ഇയ്യോബ്‌ 35:1-16

35  എലീഹു തുടർന്നു:   “‘ഞാൻ ദൈവ​ത്തെ​ക്കാൾ നീതി​മാ​നാണ്‌’+ എന്നു പറയാൻമാ​ത്രംസ്വന്തം ഭാഗം ശരിയാ​ണെന്ന്‌ ഇയ്യോ​ബിന്‌ അത്ര ഉറപ്പാ​ണോ?   ‘ഞാൻ നീതി​മാ​നാ​ണെ​ങ്കിൽ അങ്ങയ്‌ക്ക്‌* എന്തു കാര്യം, ഞാൻ പാപം ചെയ്യാ​തി​രു​ന്ന​തു​കൊണ്ട്‌ എനിക്ക്‌ എന്തു ഗുണം’+ എന്ന്‌ ഇയ്യോബ്‌ ചോദി​ക്കു​ന്നു.   ഇയ്യോബിനും കൂട്ടുകാർക്കും+ഞാൻ ഉത്തരം തരാം.   മീതെ ആകാശ​ത്തേക്കു നോക്കൂ;മേലെ​യു​ള്ള മേഘങ്ങളെ+ നിരീ​ക്ഷി​ക്കൂ.   ഇയ്യോബ്‌ പാപം ചെയ്‌താൽ അതു ദൈവത്തെ വേദനി​പ്പി​ക്കു​മോ?+ ഇയ്യോബ്‌ ലംഘനങ്ങൾ ചെയ്‌തു​കൂ​ട്ടി​യാൽ ദൈവ​ത്തിന്‌ എന്തു കുഴപ്പം?+   ഇനി, ഇയ്യോബ്‌ നീതി​മാ​നാ​ണെ​ങ്കിൽ ദൈവ​ത്തിന്‌ എന്തു നേട്ടം?ഇയ്യോ​ബിൽനിന്ന്‌ ദൈവ​ത്തിന്‌ എന്തെങ്കി​ലും കിട്ടു​മോ?+   ഇയ്യോബിന്റെ ദുഷ്ടത ഇയ്യോ​ബി​നെ​പ്പോ​ലുള്ള വെറും മനുഷ്യ​രെ മാത്രമേ ബാധിക്കൂ;ഇയ്യോ​ബി​ന്റെ നീതി​കൊണ്ട്‌ മനുഷ്യ​മ​ക്കൾക്കു മാത്രമേ പ്രയോ​ജനം കിട്ടൂ.   അന്യായം സഹി​ക്കേ​ണ്ടി​വ​രു​മ്പോൾ ആളുകൾ നിലവി​ളി​ക്കു​ന്നു;ശക്തരാ​യ​വ​രു​ടെ ഭരണത്തിൽനി​ന്ന്‌ മോചനം ലഭിക്കാൻവേണ്ടി അവർ കരയുന്നു.+ 10  എന്നാൽ, ‘എന്റെ മഹാസ്രഷ്ടാവ്‌+ എവിടെ,രാത്രി​യിൽ പാട്ടുകൾ പാടാൻ+ കാരണ​മേ​കുന്ന ദൈവം എവിടെ’ എന്ന്‌ ആരും ചോദി​ക്കു​ന്നില്ല. 11  ദൈവം നമ്മളെ ആകാശ​ത്തി​ലെ പക്ഷിക​ളെ​ക്കാൾ ബുദ്ധി​യു​ള്ള​വ​രാ​ക്കു​ന്നു;ഭൂമി​യി​ലെ മൃഗങ്ങ​ളെ​ക്കാൾ അധികം പഠിപ്പി​ക്കു​ന്നു.+ 12  ആളുകൾ ദൈവ​ത്തോ​ടു വിളി​ച്ച​പേ​ക്ഷി​ക്കു​ന്നു;എന്നാൽ ദുഷ്ടന്മാ​രു​ടെ അഹങ്കാരം+ നിമിത്തം ദൈവം അതിന്‌ ഉത്തരം കൊടു​ക്കു​ന്നില്ല.+ 13  ദൈവം കള്ളക്കരച്ചിൽ*+ കേൾക്കു​ന്നില്ല;സർവശക്തൻ അതു ശ്രദ്ധി​ക്കു​ന്നതേ ഇല്ല. 14  അപ്പോൾപ്പിന്നെ, ദൈവത്തെ കാണു​ന്നില്ല എന്ന്‌ ഇയ്യോബ്‌ പരാതി​പ്പെ​ട്ടാൽ ദൈവം കേൾക്കു​മോ?+ ഇയ്യോ​ബി​ന്റെ കേസ്‌ ദൈവ​മു​മ്പാ​കെ​യുണ്ട്‌; അതു​കൊണ്ട്‌ ദൈവ​ത്തി​നാ​യി കാത്തി​രി​ക്കുക.+ 15  ദൈവം കോപ​ത്തോ​ടെ ഇയ്യോ​ബി​നോ​ടു കണക്കു ചോദി​ച്ചി​ട്ടില്ല;ഇയ്യോ​ബി​ന്റെ ഈ എടുത്തു​ചാ​ട്ടം കണക്കി​ലെ​ടു​ത്തി​ട്ടില്ല.+ 16  ഇയ്യോബ്‌ വെറുതേ വായ്‌ തുറക്കു​ന്നു;അറിവി​ല്ലാ​തെ വീണ്ടും​വീ​ണ്ടും സംസാ​രി​ക്കു​ന്നു.”+

അടിക്കുറിപ്പുകള്‍

ദൈവത്തെയായിരിക്കാം കുറി​ക്കു​ന്നത്‌.
അഥവാ “നുണ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം