ഇയ്യോബ്‌ 28:1-28

28  “വെള്ളി കുഴി​ച്ചെ​ടു​ക്കാൻ ഖനിക​ളുണ്ട്‌;സ്വർണം ശുദ്ധീ​ക​രി​ക്കാൻ സ്ഥലവു​മുണ്ട്‌.+   ഇരുമ്പു മണ്ണിൽനി​ന്ന്‌ എടുക്കു​ന്നു,പാറക​ളിൽനിന്ന്‌ ചെമ്പ്‌ ഉരുക്കി​യെ​ടു​ക്കു​ന്നു.*+   മനുഷ്യൻ ഇരുട്ടി​നെ കീഴട​ക്കു​ന്നു;അന്ധകാ​ര​ത്തി​ലും ഇരുളി​ലും അയിരു* തേടിആഴങ്ങളു​ടെ അതിരു​ക​ളോ​ളം ചെല്ലുന്നു.   ജനവാസസ്ഥലങ്ങൾക്ക്‌ അകലെ അവൻ ആഴത്തിൽ ഒരു കുഴി കുഴി​ക്കു​ന്നു,മനുഷ്യ​സ​ഞ്ചാ​ര​മി​ല്ലാ​തെ ഉപേക്ഷി​ക്ക​പ്പെ​ട്ടു​കി​ട​ക്കുന്ന സ്ഥലങ്ങളിൽ അവൻ കുഴി​ക്കു​ന്നു;ചിലർ അതി​ലേക്കു കയറിൽ ഇറങ്ങി, തൂങ്ങി​ക്കി​ടന്ന്‌ പണി​യെ​ടു​ക്കു​ന്നു.   മണ്ണിനു മീതെ ആഹാരം വിളയു​ന്നു,താഴെ​യോ, തീകൊ​ണ്ട്‌ എന്നപോ​ലെ ഇളകി​മ​റി​യു​ന്നു.*   അവിടെ കല്ലുക​ളിൽ ഇന്ദ്രനീ​ല​മുണ്ട്‌;മണ്ണിൽ സ്വർണ​മുണ്ട്‌.   ഇരപിടിയൻ പക്ഷികൾക്ക്‌ അവി​ടേ​ക്കുള്ള വഴി അറിയില്ല;ചക്കിപ്പ​രു​ന്തി​ന്റെ കണ്ണുകൾ അവിടം കണ്ടിട്ടില്ല.   ക്രൂരമൃഗങ്ങൾ അതുവഴി നടന്നി​ട്ടില്ല;യുവസിം​ഹം അവിടെ ഇരതേടി പോയി​ട്ടില്ല.   മനുഷ്യൻ തീക്കല്ലിൽ അടിക്കു​ന്നു;മലകളു​ടെ അടിസ്ഥാ​നം ഇളക്കി അവയെ മറിച്ചി​ടു​ന്നു. 10  അവൻ പാറക​ളിൽ നീർച്ചാലുകൾ+ വെട്ടുന്നു;എല്ലാ അമൂല്യ​വ​സ്‌തു​ക്ക​ളി​ലും അവന്റെ കണ്ണ്‌ ഉടക്കുന്നു. 11  അവൻ നദിയു​ടെ ഉറവകളെ അണകെട്ടി നിറു​ത്തു​ന്നു;മറഞ്ഞി​രി​ക്കു​ന്ന​വയെ വെളി​ച്ചത്ത്‌ കൊണ്ടു​വ​രു​ന്നു. 12  എന്നാൽ ജ്ഞാനം! അത്‌ എവിടെ കണ്ടെത്താം?+എവി​ടെ​യാ​ണു വിവേ​ക​ത്തി​ന്റെ ഉറവിടം?+ 13  ഒരു മനുഷ്യ​നും അതിന്റെ വില+ മനസ്സി​ലാ​ക്കു​ന്നില്ല,ജീവനു​ള്ള​വ​രു​ടെ ദേശത്ത്‌ അതു കാണാ​നാ​കില്ല. 14  ‘അത്‌ എന്നിലില്ല’ എന്ന്‌ ആഴമുള്ള വെള്ളവും ‘അത്‌ എന്റെ കൈയി​ലില്ല’ എന്നു കടലും പറയുന്നു.+ 15  തനിത്തങ്കം കൊടു​ത്താ​ലും അതു കിട്ടില്ല;എത്ര വെള്ളി തൂക്കി​ക്കൊ​ടു​ത്താ​ലും അതു ലഭിക്കില്ല.+ 16  ഓഫീർസ്വർണമോ+ ഇന്ദ്രനീ​ല​മോ അപൂർവ​മായ നഖവർണി​ക്ക​ല്ലോ നൽകി​യാ​ലുംഅതു വാങ്ങാ​നാ​കില്ല. 17  സ്വർണവും സ്‌ഫടി​ക​വും അതിനു തുല്യമല്ല;മേത്തര​മാ​യ സ്വർണപാത്രം* കൊടു​ത്താ​ലും അതു കിട്ടില്ല.+ 18  പവിഴക്കല്ലിനെയും പളുങ്കി​നെ​യും കുറിച്ച്‌ പറയു​കയേ വേണ്ടാ;+ഒരു സഞ്ചി നിറയെ ജ്ഞാനത്തി​ന്‌ ഒരു സഞ്ചി നിറയെ മുത്തു​ക​ളെ​ക്കാൾ വിലയു​ണ്ട്‌. 19  കൂശിലെ ഗോമേദകവുമായി+ അതിനെ താരത​മ്യം ചെയ്യാനേ പറ്റില്ല;തനിത്തങ്കം കൊടു​ത്താ​ലും അതു വാങ്ങാ​നാ​കില്ല. 20  എന്നാൽ ജ്ഞാനം എവി​ടെ​നിന്ന്‌ വരുന്നു?എവി​ടെ​യാ​ണു വിവേ​ക​ത്തി​ന്റെ ഉറവിടം?+ 21  സകല ജീവജാ​ല​ങ്ങ​ളു​ടെ​യും കണ്ണിൽനി​ന്ന്‌ അതു മറച്ചു​വെ​ച്ചി​രി​ക്കു​ന്നു;+ആകാശ​ത്തി​ലെ പക്ഷിക​ളിൽനിന്ന്‌ അത്‌ ഒളിപ്പി​ച്ചി​രി​ക്കു​ന്നു. 22  ‘അതെപ്പറ്റി കേട്ടി​ട്ടു​ണ്ടെന്നേ ഉള്ളൂ’ എന്ന്‌നാശവും മരണവും പറയുന്നു. 23  എന്നാൽ അതു കണ്ടെത്താ​നുള്ള വഴി ദൈവ​ത്തിന്‌ അറിയാം;അത്‌ എവി​ടെ​യു​ണ്ടെന്നു ദൈവ​ത്തി​നു മാത്രമേ അറിയൂ.+ 24  ദൈവം ഭൂമി​യു​ടെ അതിരു​ക​ളോ​ളം കാണുന്നു;ആകാശ​ത്തി​നു കീഴി​ലു​ള്ള​തെ​ല്ലാം ദൈവ​ത്തി​നു ദൃശ്യ​മാണ്‌.+ 25  കാറ്റിനു ശക്തി* പകരുകയും+വെള്ളം അളന്നു​നോ​ക്കു​ക​യും ചെയ്‌ത​പ്പോൾ,+ 26  മഴയ്‌ക്ക്‌+ ഒരു നിയമം വെക്കു​ക​യുംഇടിമു​ഴ​ക്ക​ത്തി​നും കാർമേ​ഘ​ത്തി​നും വഴി നിശ്ചയി​ക്കു​ക​യും ചെയ്‌ത​പ്പോൾ,+ 27  ദൈവം ജ്ഞാനം കണ്ടു; അതി​നെ​ക്കു​റിച്ച്‌ വർണിച്ചു;ദൈവം അതു സ്ഥാപി​ക്കു​ക​യും പരി​ശോ​ധി​ച്ചു​നോ​ക്കു​ക​യും ചെയ്‌തു. 28  എന്നിട്ട്‌ മനുഷ്യ​നോ​ടു പറഞ്ഞു: ‘യഹോ​വയെ ഭയപ്പെ​ടു​ന്ന​താ​ണു ജ്ഞാനം,+തെറ്റിൽനിന്ന്‌ അകന്നി​രി​ക്കു​ന്ന​താ​ണു വിവേകം.’”+

അടിക്കുറിപ്പുകള്‍

അക്ഷ. “ഒഴിക്കു​ന്നു.”
അക്ഷ. “കല്ല്‌.”
ഈ പരാമർശം ഖനന​ത്തെ​ക്കു​റി​ച്ചാ​യി​രി​ക്കാ​നാ​ണു സാധ്യത.
അഥവാ “ശുദ്ധീ​ക​രിച്ച സ്വർണം​കൊ​ണ്ടുള്ള പാത്രം.”
അക്ഷ. “ഭാരം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം