ഇയ്യോബ്‌ 17:1-16

17  “എന്റെ ആത്മാവ്‌ തകർന്നു​പോ​യി;എന്റെ ദിനങ്ങൾ എരിഞ്ഞ​ടങ്ങി; ശ്‌മശാ​നം എന്നെ കാത്തി​രി​ക്കു​ന്നു.+   എനിക്കു ചുറ്റും പരിഹാ​സി​ക​ളാണ്‌;+എന്റെ കണ്ണുകൾക്ക്‌ അവരുടെ ധിക്കാരം കാണേ​ണ്ടി​വ​രു​ന്നു.   അങ്ങ്‌ എന്റെ ജാമ്യ​വ​സ്‌തു വാങ്ങി സൂക്ഷി​ക്കേ​ണമേ. കൈ തന്ന്‌* എനിക്കു​വേണ്ടി ജാമ്യം നിൽക്കാൻ വേറെ ആരാണു​ള്ളത്‌?+   അങ്ങ്‌ അവരുടെ ഹൃദയ​ങ്ങ​ളിൽനിന്ന്‌ വിവേകം ഒളിച്ചു​വെ​ച്ചി​രി​ക്കു​ന്നു;+അതു​കൊണ്ട്‌ അങ്ങ്‌ അവരെ ഉയർത്തു​ന്നില്ല.   സ്വന്തം മക്കളുടെ കണ്ണു മങ്ങിയി​രി​ക്കു​മ്പോൾഒരുവൻ ഇതാ, കൂട്ടു​കാർക്ക്‌ ഓഹരി കൊടു​ക്കു​ന്നു.   ദൈവം എന്നെ ആളുകൾക്ക്‌ ഒരു പരിഹാ​സ​പാ​ത്ര​മാ​ക്കി​യി​രി​ക്കു​ന്നു;*+അവർ എന്റെ മുഖത്ത്‌ തുപ്പുന്നു.+   അതിദുഃഖത്തിൽ എന്റെ കണ്ണുകൾ മങ്ങി​പ്പോ​കു​ന്നു;+എന്റെ കൈകാ​ലു​കൾ ഒരു നിഴൽ മാത്ര​മാ​യി​രി​ക്കു​ന്നു.   നേരോടെ ജീവി​ക്കു​ന്നവർ ഇതു കണ്ട്‌ അതിശ​യി​ച്ചു​പോ​കു​ന്നു;നിരപ​രാ​ധി​കൾ ദുഷ്ടന്മാർ* നിമിത്തം അസ്വസ്ഥ​രാ​കു​ന്നു.   എങ്കിലും നീതി​മാ​ന്മാർ തങ്ങളുടെ വഴി വിട്ടു​മാ​റു​ന്നില്ല;+ശുദ്ധമായ കൈക​ളു​ള്ളവർ ശക്തരാ​യി​ത്തീ​രു​ന്നു.+ 10  എന്നാൽ നിങ്ങൾ നിങ്ങളു​ടെ വാദം തുടർന്നു​കൊ​ള്ളൂ;നിങ്ങൾക്ക്‌ ആർക്കും ജ്ഞാനമു​ണ്ടെന്ന്‌ എനിക്കു തോന്നു​ന്നില്ല.+ 11  എന്റെ ദിവസങ്ങൾ തീർന്നി​രി​ക്കു​ന്നു;+എന്റെ പദ്ധതി​ക​ളും ഹൃദയാ​ഭി​ലാ​ഷ​ങ്ങ​ളും ഉടഞ്ഞു​പോ​യി​രി​ക്കു​ന്നു.+ 12  ‘ഇരുട്ടാ​യ​തു​കൊണ്ട്‌ വെളിച്ചം വീഴാ​റാ​യി​രി​ക്കു​ന്നു’ എന്നു പറഞ്ഞ്‌അവർ രാത്രി​യെ പകലാ​ക്കു​ന്നു. 13  കാത്തിരുന്നാലും ശവക്കുഴി* എന്റെ ഭവനമാ​യി​ത്തീ​രും;+ഞാൻ ഇരുട്ടത്ത്‌ എന്റെ കിടക്ക വിരി​ക്കും.+ 14  ഞാൻ കുഴിയെ*+ ‘അപ്പാ’ എന്നു വിളി​ക്കും; പുഴു​വി​നെ ‘അമ്മേ’ എന്നും ‘പെങ്ങളേ’ എന്നും വിളി​ക്കും. 15  ഇനി എനിക്കു പ്രതീ​ക്ഷ​യ്‌ക്കു വകയു​ണ്ടോ?+ അങ്ങനെ ആർക്കെ​ങ്കി​ലും തോന്നു​ന്നു​ണ്ടോ? 16  ഞങ്ങൾ ഒരുമി​ച്ച്‌ പൊടി​യി​ലേക്ക്‌ ഇറങ്ങു​മ്പോൾഅതു* ശവക്കുഴിയുടെ* അഴികൾക്കു​ള്ളി​ലാ​കും.”+

അടിക്കുറിപ്പുകള്‍

അതായത്‌, ഹസ്‌ത​ദാ​നം.
അക്ഷ. “പഴഞ്ചൊ​ല്ലാ​ക്കി​യി​രി​ക്കു​ന്നു.”
അഥവാ “വിശ്വാ​സ​ത്യാ​ഗി​കൾ.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “ശവക്കു​ഴി​യെ.”
അതായത്‌, എന്റെ പ്രതീക്ഷ.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം