ആവർത്തനം 2:1-37

2  “അതിനു ശേഷം, യഹോവ എന്നോടു കല്‌പി​ച്ച​തു​പോ​ലെ നമ്മൾ ചെങ്കട​ലി​ന്റെ വഴിക്കു വിജന​ഭൂ​മി​യി​ലേക്കു തിരിഞ്ഞ്‌+ കുറെ കാലം സേയീർ പർവതത്തെ ചുറ്റി സഞ്ചരിച്ചു.  ഒടുവിൽ യഹോവ എന്നോടു പറഞ്ഞു:  ‘നിങ്ങൾ കുറെ നാളായി ഈ പർവത​ത്തി​നു ചുറ്റും സഞ്ചരി​ക്കു​ന്നു. ഇനി വടക്കോ​ട്ടു തിരി​യുക.  ജനത്തോട്‌ ഇങ്ങനെ കല്‌പി​ക്കുക: “സേയീ​രിൽ താമസിക്കുന്ന+ നിങ്ങളു​ടെ സഹോ​ദ​ര​ന്മാ​രു​ടെ, ഏശാവി​ന്റെ വംശജ​രു​ടെ,+ അതിർത്തി​ക്ക​രി​കി​ലൂ​ടെ നിങ്ങൾ ഇപ്പോൾ സഞ്ചരി​ക്കും. അവർക്കു നിങ്ങളെ ഭയമാ​യി​രി​ക്കും;+ അതു​കൊണ്ട്‌ നിങ്ങൾ വളരെ സൂക്ഷി​ക്കണം.  നിങ്ങൾ അവരോ​ട്‌ ഏറ്റുമു​ട്ട​രുത്‌.* അവരുടെ ദേശത്ത്‌ അൽപ്പം സ്ഥലം​പോ​ലും, കാലു കുത്താ​നുള്ള ഇടം​പോ​ലും, ഞാൻ നിങ്ങൾക്കു തരില്ല. കാരണം ഞാൻ സേയീർ പർവതം ഏശാവി​ന്‌ അവന്റെ അവകാ​ശ​മാ​യി കൊടു​ത്തി​രി​ക്കു​ന്നു.+  അവിടെനിന്ന്‌ കഴിക്കുന്ന ആഹാര​ത്തി​നും കുടി​ക്കുന്ന വെള്ളത്തി​നും നിങ്ങൾ അവർക്കു വില നൽകണം.+  കാരണം നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളു​ടെ പ്രവൃ​ത്തി​ക​ളെ​യൊ​ക്കെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു. ഈ വലിയ വിജന​ഭൂ​മി​യി​ലൂ​ടെ നിങ്ങൾ ചെയ്‌ത യാത്ര​യെ​ക്കു​റിച്ച്‌ ദൈവ​ത്തി​നു നന്നായി അറിയാം. ഇക്കഴിഞ്ഞ 40 വർഷവും നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങ​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ നിങ്ങൾക്ക്‌ ഒന്നിനും കുറവ്‌ വന്നിട്ടില്ല.”’+  അങ്ങനെ നമ്മൾ അരാബ​യ്‌ക്കുള്ള വഴിയി​ലേ​ക്കോ ഏലത്തി​ലേ​ക്കോ എസ്യോൻ-ഗേബരിലേക്കോ+ കടക്കാതെ, സേയീ​രിൽ താമസി​ക്കുന്ന ഏശാവി​ന്റെ വംശജരായ+ നമ്മുടെ സഹോ​ദ​ര​ന്മാ​രു​ടെ അടുത്തു​കൂ​ടി കടന്നു​പോ​യി. “പിന്നെ നമ്മൾ തിരിഞ്ഞ്‌ മോവാ​ബ്‌ വിജന​ഭൂ​മി​യു​ടെ വഴിക്കു സഞ്ചരിച്ചു.+  അപ്പോൾ യഹോവ എന്നോടു പറഞ്ഞു: ‘നിങ്ങൾ മോവാ​ബി​നോട്‌ ഏറ്റുമു​ട്ടു​ക​യോ അവരോ​ടു യുദ്ധം ചെയ്യു​ക​യോ അരുത്‌. അർ നഗരം ഞാൻ ലോത്തി​ന്റെ വംശജർക്ക്‌+ അവകാ​ശ​മാ​യി കൊടു​ത്തി​രി​ക്കു​ന്നു. അതു​കൊണ്ട്‌ അവന്റെ ദേശത്ത്‌ അൽപ്പം സ്ഥലം​പോ​ലും ഞാൻ നിങ്ങൾക്ക്‌ അവകാ​ശ​മാ​യി തരില്ല. 10  (പണ്ട്‌ ഏമിമ്യരാണ്‌+ അവിടെ താമസി​ച്ചി​രു​ന്നത്‌. അനാക്യ​രെ​പ്പോ​ലെ ഉയരമു​ണ്ടാ​യി​രുന്ന അവർ അസംഖ്യം ആളുക​ളുള്ള ഒരു മഹാജ​ന​മാ​യി​രു​ന്നു. 11  രഫായീമ്യരെയും+ അനാക്യരെപ്പോലെയാണു+ കണക്കാ​ക്കി​യി​രു​ന്നത്‌. മോവാ​ബ്യർ അവരെ ഏമിമ്യർ എന്നാണു വിളി​ച്ചി​രു​ന്നത്‌. 12  ഹോര്യരാണു+ പണ്ടു സേയീ​രിൽ താമസി​ച്ചി​രു​ന്നത്‌. എന്നാൽ ഏശാവി​ന്റെ വംശജർ ഹോര്യ​രെ അവി​ടെ​നിന്ന്‌ തുരത്തി​യോ​ടി​ക്കു​ക​യും അവരെ നിശ്ശേഷം നശിപ്പി​ച്ച​ശേഷം അവരുടെ ദേശത്ത്‌ താമസ​മു​റ​പ്പി​ക്കു​ക​യും ചെയ്‌തു.+ യഹോവ ഇസ്രാ​യേ​ലി​നു കൊടു​ക്കുന്ന ദേശ​ത്തോട്‌, അവർക്ക്‌ അവകാ​ശ​മാ​യി ലഭിക്കുന്ന ദേശ​ത്തോട്‌, ഇസ്രാ​യേൽ ചെയ്യാ​നി​രി​ക്കു​ന്ന​തു​പോ​ലെ​തന്നെ.) 13  നിങ്ങൾ പുറ​പ്പെട്ട്‌ സേരെദ്‌ താഴ്‌വര* കുറുകെ കടക്കുക.’ അങ്ങനെ നമ്മൾ സേരെദ്‌ താഴ്‌വര കടന്നു.+ 14  കാദേശ്‌-ബർന്നേ​യ​യിൽനിന്ന്‌ പുറ​പ്പെ​ട്ട​തു​മു​തൽ സേരെദ്‌ താഴ്‌വര കുറുകെ കടന്നതു​വ​രെ​യുള്ള കാലം ആകെ 38 വർഷമാ​യി​രു​ന്നു. അപ്പോ​ഴേ​ക്കും, യഹോവ സത്യം ചെയ്‌ത്‌ പറഞ്ഞി​രു​ന്ന​തു​പോ​ലെ യോദ്ധാ​ക്ക​ളു​ടെ ആ തലമുറ മുഴുവൻ പാളയ​ത്തിൽനിന്ന്‌ നശിച്ചു​പോ​യി​രു​ന്നു.+ 15  അവരെല്ലാം നശി​ച്ചൊ​ടു​ങ്ങു​ന്ന​തു​വരെ അവരെ പാളയ​ത്തിൽനിന്ന്‌ നീക്കി​ക്ക​ള​യാ​നാ​യി യഹോ​വ​യു​ടെ കൈ അവർക്കെ​തി​രെ നില​കൊ​ണ്ടു.+ 16  “ആ യോദ്ധാ​ക്ക​ളെ​ല്ലാം ജനത്തിന്‌ ഇടയിൽനി​ന്ന്‌ മരിച്ചു​പോ​യ​ശേഷം വൈകാതെതന്നെ+ 17  യഹോവ എന്നോടു വീണ്ടും സംസാ​രി​ച്ചു. ദൈവം പറഞ്ഞു: 18  ‘നിങ്ങൾ ഇന്നു മോവാ​ബി​ന്റെ പ്രദേ​ശ​ത്തു​കൂ​ടി, അതായത്‌ അർ നഗരത്തി​ലൂ​ടെ, കടന്നു​പോ​കും. 19  നിങ്ങൾ അമ്മോ​ന്യ​രു​ടെ അടുത്ത്‌ ചെല്ലു​മ്പോൾ അവരെ ദ്രോ​ഹി​ക്കു​ക​യോ പ്രകോ​പി​പ്പി​ക്കു​ക​യോ അരുത്‌. ഞാൻ അമ്മോ​ന്യ​രു​ടെ ദേശത്ത്‌ അൽപ്പം സ്ഥലം​പോ​ലും നിങ്ങൾക്ക്‌ അവകാ​ശ​മാ​യി തരില്ല. കാരണം ഞാൻ അതു ലോത്തി​ന്റെ വംശജർക്ക്‌ അവരുടെ അവകാ​ശ​മാ​യി കൊടു​ത്ത​താണ്‌.+ 20  അതും രഫായീമ്യരുടെ+ ദേശമാ​യി കണക്കാ​ക്കി​യി​രു​ന്നു. (രഫായീ​മ്യ​രാ​ണു പണ്ട്‌ അവിടെ താമസി​ച്ചി​രു​ന്നത്‌. അമ്മോ​ന്യർ അവരെ സംസു​മ്മ്യർ എന്നാണു വിളി​ച്ചി​രു​ന്നത്‌. 21  ഇവരും അനാക്യ​രെ​പ്പോ​ലെ ഉയരമുള്ള,+ അസംഖ്യം ആളുക​ളുള്ള ഒരു മഹാജ​ന​മാ​യി​രു​ന്നു. എന്നാൽ യഹോവ അവരെ അമ്മോ​ന്യ​രു​ടെ മുന്നിൽനി​ന്ന്‌ നീക്കി​ക്ക​ളഞ്ഞു. അവർ അവരെ ഓടി​ച്ചു​ക​ള​യു​ക​യും അവരുടെ സ്ഥലത്ത്‌ താമസ​മാ​ക്കു​ക​യും ചെയ്‌തു. 22  സേയീരിൽ ഇപ്പോൾ താമസി​ക്കുന്ന ഏശാവി​ന്റെ വംശജരുടെ+ മുന്നിൽനി​ന്ന്‌ ദൈവം ഹോര്യ​രെ നീക്കിക്കളഞ്ഞപ്പോൾ+ അവർക്കു​വേ​ണ്ടി​യും ഇതുത​ന്നെ​യാ​ണു ചെയ്‌തത്‌. അങ്ങനെ അവർ ഹോര്യ​രെ തുരത്തി​യോ​ടിച്ച്‌ ഇന്നും അവരുടെ ദേശത്ത്‌ താമസി​ക്കു​ന്നു. 23  അവ്വീമ്യരാകട്ടെ, ഗസ്സ വരെയുള്ള സ്ഥലത്ത്‌ താമസ​മാ​ക്കി​യി​രു​ന്നു.+ എന്നാൽ കഫ്‌തോരിൽനിന്ന്‌*+ പുറ​പ്പെ​ട്ടു​വന്ന കഫ്‌തോ​രീ​മ്യർ അവരെ പാടേ നശിപ്പി​ച്ച്‌ അവരുടെ സ്ഥലത്ത്‌ താമസ​മാ​ക്കി.) 24  “‘എഴു​ന്നേറ്റ്‌ അർന്നോൻ താഴ്‌വര* കുറുകെ കടക്കു​വിൻ.+ ഇതാ, ഹെശ്‌ബോൻരാ​ജാ​വായ സീഹോൻ+ എന്ന അമോ​ര്യ​നെ ഞാൻ നിങ്ങളു​ടെ കൈയിൽ തന്നിരി​ക്കു​ന്നു. അവന്റെ ദേശം കൈവ​ശ​മാ​ക്കി​ത്തു​ട​ങ്ങുക; അവനോ​ടു യുദ്ധം ചെയ്യുക. 25  ഇന്നുമുതൽ, നിങ്ങ​ളെ​ക്കു​റി​ച്ചുള്ള വാർത്ത കേൾക്കു​മ്പോൾ ആകാശ​ത്തിൻകീ​ഴി​ലുള്ള എല്ലാ ജനങ്ങളും നടുങ്ങി​വി​റ​യ്‌ക്കാൻ ഞാൻ ഇടവരു​ത്തും. നിങ്ങൾ കാരണം അവർ അസ്വസ്ഥ​രാ​കു​ക​യും ഭയന്നുവിറയ്‌ക്കുകയും* ചെയ്യും.’+ 26  “പിന്നെ ഞാൻ കെദേമോത്ത്‌+ വിജന​ഭൂ​മി​യിൽനിന്ന്‌ ഹെശ്‌ബോ​നി​ലെ രാജാ​വായ സീഹോ​ന്റെ അടു​ത്തേക്കു സമാധാ​ന​ത്തി​ന്റെ ഈ സന്ദേശ​വു​മാ​യി ദൂതന്മാ​രെ അയച്ചു:+ 27  ‘അങ്ങയുടെ ദേശത്തു​കൂ​ടി കടന്നു​പോ​കാൻ എന്നെ അനുവ​ദി​ക്കണം. ഞാൻ ഇടത്തോ​ട്ടോ വലത്തോ​ട്ടോ തിരി​യാ​തെ പ്രധാ​ന​വീ​ഥി​യി​ലൂ​ടെ​ത്തന്നെ പൊയ്‌ക്കൊ​ള്ളാം.+ 28  അങ്ങ്‌ എനിക്കു വിൽക്കുന്ന ഭക്ഷണം മാത്രമേ ഞാൻ കഴിക്കൂ; അങ്ങ്‌ വിലയ്‌ക്കു തരുന്ന വെള്ളം മാത്രമേ ഞാൻ കുടിക്കൂ. 29  സേയീരിൽ താമസി​ക്കുന്ന ഏശാവി​ന്റെ വംശജ​രും അർ ദേശത്ത്‌ താമസി​ക്കുന്ന മോവാ​ബ്യ​രും അവരുടെ ദേശത്തു​കൂ​ടി പോകാൻ എന്നെ അനുവ​ദി​ച്ച​തു​പോ​ലെ അങ്ങയുടെ ദേശത്തു​കൂ​ടി നടന്നു​പോ​കാൻ അങ്ങും എന്നെ അനുവ​ദി​ക്കേ​ണമേ. യോർദാൻ കടന്ന്‌ ഞങ്ങളുടെ ദൈവ​മായ യഹോവ ഞങ്ങൾക്കു തരുന്ന ദേശ​ത്തേക്കു ഞാൻ പോകട്ടെ.’ 30  പക്ഷേ ഹെശ്‌ബോ​നി​ലെ സീഹോൻ രാജാവ്‌ നമ്മളെ അതുവഴി കടത്തി​വി​ട്ടില്ല. സീഹോ​ന്റെ മനസ്സും ഹൃദയ​വും കഠിന​മാ​കാൻ നിങ്ങളു​ടെ ദൈവ​മായ യഹോവ അനുവ​ദി​ച്ചു.+ സീഹോ​നെ നിങ്ങളു​ടെ കൈയിൽ ഏൽപ്പി​ക്കാൻവേ​ണ്ടി​യാ​ണു ദൈവം അങ്ങനെ ചെയ്‌തത്‌. ദൈവം സീഹോ​നെ നിങ്ങളു​ടെ കൈയിൽ ഏൽപ്പി​ച്ചു​ത​രു​ക​യും ചെയ്‌തു.+ 31  “അപ്പോൾ യഹോവ എന്നോടു പറഞ്ഞു: ‘ഇതാ, സീഹോ​നെ​യും അവന്റെ ദേശ​ത്തെ​യും ഞാൻ നിന്റെ കൈയിൽ തന്നിരി​ക്കു​ന്നു. ചെന്ന്‌ അവന്റെ ദേശം കൈവ​ശ​മാ​ക്കി​ത്തു​ട​ങ്ങുക.’+ 32  പിന്നീട്‌, സീഹോൻ അയാളു​ടെ സർവജ​ന​ത്തോ​ടും ഒപ്പം നമ്മളോ​ടു യുദ്ധം ചെയ്യാൻ യാഹാസിൽ+ വന്നപ്പോൾ 33  നമ്മുടെ ദൈവ​മായ യഹോവ സീഹോ​നെ നമ്മുടെ കൈയിൽ ഏൽപ്പിച്ചു. അങ്ങനെ നമ്മൾ സീഹോ​നെ​യും ആൺമക്ക​ളെ​യും അയാളു​ടെ സർവജ​ന​ത്തെ​യും തോൽപ്പി​ച്ചു. 34  സീഹോന്റെ നഗരങ്ങ​ളെ​ല്ലാം പിടി​ച്ച​ടക്കി. പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും കുട്ടി​ക​ളും സഹിതം ആ നഗരങ്ങ​ളെ​ല്ലാം നശിപ്പി​ച്ചു​ക​ളഞ്ഞു; ഒരാ​ളെ​യും ബാക്കി വെച്ചില്ല.+ 35  പിടിച്ചടക്കിയ നഗരങ്ങ​ളിൽനിന്ന്‌ കിട്ടിയ കൊള്ള​വ​സ്‌തു​ക്ക​ളോ​ടൊ​പ്പം നമ്മൾ മൃഗങ്ങളെ മാത്രമേ കൊണ്ടു​പോ​ന്നു​ള്ളൂ. 36  അർന്നോൻ താഴ്‌വ​ര​യു​ടെ അറ്റത്തുള്ള അരോ​വേർ മുതൽ+ ഗിലെ​യാദ്‌ വരെയുള്ള പ്രദേ​ശത്ത്‌ (ആ താഴ്‌വ​ര​യി​ലുള്ള നഗരം ഉൾപ്പെടെ) നമുക്കു പിടി​ച്ച​ട​ക്കാ​നാ​കാത്ത ഒരു പട്ടണവു​മു​ണ്ടാ​യി​രു​ന്നില്ല. നമ്മുടെ ദൈവ​മായ യഹോവ അവയെ​ല്ലാം നമ്മുടെ കൈയിൽ ഏൽപ്പിച്ചു.+ 37  എന്നാൽ അമ്മോ​ന്യ​രു​ടെ ദേശത്തെ+ യബ്ബോക്ക്‌ താഴ്‌വരയിലെ* പ്രദേശങ്ങളിലേക്കും+ മലനാ​ട്ടി​ലെ നഗരങ്ങ​ളി​ലേ​ക്കും നിങ്ങൾ പോയില്ല; നമ്മുടെ ദൈവ​മായ യഹോവ വിലക്കിയ ഒരു സ്ഥലത്തേ​ക്കും നിങ്ങൾ കടന്നു​ചെ​ന്നില്ല.

അടിക്കുറിപ്പുകള്‍

അഥവാ “അവരെ പ്രകോ​പി​പ്പി​ക്ക​രു​ത്‌.”
അഥവാ “നീർച്ചാൽ.”
അതായത്‌, ക്രേത്ത​യിൽനി​ന്ന്‌.
അഥവാ “നീർച്ചാൽ.”
അഥവാ “അവർക്കു പ്രസവ​വേ​ദ​ന​പോ​ലുള്ള വേദന ഉണ്ടാകു​ക​യും.”
അഥവാ “നീർച്ചാ​ലി​ലെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം