ആമോസ്‌ 6:1-14

6  “സീയോ​നിൽ കൂസലി​ല്ലാ​തി​രി​ക്കു​ന്ന​വരേ,*ശമര്യ​മ​ല​യിൽ സുരക്ഷി​ത​രാ​യി കഴിയു​ന്ന​വരേ,+ശ്രേഷ്‌ഠ​ജ​ന​ത്തി​ന്റെ പ്രധാ​നി​കളേ,ഇസ്രാ​യേൽഗൃ​ഹം സഹായ​ത്തി​നാ​യി സമീപി​ക്കു​ന്ന​വരേ, നിങ്ങളു​ടെ കാര്യം കഷ്ടം!   കൽനെയിലേക്കു ചെന്ന്‌ നോക്കൂ! അവി​ടെ​നിന്ന്‌ ഹമാത്ത്‌ മഹാരാ​ജ്യ​ത്തി​ലേക്കു പോകൂ.+പിന്നെ ഫെലി​സ്‌ത്യ​രു​ടെ ഗത്തി​ലേക്കു ചെല്ലൂ. അവ ഈ രാജ്യങ്ങളെക്കാളെല്ലാം* ശ്രേഷ്‌ഠ​മല്ലേ?അവരുടെ ദേശം നിങ്ങളു​ടേ​തി​നെ​ക്കാൾ വലുതല്ലേ?   ആപത്തിന്റെ ദിവസ​ത്തെ​ക്കു​റിച്ച്‌ ഒരു ചിന്തയുമില്ലാതെ+അക്രമം ഊട്ടിവളർത്തുകയാണോ* നിങ്ങൾ?+   അവർ ദന്തനിർമി​ത​മായ കട്ടിലു​ക​ളിൽ വിശ്രമിക്കുകയും+കിടക്ക​യിൽ നീണ്ടു​നി​വർന്ന്‌ കിടക്കു​ക​യും ചെയ്യുന്നു.+ആട്ടിൻപ​റ്റ​ത്തി​ലെ ആൺചെ​മ്മ​രി​യാ​ടു​ക​ളെ​യും കൊഴു​പ്പിച്ച കാളക്കു​ട്ടി​ക​ളെ​യും തിന്നുന്നു.+   കിന്നരനാദം* കേട്ടാൽ അതി​നൊ​പ്പിച്ച്‌ പാട്ടുകൾ തട്ടിക്കൂ​ട്ടു​ന്നു.+ദാവീ​ദി​നെ​പ്പോ​ലെ അവർ പുതി​യ​പു​തിയ സംഗീ​തോ​പ​ക​ര​ണങ്ങൾ നിർമി​ക്കു​ന്നു.+   പാനപാത്രം നിറയെ അവർ വീഞ്ഞു കുടി​ക്കു​ന്നു.+വിശേ​ഷ​പ്പെട്ട എണ്ണ ഒഴിച്ച്‌ അവർ സ്വയം അഭി​ഷേകം ചെയ്യുന്നു. എന്നാൽ യോ​സേ​ഫി​നു വരുന്ന നാശ​ത്തെ​ക്കു​റിച്ച്‌ അവർക്ക്‌ ഒരു ചിന്തയു​മില്ല.*+   അതുകൊണ്ട്‌ ആദ്യം നാടു​ക​ട​ത്തു​ന്നത്‌ അവരെ​യാ​യി​രി​ക്കും.+പുളച്ച്‌ മറിയു​ന്ന​വ​രു​ടെ തിമിർപ്പ്‌ അതോടെ അവസാ​നി​ക്കും.   സൈന്യങ്ങളുടെ ദൈവ​മായ യഹോവ പറയുന്നു: ‘പരമാ​ധി​കാ​രി​യായ യഹോവ തന്നെ​ക്കൊ​ണ്ടു​തന്നെ സത്യം ചെയ്‌തി​രി​ക്കു​ന്നു,+“യാക്കോ​ബി​ന്റെ അഹങ്കാരം ഞാൻ വെറു​ക്കു​ന്നു.+അവന്റെ കെട്ടു​റ​പ്പുള്ള ഗോപു​രങ്ങൾ കാണു​ന്ന​തു​തന്നെ എനിക്ക്‌ ഇഷ്ടമല്ല.+അവരുടെ നഗരവും അതിലു​ള്ള​തൊ​ക്കെ​യും ഞാൻ ശത്രു​വി​നു കൈമാ​റും.+  “‘“ഒരു ഭവനത്തിൽ പത്തു പേർ ശേഷി​ച്ചാൽ അവരും മരിച്ചു​പോ​കും. 10  അവരുടെ ശരീരങ്ങൾ ദഹിപ്പി​ക്കാൻവേണ്ടി ഒരു ബന്ധു* വന്ന്‌ അവ ഓരോ​ന്നാ​യി എടുത്തു​കൊ​ണ്ടു​പോ​കും. അയാൾ അവരുടെ അസ്ഥിക​ളെ​ല്ലാം വീട്ടിൽനി​ന്ന്‌ പുറത്ത്‌ കൊണ്ടു​വ​രും. എന്നിട്ട്‌ വീട്ടിലെ ഉൾമു​റി​ക​ളി​ലേക്കു നോക്കി, ‘ഇനി ആരെങ്കി​ലു​മു​ണ്ടോ’ എന്നു ചോദി​ക്കും. ‘ആരുമില്ല’ എന്ന്‌ ഒരാൾ പറയും. അപ്പോൾ അയാൾ പറയും: ‘മിണ്ടാ​തി​രി​ക്കൂ. യഹോ​വ​യു​ടെ പേര്‌ ഉപയോ​ഗി​ക്ക​രുത്‌. ഇപ്പോൾ അതിനുള്ള സമയമല്ല.’” 11  കല്‌പന നൽകു​ന്നത്‌ യഹോ​വ​യാണ്‌.+ദൈവം വലിയ വീടുകൾ തകർത്ത്‌ തരിപ്പ​ണ​മാ​ക്കും,ചെറിയ വീടുകൾ പൊളി​ച്ചു​ക​ള​യും.+ 12  കുതിരകൾ പാറ​ക്കെ​ട്ടി​ലൂ​ടെ ഓടു​മോ,അവിടെ ഒരാൾ കാളയെ പൂട്ടി ഉഴുമോ? നിങ്ങൾ ന്യായത്തെ വിഷ​ച്ചെ​ടി​യാ​ക്കി,നീതി​യു​ടെ ഫലത്തെ കയ്‌പു​ചെ​ടി​യാ​ക്കി.*+ 13  ഒരു ഗുണവു​മി​ല്ലാത്ത കാര്യ​ങ്ങ​ളിൽ നിങ്ങൾ ആനന്ദി​ക്കു​ന്നു.“നമ്മൾ സ്വന്തം കഴിവു​കൊ​ണ്ടാണ്‌ ഇത്ര ശക്തരാ​യത്‌”* എന്നു നിങ്ങൾ പറയുന്നു.+ 14  അതുകൊണ്ട്‌ ഇസ്രാ​യേൽ ജനമേ, ഞാൻ നിനക്ക്‌ എതിരെ ഒരു ജനതയെ വരുത്തും.+അവർ ലബോ-ഹമാത്ത്‌*+ മുതൽ അരാബ നീർച്ചാൽ* വരെ നിങ്ങളെ കഷ്ടപ്പെ​ടു​ത്തും’ എന്നു സൈന്യ​ങ്ങ​ളു​ടെ ദൈവ​മായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”

അടിക്കുറിപ്പുകള്‍

അഥവാ “കുലു​ക്ക​മി​ല്ലാ​തി​രി​ക്കു​ന്ന​വരേ.”
തെളിവനുസരിച്ച്‌ യഹൂദ​യെ​യും ഇസ്രാ​യേ​ലി​നെ​യും കുറി​ക്കു​ന്നു.
അക്ഷ. “അക്രമ​ത്തി​ന്‌ ഇടം​കൊ​ടു​ക്കു​ക​യാ​ണോ.”
അഥവാ “തന്ത്രി​വാ​ദ്യ​ങ്ങ​ളു​ടെ ശബ്ദം.”
അക്ഷ. “നാശ​ത്തെ​ക്കു​റി​ച്ച്‌ ഓർത്ത്‌ അവർ രോഗി​ക​ളാ​കു​ന്നില്ല.”
അക്ഷ. “അപ്പന്റെ സഹോ​ദരൻ.”
അഥവാ “കയ്‌പാ​ക്കി.”
അക്ഷ. “നമുക്കാ​യി കൊമ്പ്‌ ഉയർത്തി​യത്‌.”
അഥവാ “ഹമാത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ടം.”
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം