ അവ മണ്ണിൽ വെക്കുന്നു. 15  ആരെങ്കിലും ചവിട്ടി അവ പൊട്ടി​പ്പോ​കു​മെ​ന്നോവന്യമൃ​ഗ​ങ്ങൾ അവയിൽ ചവിട്ടു​മെ​ന്നോ അവൾ ചിന്തി​ക്കു​ന്നില്ല. 16  സ്വന്തം കുഞ്ഞു​ങ്ങ​ളാ​ണെന്ന്‌ ഓർക്കാ​തെ അവൾ അവയോ​ടു ക്രൂര​മാ​യി പെരു​മാ​റു​ന്നു;+തന്റെ കഷ്ടപ്പാടു വെറു​തേ​യാ​കു​മെന്ന പേടി അവൾക്കില്ല. 17  ദൈവം അവൾക്കു ജ്ഞാനം കൊടു​ത്തില്ല;*വിവേ​ക​ത്തി​ന്റെ ഒരു അംശം​പോ​ലും അവൾക്കു നൽകി​യില്ല. 18  എന്നാൽ എഴു​ന്നേറ്റ്‌ ചിറക​ടിച്ച്‌ ഓടു​മ്പോൾഅവൾ കുതി​ര​യെ​യും കുതി​ര​ക്കാ​ര​നെ​യും കളിയാ​ക്കി​ച്ചി​രി​ക്കു​ന്നു. 19  നീയാണോ കുതി​ര​യ്‌ക്കു ശക്തി നൽകു​ന്നത്‌,+ അതിന്റെ കഴുത്തിൽ കുഞ്ചി​രോ​മം അണിയി​ക്കു​ന്നത്‌? 20  അതിനെ വെട്ടു​ക്കി​ളി​യെ​പ്പോ​ലെ ചാടി​ക്കാൻ നിനക്കു പറ്റുമോ? അതിന്റെ ശക്തമായ ചീറ്റൽ ആരെയും ഭയപ്പെ​ടു​ത്തും.+ 21  താഴ്‌വരയിൽ നിൽക്കു​മ്പോൾ അതു നിലത്ത്‌ മാന്തുന്നു;അതു കരു​ത്തോ​ടെ ചാടുന്നു,+ പടക്കള​ത്തി​ലേക്കു കുതി​ച്ചു​പാ​യു​ന്നു.+ 22  അതു ഭയത്തെ പരിഹ​സി​ക്കു​ന്നു, അതിന്‌ ഒന്നി​നെ​യും പേടി​യില്ല.+ വാൾ കണ്ട്‌ അതു തിരി​ഞ്ഞോ​ടു​ന്നില്ല. 23  അതിന്റെ പുറത്ത്‌ ആവനാ​ഴി​യു​ടെ കിലുക്കം കേൾക്കു​ന്നു;കുന്തവും ശൂലവും വെട്ടി​ത്തി​ള​ങ്ങു​ന്നു. 24  ആവേശത്തോടെ അതു കുതി​ച്ചു​ചാ​ടു​ന്നു;*കൊമ്പു​വി​ളി കേട്ടാൽപ്പി​ന്നെ അതിന്‌ അടങ്ങി​നിൽക്കാ​നാ​കില്ല.* 25  കൊമ്പുവിളി മുഴങ്ങു​മ്പോൾ അത്‌ ‘ഹാ, ഹാ’ എന്നു പറയുന്നു; ദൂരെ​നി​ന്നേ യുദ്ധം മണത്തറി​യു​ന്നു;അതു സൈന്യാ​ധി​പ​ന്മാ​രു​ടെ ശബ്ദവും പോർവി​ളി​യും കേൾക്കു​ന്നു.+ 26  നീ നൽകിയ ജ്ഞാനം​കൊ​ണ്ടാ​ണോ പ്രാപ്പി​ടി​യൻ പറന്നു​യ​രു​ന്നത്‌?തെക്കോ​ട്ടു ചിറകു വിരിച്ച്‌ പറക്കു​ന്നത്‌? 27  നിന്റെ കല്‌പ​ന​യ​നു​സ​രി​ച്ചാ​ണോ കഴുകൻ പറന്നുയരുകയും+ഉയരത്തിൽ കൂടു കൂട്ടു​ക​യും ചെയ്യു​ന്നത്‌?+ 28  ചെങ്കുത്തായ പാറ​ക്കെ​ട്ടിൽ രാത്രി​ക​ഴി​ക്കു​ക​യുംപാറയി​ലെ സുരക്ഷിതസ്ഥലത്ത്‌* വസിക്കു​ക​യും ചെയ്യു​ന്നത്‌? 29  അവിടെ ഇരുന്ന്‌ അതു ഭക്ഷണം തേടുന്നു;+അതിന്റെ കണ്ണുകൾ ദൂരേക്കു നോക്കു​ന്നു. 30  അതിന്റെ കുഞ്ഞുങ്ങൾ രക്തം വലിച്ചു​കു​ടി​ക്കു​ന്നു;ശവമു​ള്ളി​ട​ത്തെ​ല്ലാം അതുമു​ണ്ട്‌.”+

അടിക്കുറിപ്പുകള്‍

അഥവാ “ഒണജരി​നെ.”
അക്ഷ. “കാട്ടു​കാള.”
അഥവാ “പുൽത്തൊ​ട്ടി​ക്ക​രി​കെ.”
അഥവാ “കട്ടകൾ ഉടച്ച്‌ നിലം നിരപ്പാ​ക്കാൻ.”
അക്ഷ. “അവൾ ജ്ഞാനം മറന്നു​പോ​കാൻ ദൈവം ഇടയാക്കി.”
അക്ഷ. “അതു നിലം (ഭൂമി) വിഴു​ങ്ങു​ന്നു.”
മറ്റൊരു സാധ്യത “കൊമ്പു​വി​ളി കേട്ടിട്ട്‌ അതിനു വിശ്വാ​സം വരുന്നില്ല.”
അക്ഷ. “പാറയു​ടെ പല്ലിൽ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം