വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ഇയ്യോബ്‌ 23:1-17

23  അപ്പോൾ ഇയ്യോബ്‌ പറഞ്ഞു:   “നിങ്ങൾ എന്തു പറഞ്ഞാ​ലും ഞാൻ ഇനിയും പരാതി പറയും;*+എന്റെ നെടു​വീർപ്പു​കൾ നിമിത്തം ഞാൻ ക്ഷീണിച്ച്‌ തളർന്നി​രി​ക്കു​ന്നു.   ദൈവത്തിന്റെ വാസസ്ഥലം എനിക്ക്‌ അറിയാമായിരുന്നെങ്കിൽ+ ഞാൻ അവിടെ ചെന്ന്‌ ദൈവത്തെ കണ്ടേനേ.+   ദൈവമുമ്പാകെ എന്റെ പരാതി ബോധി​പ്പി​ച്ചേനേ;എന്റെ എല്ലാ വാദമു​ഖ​ങ്ങ​ളും ഞാൻ നിരത്തി​യേനേ.   അങ്ങനെ, ദൈവം മറുപടി പറയു​ന്നത്‌ എങ്ങനെ​യെന്നു ഞാൻ മനസ്സി​ലാ​ക്കു​മാ​യി​രു​ന്നു;ദൈവം എന്നോടു പറയു​ന്നതു ഞാൻ ശ്രദ്ധി​ച്ചു​കേൾക്കു​മാ​യി​രു​ന്നു.   ദൈവം തന്റെ മഹാശ​ക്തി​കൊണ്ട്‌ എന്നെ എതിർക്കു​മോ? ഇല്ല, എന്റെ വാക്കുകൾ ദൈവം ശ്രദ്ധി​ച്ചു​കേൾക്കും.+   അവിടെ, നേരു​ള്ള​വനു ദൈവ​മു​മ്പാ​കെ പ്രശ്‌നം പറഞ്ഞു​തീർക്കാം;എന്റെ ന്യായാ​ധി​പൻ എന്നെ എന്നേക്കു​മാ​യി കുറ്റവി​മു​ക്ത​നാ​ക്കും.   എന്നാൽ ഞാൻ കിഴ​ക്കോ​ട്ടു പോയാൽ ദൈവം അവി​ടെ​യു​ണ്ടാ​കില്ല;പടിഞ്ഞാ​റോ​ട്ടു പോയാൽ അവി​ടെ​യു​മു​ണ്ടാ​കില്ല.   ദൈവം എന്റെ ഇടതു​വ​ശ​ത്തു​നിന്ന്‌ കാര്യങ്ങൾ ചെയ്യു​മ്പോൾ എനിക്കു ദൈവത്തെ നോക്കാൻ കഴിയു​ന്നില്ല;ദൈവം വലത്തേക്കു മാറു​മ്പോ​ഴും എനിക്കു കാണാ​നാ​കു​ന്നില്ല. 10  പക്ഷേ ഞാൻ തിര​ഞ്ഞെ​ടുത്ത വഴി ദൈവ​ത്തിന്‌ അറിയാം;+ ദൈവം എന്നെ പരീക്ഷി​ച്ചു​ക​ഴി​യു​മ്പോൾ തനിത്ത​ങ്ക​മാ​യി ഞാൻ പുറത്ത്‌ വരും.+ 11  ഞാൻ വിശ്വ​സ്‌ത​മാ​യി ദൈവ​ത്തി​ന്റെ കാലടി​കൾ പിന്തു​ടർന്നു;ദൈവ​ത്തി​ന്റെ വഴിയിൽനി​ന്ന്‌ ഞാൻ മാറി​യി​ട്ടില്ല.+ 12  ദൈവത്തിന്റെ വായിൽനി​ന്ന്‌ വന്ന കല്‌പ​നകൾ ഞാൻ ലംഘി​ച്ചി​ട്ടില്ല; ദൈവ​ത്തി​ന്റെ വാക്കുകൾ ഞാൻ ഒരു നിധി​പോ​ലെ സൂക്ഷിച്ചു;+ ചെയ്യേ​ണ്ട​തി​ല​ധി​കം ഞാൻ ചെയ്‌തു. 13  ദൈവം ഒരു കാര്യം തീരു​മാ​നി​ച്ചാൽ ആർക്ക്‌ അതു തടയാ​നാ​കും?+ എന്തെങ്കി​ലും ചെയ്യാൻ ആഗ്രഹി​ച്ചാൽ ദൈവം അതു ചെയ്‌തി​രി​ക്കും.+ 14  എന്നെക്കുറിച്ച്‌ തീരു​മാ​നി​ച്ചതു മുഴുവൻ ദൈവം നടപ്പി​ലാ​ക്കും;ഇതു​പോ​ലെ പലതും ദൈവം എനിക്കു​വേണ്ടി കരുതി​വെ​ച്ചി​ട്ടുണ്ട്‌. 15  അതുകൊണ്ട്‌, ഞാൻ ദൈവത്തെ ഭയപ്പെ​ടു​ന്നു;ദൈവ​ത്തെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ എന്റെ പേടി കൂടുന്നു. 16  ദൈവം എന്റെ ധൈര്യം ചോർത്തി​ക്ക​ളഞ്ഞു;സർവശക്തൻ എന്നെ ഭയപ്പെ​ടു​ത്തി. 17  എന്നാൽ കൂരി​രു​ട്ടും എന്റെ മുഖത്തെ മൂടി​യി​രി​ക്കുന്ന അന്ധകാ​ര​വുംഇന്നും എന്നെ നിശ്ശബ്ദ​നാ​ക്കി​യി​ട്ടില്ല.

അടിക്കുറിപ്പുകള്‍

അഥവാ “ശാഠ്യ​ത്തോ​ടെ പരാതി പറയും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം