വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ആവർത്തനം 13:1-18

13  “നിങ്ങൾക്കി​ട​യിൽനിന്ന്‌ ഒരു പ്രവാ​ച​ക​നോ സ്വപ്‌നം വ്യാഖ്യാ​നിച്ച്‌ ഭാവി പറയു​ന്ന​വ​നോ വന്ന്‌ ഒരു അടയാളം തരുക​യോ ലക്ഷണം പറയു​ക​യോ ചെയ്യു​ന്നെ​ന്നി​രി​ക്കട്ടെ.  ആ അടയാ​ള​മോ ലക്ഷണമോ പോലെ സംഭവി​ക്കു​ക​യും ആ വ്യക്തി നിങ്ങ​ളോട്‌, ‘വരൂ, നിങ്ങൾ അറിഞ്ഞി​ട്ടി​ല്ലാത്ത അന്യ​ദൈ​വ​ങ്ങ​ളു​ടെ പിന്നാലെ പോയി നമുക്ക്‌ അവയെ സേവി​ക്കാം’ എന്നു പറയു​ക​യും ചെയ്‌താൽ  ആ പ്രവാ​ച​ക​ന്റെ​യോ സ്വപ്‌ന​ദർശി​യു​ടെ​യോ വാക്കു​കൾക്കു ചെവി കൊടു​ക്ക​രുത്‌.+ കാരണം നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ നിങ്ങൾ നിങ്ങളു​ടെ മുഴു​ഹൃ​ദ​യ​ത്തോ​ടും നിങ്ങളു​ടെ മുഴുദേഹിയോടും* കൂടെ സ്‌നേഹിക്കുന്നുണ്ടോ+ എന്ന്‌ അറിയാൻ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളെ പരീക്ഷി​ക്കു​ക​യാണ്‌.+  നിങ്ങളുടെ ദൈവ​മായ യഹോ​വ​യെ​യാ​ണു നിങ്ങൾ അനുഗ​മി​ക്കേ​ണ്ടത്‌; ദൈവ​ത്തെ​യാ​ണു നിങ്ങൾ ഭയപ്പെ​ടേ​ണ്ടത്‌; ദൈവ​ത്തി​ന്റെ കല്‌പ​ന​ക​ളാ​ണു നിങ്ങൾ പാലി​ക്കേ​ണ്ടത്‌; ദൈവ​ത്തി​ന്റെ വാക്കു​കൾക്കാ​ണു നിങ്ങൾ ചെവി കൊടു​ക്കേ​ണ്ടത്‌; ദൈവ​ത്തെ​യാ​ണു നിങ്ങൾ സേവി​ക്കേ​ണ്ടത്‌; ദൈവ​ത്തോ​ടാ​ണു നിങ്ങൾ പറ്റി​ച്ചേ​രേ​ണ്ടത്‌.+  ആ പ്രവാ​ച​കനെ അല്ലെങ്കിൽ സ്വപ്‌ന​ദർശി​യെ നിങ്ങൾ കൊന്നു​ക​ള​യണം.+ കാരണം ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ നിങ്ങളെ കൊണ്ടു​വ​രു​ക​യും അടിമ​വീ​ട്ടിൽനിന്ന്‌ നിങ്ങളെ മോചി​പ്പി​ക്കു​ക​യും ചെയ്‌ത നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ ധിക്കരി​ക്കാ​നും അങ്ങനെ, നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങ​ളോ​ടു കല്‌പിച്ച വഴി വിട്ടു​മാ​റാ​നും അയാൾ നിങ്ങളെ പ്രേരി​പ്പി​ച്ചി​രി​ക്കു​ന്നു. നിങ്ങളു​ടെ ഇടയിൽനി​ന്ന്‌ നിങ്ങൾ തിന്മ നീക്കി​ക്ക​ള​യണം.+  “നിന്റെ അമ്മയുടെ വയറ്റിൽ പിറന്ന നിന്റെ സഹോ​ദ​ര​നോ നിന്റെ മകനോ മകളോ നിന്റെ പ്രിയ​പ്പെട്ട ഭാര്യ​യോ നിന്റെ ഉറ്റ സുഹൃ​ത്തോ രഹസ്യ​മാ​യി നിന്റെ അടുത്ത്‌ വന്ന്‌, ‘വരൂ, നമുക്കു പോയി അന്യ​ദൈ​വ​ങ്ങളെ സേവി​ക്കാം’+ എന്നു പറഞ്ഞ്‌ ആ ദൈവ​ങ്ങളെ—നീയോ നിന്റെ പൂർവി​ക​രോ അറിഞ്ഞി​ട്ടി​ല്ലാത്ത ദൈവ​ങ്ങളെ,  ദേശത്തിന്റെ ഒരു അറ്റംമു​തൽ മറ്റേ അറ്റംവരെ നിങ്ങൾക്കു ചുറ്റും നിങ്ങളു​ടെ അടുത്തോ അകലെ​യോ താമസി​ക്കുന്ന ജനങ്ങളു​ടെ ദൈവ​ങ്ങളെ—സേവി​ക്കാൻ നിന്നെ വശീക​രി​ച്ചാൽ  നീ അവനു വഴങ്ങി​ക്കൊ​ടു​ക്കു​ക​യോ അവൻ പറയു​ന്നതു കേൾക്കു​ക​യോ ചെയ്യരു​ത്‌.+ അനുക​മ്പ​യോ കനിവോ തോന്നി അവനെ സംരക്ഷി​ക്കു​ക​യു​മ​രുത്‌.  അവനെ നീ കൊന്നു​ക​ള​യു​ക​തന്നെ വേണം.+ അവനെ കൊല്ലാൻ അവനു നേരെ ആദ്യം കൈ ഉയർത്തു​ന്നതു നീയാ​യി​രി​ക്കണം. അതിനു ശേഷം ജനങ്ങളു​ടെ​യെ​ല്ലാം കൈ അവനു നേരെ ഉയരണം.+ 10  അടിമവീടായ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ നിന്നെ കൊണ്ടു​വന്ന നിന്റെ ദൈവ​മായ യഹോ​വ​യിൽനിന്ന്‌ നിന്നെ അകറ്റി​ക്ക​ള​യാൻ അവൻ ശ്രമി​ച്ച​തി​നാൽ നിങ്ങൾ അവനെ കല്ലെറി​ഞ്ഞ്‌ കൊല്ലണം.+ 11  ഇസ്രായേലെല്ലാം അതു കേട്ട്‌ ഭയപ്പെ​ടും; മേലാൽ ഇതു​പോ​ലൊ​രു തിന്മ നിങ്ങൾക്കി​ട​യിൽ ചെയ്യാൻ അവർ മുതി​രില്ല.+ 12  “നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കു താമസി​ക്കാൻ തരുന്ന നഗരങ്ങ​ളി​ലൊ​ന്നിൽ ഇങ്ങനെ​യൊ​രു കാര്യം നടന്നതാ​യി കേട്ടാൽ, അതായത്‌ 13  ‘ഒന്നിനും കൊള്ളാത്ത അലസരായ ചിലർ നിങ്ങൾക്കി​ട​യിൽനിന്ന്‌ പുറ​പ്പെട്ട്‌, “നമുക്കു പോയി അന്യ​ദൈ​വ​ങ്ങളെ സേവി​ക്കാം” എന്നു പറഞ്ഞ്‌ നിങ്ങൾ അറിഞ്ഞി​ട്ടി​ല്ലാത്ത മറ്റു ദൈവ​ങ്ങളെ സേവി​ക്കാ​നാ​യി തങ്ങളുടെ നഗരങ്ങ​ളി​ലു​ള്ള​വരെ വഴി തെറ്റി​ക്കു​ന്നു’ എന്നു കേട്ടാൽ 14  നിങ്ങൾ അതെക്കു​റിച്ച്‌ ആരായു​ക​യും സൂക്ഷ്‌മ​പ​രി​ശോ​ധന നടത്തി സമഗ്ര​മാ​യി അന്വേ​ഷി​ക്കു​ക​യും വേണം.+ നിങ്ങൾക്കി​ട​യിൽ ഈ മ്ലേച്ഛകാ​ര്യം നടന്നെന്നു സ്ഥിരീ​ക​രി​ച്ചാൽ 15  നിങ്ങൾ ആ നഗരവാ​സി​കളെ വാളിന്‌ ഇരയാ​ക്കണം.+ നഗരവും മൃഗങ്ങൾ ഉൾപ്പെടെ അതിലുള്ള സകലവും വാളു​കൊണ്ട്‌ നിശ്ശേഷം നശിപ്പി​ക്കണം.+ 16  പിന്നെ, ആ നഗരത്തി​ലെ വസ്‌തു​ക്ക​ളെ​ല്ലാം കൊള്ള​യ​ടിച്ച്‌ അതിന്റെ തെരുവിൽ* കൊണ്ടു​വന്ന്‌ ആ നഗരം തീയിട്ട്‌ നശിപ്പി​ക്കണം. അതിലെ കൊള്ള​വ​സ്‌തു​ക്കൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ ഒരു സമ്പൂർണ​യാ​ഗം​പോ​ലെ​യാ​യി​രി​ക്കും. ആ നഗരം എന്നും നാശാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ ഒരു കൂമ്പാ​ര​മാ​യി അവശേ​ഷി​ക്കും. അത്‌ ഒരിക്ക​ലും പുനർനിർമി​ക്ക​രുത്‌. 17  ദൈവമായ യഹോ​വ​യു​ടെ ഉഗ്ര​കോ​പം ശമിക്കു​ക​യും ദൈവം നിങ്ങ​ളോ​ടു കരുണ​യും അനുക​മ്പ​യും കാണിച്ച്‌ നിങ്ങളു​ടെ പൂർവി​ക​രോ​ടു സത്യം ചെയ്‌തതുപോലെ+ നിങ്ങളെ വർധി​പ്പി​ക്കു​ക​യും ചെയ്യണ​മെ​ങ്കിൽ, നശിപ്പി​ക്കാൻവേണ്ടി വേർതിരിച്ച* ഒന്നും നിങ്ങൾ എടുക്ക​രുത്‌.+ 18  ഞാൻ ഇന്നു നിങ്ങ​ളോ​ടു കല്‌പി​ക്കുന്ന, നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ കല്‌പ​ന​ക​ളെ​ല്ലാം പാലി​ച്ചു​കൊണ്ട്‌ നിങ്ങൾ ദൈവത്തെ അനുസ​രി​ക്കണം.* അങ്ങനെ നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ ശരിയാ​യതു ചെയ്യണം.+

അടിക്കുറിപ്പുകള്‍

പദാവലിയിൽ “ദേഹി” കാണുക.
അഥവാ “പൊതു​ച​ത്വ​ര​ത്തിൽ.”
അഥവാ “നിരോ​ധ​ന​ത്താൽ വിശു​ദ്ധീ​ക​രിച്ച.”
അഥവാ “ദൈവ​ത്തി​ന്റെ വാക്കു ശ്രദ്ധി​ക്കണം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം