ഇയ്യോബ്‌ 36:1-33

36  എലീഹു തുടർന്നു:   “അൽപ്പം ക്ഷമ കാണിക്കൂ, ഞാൻ വിശദീ​ക​രി​ച്ചു​ത​രാം;ദൈവ​ത്തി​നു​വേണ്ടി എനിക്ക്‌ ഇനിയും ചിലതു പറയാ​നുണ്ട്‌.   എനിക്ക്‌ അറിയാ​വു​ന്നതു ഞാൻ വിശദ​മാ​യി പറയും;എന്നെ നിർമി​ച്ചവൻ നീതി​മാ​നാ​ണെന്നു ഞാൻ പ്രഖ്യാ​പി​ക്കും.+   ഞാൻ പറയു​ന്നതു നുണയല്ല;സർവജ്ഞാ​നി​യാ​യ ദൈവം+ ഇവിടെ ഇയ്യോ​ബി​ന്റെ മുമ്പാ​കെ​യുണ്ട്‌.   ദൈവം ശക്തനാണ്‌,+ ആരെയും തള്ളിക്ക​ള​യു​ന്നില്ല;കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ ദൈവ​ത്തിന്‌ അപാര​മായ കഴിവു​ണ്ട്‌.   ദൈവം ദുഷ്ടന്മാ​രു​ടെ ജീവൻ സംരക്ഷി​ക്കില്ല;+എന്നാൽ കഷ്ടപ്പെ​ടു​ന്ന​വനു ദൈവം നീതി നടത്തി​ക്കൊ​ടു​ക്കും.+   ദൈവം കണ്ണെടു​ക്കാ​തെ നീതി​മാ​നെ നോക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നു;+അവരെ രാജാ​ക്ക​ന്മാ​രോ​ടു​കൂ​ടെ സിംഹാ​സ​ന​ത്തിൽ ഇരുത്തു​ന്നു;*+ അവർ എന്നും ഉയർന്നി​രി​ക്കു​ന്നു.   എന്നാൽ അവരെ വിലങ്ങു​ക​ളിൽ ബന്ധിക്കു​മ്പോൾ,ദുരി​ത​ത്തി​ന്റെ കയറു​കൊണ്ട്‌ അവരെ പിടി​ച്ചു​കെ​ട്ടു​മ്പോൾ,   അവർ ചെയ്‌തത്‌ എന്താ​ണെന്നു ദൈവം അവർക്കു വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​ന്നു;അഹങ്കാ​ര​ത്താൽ അവർ ചെയ്‌ത ലംഘനങ്ങൾ അവരോ​ടു പറയുന്നു. 10  ദൈവം അവരുടെ കാതുകൾ തുറന്ന്‌ അവരെ തിരു​ത്തും;ഇനി തെറ്റു ചെയ്യരു​തെന്ന്‌ അവരോ​ടു പറയും.+ 11  അത്‌ അനുസ​രിച്ച്‌ അവർ ദൈവത്തെ സേവി​ച്ചാൽ,അവരുടെ നാളുകൾ ഐശ്വ​ര്യ​സ​മൃ​ദ്ധ​മാ​യി​രി​ക്കും.അവരുടെ വർഷങ്ങൾ സന്തോഷം നിറഞ്ഞ​താ​യി​രി​ക്കും.+ 12  എന്നാൽ അനുസ​രി​ച്ചി​ല്ലെ​ങ്കിൽ അവർ വാളുകൊണ്ട്‌* നശി​ച്ചൊ​ടു​ങ്ങും;+അറിവ്‌ നേടാതെ അവർ മരിക്കും. 13  എന്നാൽ ഹൃദയ​ത്തിൽ ദുഷ്ടതയുള്ളവർ* കോപം വെച്ചു​കൊ​ണ്ടി​രി​ക്കും; ദൈവം അവരെ ബന്ധിക്കു​മ്പോ​ഴും അവർ സഹായ​ത്തി​നാ​യി കരഞ്ഞ​പേ​ക്ഷി​ക്കു​ന്നില്ല. 14  ക്ഷേത്രവേശ്യാവൃത്തി ചെയ്യുന്ന പുരുഷന്മാരുടെകൂടെ+ അവർ ജീവി​ക്കു​ന്നു;*ചെറു​പ്പ​ത്തി​ലേ അവർ മരിക്കു​ന്നു.+ 15  എന്നാൽ കഷ്ടതകൾ അനുഭ​വി​ക്കു​ന്ന​വരെ ദൈവം കഷ്ടപ്പാ​ടിൽനിന്ന്‌ രക്ഷിക്കു​ന്നു;അന്യായം സഹി​ക്കേ​ണ്ടി​വ​രു​മ്പോൾ ദൈവം അവരുടെ ചെവി തുറക്കു​ന്നു. 16  ദുരിതത്തിന്റെ വക്കിൽനി​ന്ന്‌ രക്ഷിച്ച്‌+ദൈവം ഇയ്യോ​ബി​നെ ഇടുക്ക​മി​ല്ലാത്ത വിശാ​ല​സ്ഥ​ല​ത്തേക്കു നയിക്കു​ന്നു;+ആശ്വാ​സ​മാ​യി ഇയ്യോ​ബി​ന്റെ മേശയിൽ രുചികരമായ* ഭക്ഷണമു​ണ്ടാ​യി​രി​ക്കും.+ 17  ദൈവം ന്യായം വിധി​ക്കു​ക​യും നീതി നടപ്പാ​ക്കു​ക​യും ചെയ്യു​മ്പോൾദുഷ്ടന്റെ മേൽ വന്ന ന്യായവിധി+ കണ്ട്‌ ഇയ്യോബ്‌ തൃപ്‌തി​യ​ട​യും. 18  എന്നാൽ സൂക്ഷി​ക്കുക! കോപം ഇയ്യോ​ബി​നെ വിദ്വേഷത്തിലേക്കു* നയിക്ക​രുത്‌;+കൈക്കൂ​ലി​യു​ടെ വലുപ്പം ഇയ്യോ​ബി​നെ വഴി​തെ​റ്റി​ക്ക​രുത്‌. 19  ഇയ്യോബിന്റെ കഠിന​ശ്ര​മ​ങ്ങൾക്കോ സഹായ​ത്തി​നാ​യുള്ള നിലവി​ളി​ക്കോഇയ്യോ​ബി​നെ കഷ്ടതയിൽനി​ന്ന്‌ രക്ഷിക്കാ​നാ​കു​മോ?+ 20  മനുഷ്യർ തങ്ങളുടെ സ്ഥലത്തു​നിന്ന്‌ അപ്രത്യ​ക്ഷ​രാ​കു​ന്നരാത്രി​ക്കു​വേ​ണ്ടി ഇയ്യോബ്‌ കൊതി​ക്ക​രുത്‌. 21  തെറ്റിലേക്കു തിരി​യാ​തി​രി​ക്കാൻ ശ്രദ്ധി​ക്കുക!കഷ്ടപ്പാ​ടി​നു പകരം അതു തിര​ഞ്ഞെ​ടു​ക്ക​രുത്‌.+ 22  ദൈവത്തിന്റെ ശക്തി അപാര​മാണ്‌;ദൈവ​ത്തെ​പ്പോ​ലെ ഒരു അധ്യാ​പകൻ വേറെ​യു​ണ്ടോ? 23  ആരെങ്കിലും ദൈവ​ത്തി​നു വഴി കാണി​ച്ചു​കൊ​ടു​ത്തി​ട്ടു​ണ്ടോ?*+‘അങ്ങ്‌ ചെയ്‌തതു തെറ്റാണ്‌’ എന്നു ദൈവ​ത്തോ​ടു പറഞ്ഞി​ട്ടു​ണ്ടോ?+ 24  ദൈവത്തിന്റെ പ്രവൃ​ത്തി​കളെ വാഴ്‌ത്താൻ മറക്കരു​ത്‌;+മനുഷ്യർ അവയെ പാടി​പ്പു​ക​ഴ്‌ത്തി​യി​ട്ടു​ണ്ട​ല്ലോ.+ 25  മനുഷ്യരെല്ലാം അവ കണ്ടിട്ടു​ണ്ട്‌;മർത്യൻ അവ ദൂരെ​നിന്ന്‌ നോക്കി​ക്കാ​ണു​ന്നു. 26  നമുക്കു മനസ്സി​ലാ​ക്കാൻ കഴിയു​ന്ന​തി​ലും ശ്രേഷ്‌ഠ​നാ​ണു ദൈവം;+ദൈവ​ത്തി​ന്റെ നാളുകളുടെ* എണ്ണം+ നമുക്കു ഗ്രഹി​ക്കാ​നാ​കില്ല.* 27  ദൈവം വെള്ളത്തു​ള്ളി​കൾ വലി​ച്ചെ​ടു​ക്കു​ന്നു;+നീരാവി ഘനീഭ​വിച്ച്‌ മഴയായി രൂപം കൊള്ളു​ന്നു. 28  പിന്നെ മേഘങ്ങൾ അതു ചൊരി​യു​ന്നു;+അതു മനുഷ്യ​രു​ടെ മേൽ പെയ്‌തി​റ​ങ്ങു​ന്നു. 29  മേഘപാളികളെക്കുറിച്ച്‌ മനസ്സി​ലാ​ക്കാൻ ആർക്കു കഴിയും?ദൈവ​ത്തി​ന്റെ കൂടാരത്തിൽനിന്നുള്ള+ ഇടിമു​ഴക്കം ആർക്കു ഗ്രഹി​ക്കാ​നാ​കും? 30  ദൈവം മിന്നലിനെ*+ അതിൽ ചിതറി​ക്കു​ന്ന​തുംസമു​ദ്ര​ത്തി​ന്റെ ആഴങ്ങളെ* മൂടു​ന്ന​തും കണ്ടോ! 31  ഇവയാൽ ദൈവം മനുഷ്യ​രെ പുലർത്തു​ന്നു;*അവർക്കു സമൃദ്ധ​മാ​യി ആഹാരം കൊടു​ക്കു​ന്നു.+ 32  ദൈവം കൈ​കൊണ്ട്‌ മിന്നലി​നെ മറയ്‌ക്കു​ന്നു;അതിനെ ലക്ഷ്യത്തി​ലേക്കു തിരി​ച്ചു​വി​ടു​ന്നു.+ 33  ദൈവത്തിന്റെ ഇടിമു​ഴക്കം ദൈവ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ന്നു;ആരാണു* വരുന്ന​തെന്നു മൃഗങ്ങൾപോ​ലും പറയുന്നു.

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “ദൈവം രാജാ​ക്ക​ന്മാ​രെ വാഴി​ക്കു​ന്നു.”
അഥവാ “ഒരു ആയുധം​കൊ​ണ്ട്‌.”
അഥവാ “വിശ്വാ​സ​ത്യാ​ഗി​ക​ളാ​യവർ.”
മറ്റൊരു സാധ്യത “അവരുടെ ജീവിതം അവസാ​നി​ക്കു​ന്നു.”
അഥവാ “കൊഴു​പ്പു നിറഞ്ഞ.”
അഥവാ “വെറു​പ്പോ​ടെ കൈ കൊട്ടു​ന്ന​തി​ലേക്ക്‌.”
മറ്റൊരു സാധ്യത “ദൈവം ചെയ്‌ത​തി​നെ കുറ്റ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ?; ദൈവം ചെയ്‌ത​തി​നു കണക്കു ചോദി​ച്ചി​ട്ടു​ണ്ടോ?”
അക്ഷ. “വർഷങ്ങ​ളു​ടെ.”
അഥവാ “മനുഷ്യ​ബു​ദ്ധി​ക്ക്‌ അതീത​മാ​ണ്‌.”
അക്ഷ. “വെളി​ച്ചത്തെ.”
അക്ഷ. “വേരു​കളെ.”
മറ്റൊരു സാധ്യത “മനുഷ്യർക്കു​വേണ്ടി വാദി​ക്കു​ന്നു.”
മറ്റൊരു സാധ്യത “എന്താണ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം