ആവർത്തനം 26:1-19

26  “ഒടുവിൽ, നിന്റെ ദൈവ​മായ യഹോവ നിനക്ക്‌ അവകാ​ശ​മാ​യി തരുന്ന ദേശത്ത്‌ പ്രവേ​ശിച്ച്‌ നീ അതു കൈവ​ശ​മാ​ക്കി അതിൽ താമസി​ക്കു​മ്പോൾ  നിന്റെ ദൈവ​മായ യഹോവ നിനക്കു തരുന്ന ദേശത്ത്‌ ഉണ്ടാകുന്ന എല്ലാ വിളവിന്റെയും* ആദ്യഫ​ല​ങ്ങ​ളിൽ കുറച്ച്‌ എടുത്ത്‌ ഒരു കൊട്ട​യി​ലാ​ക്കി, നിന്റെ ദൈവ​മായ യഹോവ തന്റെ പേര്‌ സ്ഥാപി​ക്കാൻ തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്തേക്കു ചെല്ലണം.+  എന്നിട്ട്‌, അക്കാലത്ത്‌ പുരോ​ഹി​ത​നാ​യി സേവി​ക്കുന്ന വ്യക്തി​യു​ടെ അടുത്ത്‌ ചെന്ന്‌ നീ ഇങ്ങനെ പറയണം: ‘ഞങ്ങൾക്കു തരു​മെന്ന്‌ യഹോവ ഞങ്ങളുടെ പൂർവി​ക​രോ​ടു സത്യം ചെയ്‌ത ദേശത്ത്‌ ഞാൻ എത്തിയി​രി​ക്കു​ന്നെന്ന കാര്യം ഇന്ന്‌ ഇതാ, ഞാൻ അങ്ങയുടെ ദൈവ​മായ യഹോ​വയെ അറിയി​ക്കു​ന്നു.’+  “പുരോ​ഹി​തൻ ആ കൊട്ട നിന്റെ കൈയിൽനി​ന്ന്‌ വാങ്ങി നിന്റെ ദൈവ​മായ യഹോ​വ​യു​ടെ യാഗപീ​ഠ​ത്തി​നു മുന്നിൽ വെക്കും.  പിന്നെ നീ നിന്റെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ ഈ പ്രസ്‌താ​വന നടത്തണം: ‘എന്റെ അപ്പൻ അലഞ്ഞുനടന്ന* ഒരു അരാമ്യ​നാ​യി​രു​ന്നു.+ ഏതാനും പേർ മാത്രം​വ​രുന്ന കുടും​ബ​ത്തോ​ടൊ​പ്പം അപ്പൻ ഈജി​പ്‌തി​ലേക്കു പോയി,+ അവിടെ ഒരു വിദേ​ശി​യാ​യി താമസി​ച്ചു.+ എന്നാൽ അവി​ടെ​വെച്ച്‌ അപ്പൻ ശക്തിയും ആൾപ്പെ​രു​പ്പ​വും ഉള്ള ഒരു മഹാജ​ന​ത​യാ​യി​ത്തീർന്നു.+  പക്ഷേ ഈജി​പ്‌തു​കാർ ഞങ്ങളെ ദ്രോ​ഹി​ക്കു​ക​യും അടിച്ച​മർത്തു​ക​യും ക്രൂര​മാ​യി അടിമ​പ്പണി ചെയ്യി​ക്കു​ക​യും ചെയ്‌തു.+  അപ്പോൾ ഞങ്ങൾ ഞങ്ങളുടെ പൂർവി​ക​രു​ടെ ദൈവ​മായ യഹോ​വ​യോ​ടു നിലവി​ളി​ച്ചു. യഹോവ ഞങ്ങളുടെ നിലവി​ളി കേൾക്കു​ക​യും ഞങ്ങളുടെ ക്ലേശവും ബുദ്ധി​മു​ട്ടും കാണു​ക​യും ഞങ്ങളെ അവർ അടിച്ച​മർത്തി​യത്‌ അറിയു​ക​യും ചെയ്‌തു.+  ഒടുവിൽ യഹോവ അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങ​ളും ചെയ്‌ത്‌ ബലമുള്ള കൈയാ​ലും നീട്ടിയ കരത്താലും+ ഭയാന​ക​മായ പ്രവൃ​ത്തി​ക​ളാ​ലും ഞങ്ങളെ ഈജി​പ്‌തിൽനിന്ന്‌ വിടു​വി​ച്ചു.+  പിന്നെ ഞങ്ങളെ ഇവി​ടേക്കു കൊണ്ടു​വന്ന്‌ പാലും തേനും ഒഴുകുന്ന ഈ ദേശം ഞങ്ങൾക്കു തന്നു.+ 10  ഇപ്പോൾ ഇതാ, യഹോവ എനിക്കു തന്ന നിലത്തെ വിളവിൽനി​ന്നുള്ള ആദ്യഫ​ലങ്ങൾ ഞാൻ കൊണ്ടു​വ​ന്നി​രി​ക്കു​ന്നു.’+ “നീ അതു നിന്റെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ സമർപ്പി​ച്ച്‌ നിന്റെ ദൈവ​മായ യഹോ​വ​യു​ടെ സന്നിധി​യിൽ കുമ്പി​ടണം. 11  തുടർന്ന്‌, നിന്റെ ദൈവ​മായ യഹോവ നിനക്കും നിന്റെ വീട്ടി​ലു​ള്ള​വർക്കും ചെയ്‌ത എല്ലാ നന്മക​ളെ​യും പ്രതി നീയും നിങ്ങൾക്കി​ട​യിൽ താമസി​ക്കുന്ന ലേവ്യ​നും വിദേ​ശി​യും ആഹ്ലാദി​ക്കണം.+ 12  “ദശാം​ശ​ത്തി​ന്റെ വർഷമായ മൂന്നാം വർഷത്തിൽ നിന്റെ എല്ലാ വിളവി​ന്റെ​യും ദശാംശം വേർതിരിച്ച്‌+ ലേവ്യ​നും ദേശത്ത്‌ വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​ക്കും അനാഥനും* വിധവ​യ്‌ക്കും കൊടു​ക്കണം. അവർ നിന്റെ നഗരങ്ങളിൽവെച്ച്‌* തിന്ന്‌ തൃപ്‌ത​രാ​കട്ടെ.+ 13  പിന്നെ നീ നിന്റെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ ഇങ്ങനെ പറയണം: ‘അങ്ങ്‌ എന്നോടു കല്‌പി​ച്ച​തു​പോ​ലെ വിശു​ദ്ധ​മായ ഓഹരി​യെ​ല്ലാം ഞാൻ എന്റെ ഭവനത്തിൽനി​ന്ന്‌ നീക്കി, ലേവ്യ​നും ദേശത്ത്‌ വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​ക്കും അനാഥ​നും വിധവയ്‌ക്കും+ കൊടു​ത്തി​രി​ക്കു​ന്നു. ഞാൻ അങ്ങയുടെ കല്‌പ​നകൾ ലംഘി​ക്കു​ക​യോ അവഗണി​ക്കു​ക​യോ ചെയ്‌തി​ട്ടില്ല. 14  ഞാൻ വിലാ​പ​കാ​ലത്ത്‌ അതിൽനി​ന്ന്‌ തിന്നു​ക​യോ അശുദ്ധ​നാ​യി​രി​ക്കു​മ്പോൾ അതിൽനി​ന്ന്‌ എടുക്കു​ക​യോ മരിച്ച​വ​നു​വേണ്ടി അതു കൊടു​ക്കു​ക​യോ ചെയ്‌തി​ട്ടില്ല. ഞാൻ എന്റെ ദൈവ​മായ യഹോ​വ​യു​ടെ വാക്ക്‌ അനുസ​രി​ക്കു​ക​യും അങ്ങ്‌ എന്നോടു കല്‌പി​ച്ച​തെ​ല്ലാം പാലി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. 15  അങ്ങ്‌ ഇപ്പോൾ അങ്ങയുടെ വിശു​ദ്ധ​വാ​സ​സ്ഥ​ല​മായ സ്വർഗ​ത്തിൽനിന്ന്‌ കടാക്ഷി​ച്ച്‌ ഞങ്ങളുടെ പൂർവി​ക​രോ​ടു സത്യം ചെയ്‌തതുപോലെ+ അങ്ങയുടെ ജനമായ ഇസ്രാ​യേ​ലി​നെ​യും അങ്ങ്‌ ഞങ്ങൾക്കു തന്ന, പാലും തേനും ഒഴുകുന്ന ഈ ദേശത്തെയും+ അനു​ഗ്ര​ഹി​ക്കേ​ണമേ.’+ 16  “ഈ ചട്ടങ്ങളും ന്യായ​ത്തീർപ്പു​ക​ളും പാലി​ക്ക​ണ​മെന്നു നിങ്ങളു​ടെ ദൈവ​മായ യഹോവ ഇന്നു നിങ്ങ​ളോ​ടു കല്‌പി​ക്കു​ന്നു. നിങ്ങൾ ഇവ നിങ്ങളു​ടെ മുഴുഹൃദയത്തോടും+ നിങ്ങളു​ടെ മുഴുദേഹിയോടും* കൂടെ അനുസ​രി​ക്കു​ക​യും പാലി​ക്കു​ക​യും വേണം. 17  നിങ്ങൾ യഹോ​വ​യു​ടെ വഴിക​ളിൽ നടക്കു​ക​യും ദൈവ​ത്തി​ന്റെ ചട്ടങ്ങളും+ കല്‌പനകളും+ ന്യായത്തീർപ്പുകളും+ പാലി​ക്കു​ക​യും ദൈവ​ത്തി​ന്റെ വാക്കുകൾ കേൾക്കു​ക​യും ചെയ്യു​ന്ന​തിൽ തുടർന്നാൽ അവിടു​ന്നു നിങ്ങളു​ടെ ദൈവ​മാ​യി​ത്തീ​രും എന്ന പ്രഖ്യാ​പനം ഇന്നു ദൈവ​ത്തിൽനിന്ന്‌ നിങ്ങൾ നേടി​യി​രി​ക്കു​ന്നു. 18  നിങ്ങൾ ദൈവ​ത്തി​ന്റെ എല്ലാ കല്‌പ​ന​ക​ളും അനുസ​രി​ക്കു​മെ​ന്നും ദൈവം വാഗ്‌ദാ​നം ചെയ്‌ത​തു​പോ​ലെ നിങ്ങൾ ദൈവ​ത്തി​ന്റെ ജനവും പ്രത്യേകസ്വത്തും*+ ആയിത്തീ​രു​മെ​ന്നും ഉള്ള നിങ്ങളു​ടെ പ്രഖ്യാ​പനം ഇന്ന്‌ യഹോ​വ​യ്‌ക്കും ലഭിച്ചി​രി​ക്കു​ന്നു. 19  നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ ഒരു വിശു​ദ്ധ​ജ​ന​മാ​ണെന്നു തെളി​യി​ക്കു​മ്പോൾ, താൻ വാഗ്‌ദാ​നം ചെയ്‌ത​തു​പോ​ലെ, കീർത്തി​യും മഹത്ത്വ​വും പ്രശം​സ​യും നൽകി,+ താൻ ഉണ്ടാക്കിയ മറ്റു ജനതക​ളു​ടെ​യെ​ല്ലാം മീതെ+ നിങ്ങളെ ഉയർത്തു​മെ​ന്നും ദൈവം പറഞ്ഞി​രി​ക്കു​ന്നു.”

അടിക്കുറിപ്പുകള്‍

അക്ഷ. “ഫലത്തി​ന്റെ​യും.”
മറ്റൊരു സാധ്യത “ക്ഷയിച്ചു​കൊ​ണ്ടി​രുന്ന.”
അഥവാ “പിതാ​വി​ല്ലാത്ത കുട്ടി​ക്കും.”
അക്ഷ. “കവാട​ങ്ങൾക്കു​ള്ളിൽവെച്ച്‌.”
പദാവലിയിൽ “ദേഹി” കാണുക.
അഥവാ “വിലമ​തി​ക്കാ​നാ​വാത്ത അവകാ​ശ​വും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം