വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ആമോസ്‌ 5:1-27

5  “ഇസ്രാ​യേൽഗൃ​ഹമേ, നിന്നെ​ക്കു​റി​ച്ചുള്ള എന്റെ വിലാ​പ​ഗീ​തം കേൾക്കൂ:   ‘ഇസ്രാ​യേൽ കന്യക വീണി​രി​ക്കു​ന്നു.അവൾക്ക്‌ ഇനി എഴു​ന്നേൽക്കാ​നാ​കില്ല. അവൾ സ്വദേ​ശത്ത്‌ ഉപേക്ഷി​ക്ക​പ്പെ​ട്ട​വ​ളാ​യി വീണു​കി​ട​ക്കു​ന്നു.അവളെ പിടിച്ച്‌ എഴു​ന്നേൽപ്പി​ക്കാൻ ആരുമില്ല.’  “പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘ആയിരം പേരു​മാ​യി യുദ്ധത്തി​നു പോകുന്ന നഗരത്തി​നു നൂറു പേരേ ശേഷിക്കൂ,നൂറു പേരെ​യും കൂട്ടി പോകുന്ന നഗരത്തി​നു പത്തു പേരേ ശേഷിക്കൂ. ഇതായി​രി​ക്കും ഇസ്രാ​യേൽഗൃ​ഹ​ത്തി​നു സംഭവി​ക്കു​ന്നത്‌.’+  “ഇസ്രാ​യേൽഗൃ​ഹ​ത്തോട്‌ യഹോവ പറയുന്നു: ‘എന്നെ അന്വേ​ഷി​ക്കൂ, ജീവ​നോ​ടി​രി​ക്കൂ!+   ബഥേലിനെ അന്വേ​ഷി​ക്കേണ്ടാ,+ഗിൽഗാലിലേക്കു+ പോകു​ക​യോ ബേർ-ശേബയിലേക്കു+ കടക്കു​ക​യോ അരുത്‌.കാരണം ഗിൽഗാൽ നിശ്ചയ​മാ​യും ബന്ദിയാ​യി പോ​കേ​ണ്ടി​വ​രും.+ബഥേൽ നാമാ​വ​ശേ​ഷ​മാ​കും.*   യഹോവയെ അന്വേ​ഷി​ക്കൂ, ജീവി​ച്ചി​രി​ക്കൂ!+അങ്ങനെ​യാ​കു​മ്പോൾ ആർക്കും അണയ്‌ക്കാ​നാ​കാത്ത തീപോ​ലെ ദൈവം യോ​സേ​ഫു​ഗൃ​ഹ​ത്തിൽ ആളിപ്പ​ട​രില്ല,ബഥേലി​നെ ചുട്ടു​ചാ​മ്പ​ലാ​ക്കു​ക​യു​മില്ല.   നിങ്ങൾ ന്യായത്തെ കയ്‌പുചെടിയാക്കി* മാറ്റുന്നു,നീതിയെ നില​ത്തേക്കു വലി​ച്ചെ​റി​യു​ന്നു.+   കിമാ നക്ഷത്രസമൂഹവും* കെസിൽ നക്ഷത്രസമൂഹവും* ഉണ്ടാക്കി​യവൻ,+കൂരി​രു​ട്ടി​നെ പ്രഭാ​ത​മാ​ക്കി മാറ്റു​ന്നവൻ,പ്രഭാ​ത​ത്തെ രാത്രി​പോ​ലെ ഇരുളാ​ക്കു​ന്നവൻ,+ഭൂമി​യിൽ പെയ്യേ​ണ്ട​തി​നു സമു​ദ്ര​ത്തി​ലെ വെള്ളത്തെ വിളി​ച്ചു​വ​രു​ത്തു​ന്നവൻ,+യഹോവ എന്നല്ലോ ആ ദൈവ​ത്തി​ന്റെ പേര്‌.   ദൈവം കോട്ട​മ​തി​ലുള്ള സ്ഥലങ്ങൾ നശിപ്പി​ക്കു​ന്നു;ബലമു​ള്ള​തി​നു നേരെ വിനാശം വരുത്തു​ന്നു. 10  നഗരകവാടത്തിൽ ശാസന നൽകു​ന്ന​വനെ അവർ വെറു​ക്കു​ന്നു.സത്യം സംസാ​രി​ക്കു​ന്ന​വ​രോട്‌ അവർക്കു പുച്ഛമാ​ണ്‌.+ 11  നിങ്ങൾ ദരി​ദ്രനു ഭൂമി പാട്ടത്തി​നു കൊടു​ത്ത്‌ പണം ഈടാക്കുകയും*അവന്റെ ധാന്യം കപ്പമായി വാങ്ങു​ക​യും ചെയ്യുന്നു.+അതു​കൊണ്ട്‌, ചെത്തിയ കല്ലു​കൊണ്ട്‌ നിർമിച്ച നിങ്ങളു​ടെ വീടു​ക​ളിൽ നിങ്ങൾ താമസി​ക്കില്ല.+നിങ്ങൾ നട്ടുപി​ടി​പ്പിച്ച വിശേ​ഷ​പ്പെട്ട മുന്തി​രി​ത്തോ​ട്ട​ത്തി​ലെ വീഞ്ഞു നിങ്ങൾ കുടി​ക്കു​ക​യു​മില്ല.+ 12  നിങ്ങളുടെ കുറ്റകൃ​ത്യ​ങ്ങൾ എത്രയ​ധി​ക​മാ​ണെ​ന്നുംനിങ്ങളു​ടെ പാപങ്ങൾ എത്ര വലുതാ​ണെ​ന്നും എനിക്ക്‌ അറിയാം.നീതി​മാ​നോ​ടു നിങ്ങൾ ക്രൂരത കാട്ടുന്നു,നിങ്ങൾ കൈക്കൂ​ലി വാങ്ങുന്നു,നഗരക​വാ​ട​ത്തിൽ ഇരുന്ന്‌ ദരി​ദ്രന്റെ അവകാ​ശങ്ങൾ നിഷേ​ധി​ക്കു​ന്നു.+ 13  അതുകൊണ്ട്‌ ഉൾക്കാ​ഴ്‌ച​യു​ള്ളവർ ആ സമയത്ത്‌ മൗനമാ​യി​രി​ക്കും;വിപത്തി​ന്റെ ഒരു സമയമാ​യി​രി​ക്കും അത്‌.+ 14  മോശമായതിനു പകരം നല്ലത്‌ അന്വേ​ഷി​ക്കുക.+അങ്ങനെ​യെ​ങ്കിൽ നിങ്ങൾ എന്നെന്നും ജീവി​ച്ചി​രി​ക്കും.+ അപ്പോൾ, നിങ്ങൾ പറയാ​റു​ള്ള​തു​പോ​ലെ​തന്നെസൈന്യ​ങ്ങ​ളു​ടെ ദൈവ​മായ യഹോവ നിങ്ങളു​ടെ​കൂ​ടെ​യു​ണ്ടാ​കും.+ 15  മോശമായതു വെറുത്ത്‌ നല്ലതിനെ സ്‌നേ​ഹി​ക്കുക.+നഗരക​വാ​ട​ത്തിൽ നീതി കളിയാ​ടട്ടെ.+ യോ​സേ​ഫു​ഗൃ​ഹ​ത്തിൽ ശേഷി​ക്കു​ന്ന​വ​രോട്‌സൈന്യ​ങ്ങ​ളു​ടെ ദൈവ​മായ യഹോവ പ്രീതി കാണി​ക്കട്ടെ.’+ 16  “അതു​കൊണ്ട്‌ യഹോവ, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയു​ന്നത്‌ ഇതാണ്‌: ‘പൊതുസ്ഥലങ്ങളിലെല്ലാം* വിലാപം കേൾക്കും.തെരു​വു​ക​ളിൽ “അയ്യോ, അയ്യോ” എന്ന്‌ അവർ നിലവി​ളി​ക്കും.വിലപി​ക്കാ​നാ​യി കർഷക​രെ​യും കരയാ​നാ​യി കരച്ചിൽ തൊഴി​ലാ​ക്കി​യ​വ​രെ​യും അവർ വിളി​ക്കും.’ 17  ‘എല്ലാ മുന്തി​രി​ത്തോ​ട്ട​ത്തിൽനി​ന്നും വിലാപം കേൾക്കും.+കാരണം ഞാൻ നിങ്ങളു​ടെ ഇടയി​ലൂ​ടെ കടന്നു​പോ​കും,’ എന്ന്‌ യഹോവ പറയുന്നു. 18  ‘യഹോ​വ​യു​ടെ ദിവസം വന്നുകാ​ണാൻ അതിയാ​യി ആഗ്രഹി​ക്കു​ന്ന​വ​രു​ടെ കാര്യം കഷ്ടം!+ യഹോ​വ​യു​ടെ ദിവസം നിങ്ങൾക്ക്‌ എങ്ങനെ​യാ​യി​രി​ക്കും?+ അത്‌ ഒട്ടും വെളി​ച്ച​മി​ല്ലാ​തെ ഇരുൾ നിറഞ്ഞ​താ​യി​രി​ക്കും.+ 19  ഒരാൾ സിംഹത്തെ കണ്ട്‌ ഓടി കരടി​യു​ടെ മുന്നിൽ ചെന്നു​പെ​ടു​ന്ന​തു​പോ​ലെ​യുംഅവി​ടെ​നിന്ന്‌ ഓടി വീട്ടിൽ ചെന്ന്‌ ചുമരിൽ ചാരി നിൽക്കു​മ്പോൾ പാമ്പു കടിക്കു​ന്ന​തു​പോ​ലെ​യും ആയിരി​ക്കും അത്‌. 20  യഹോവയുടെ ദിവസം വെളി​ച്ചമല്ല, ഇരുളാ​യി​രി​ക്കും.തെളി​ച്ച​മല്ല, മൂടലാ​യി​രി​ക്കും. 21  നിങ്ങളുടെ ഉത്സവങ്ങൾ ഞാൻ വെറു​ക്കു​ന്നു. അവയോ​ട്‌ എനിക്കു പുച്ഛമാ​ണ്‌.+നിങ്ങളു​ടെ പവി​ത്ര​മായ സമ്മേള​ന​ങ്ങ​ളിൽ പരക്കുന്ന സുഗന്ധ​ത്തിൽ എനിക്ക്‌ യാതൊ​രു താത്‌പ​ര്യ​വു​മില്ല. 22  നിങ്ങൾ എനിക്കു സമ്പൂർണ​ദ​ഹ​ന​യാ​ഗ​ങ്ങ​ളും കാഴ്‌ച​ക​ളും അർപ്പി​ച്ചാ​ലുംഞാൻ അവയിൽ പ്രസാ​ദി​ക്കില്ല.+നിങ്ങളു​ടെ കൊഴു​പ്പിച്ച മൃഗങ്ങ​ളു​ടെ സഹഭോ​ജ​ന​ബലി എനിക്ക്‌ ഇഷ്ടമല്ല.+ 23  എന്നെ കേൾപ്പി​ക്കാ​നാ​യി പാട്ടു പാടി ബഹളമു​ണ്ടാ​ക്കി​യതു മതി.നിങ്ങളു​ടെ തന്ത്രി​വാ​ദ്യ​ങ്ങ​ളു​ടെ മധുര​നാ​ദം എനിക്കു കേൾക്കേണ്ടാ.+ 24  ന്യായം നദി​പോ​ലെ​യുംനീതി നിലയ്‌ക്കാത്ത അരുവി​പോ​ലെ​യും ഒഴുകട്ടെ.+ 25  ഇസ്രായേൽഗൃഹമേ, വിജന​ഭൂ​മി​യി​ലാ​യി​രുന്ന 40 വർഷംനിങ്ങൾ എനിക്കു ബലിക​ളും കാഴ്‌ച​ക​ളും അർപ്പി​ച്ചി​രു​ന്നോ?+ 26  എന്നാൽ, നിങ്ങൾ ഉണ്ടാക്കിയ നിങ്ങളു​ടെ നക്ഷത്ര​ദൈ​വ​ത്തി​ന്റെ രൂപങ്ങളെ,രാജാ​വാ​യ സിക്കൂ​ത്തി​ന്റെ​യും കീയൂന്റെയും* രൂപങ്ങളെ,നിങ്ങൾ ഇപ്പോൾ എടുത്തു​കൊണ്ട്‌ പോ​കേ​ണ്ടി​വ​രും. 27  ഞാൻ ദമസ്‌കൊ​സി​നും അപ്പുറ​ത്തേക്കു നിങ്ങളെ പ്രവാ​സി​ക​ളാ​യി അയയ്‌ക്കും,’+ എന്നു സൈന്യ​ങ്ങ​ളു​ടെ ദൈവ​മായ യഹോവ എന്നു പേരു​ള്ളവൻ പറയുന്നു.”+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “നിഗൂ​ഢ​തകൾ നിറഞ്ഞ ഒന്നായി​ത്തീ​രും.”
അഥവാ “കയ്‌പാ​ക്കി.”
ഇത്‌ ഇടവരാ​ശി​യി​ലെ കാർത്തിക നക്ഷത്ര​സ​മൂ​ഹ​മാ​യി​രി​ക്കാം.
ഇതു മകയിരം എന്ന നക്ഷത്ര​സ​മൂ​ഹ​മാ​യി​രി​ക്കാം.
അഥവാ “ദരി​ദ്ര​നിൽനി​ന്ന്‌ ഭൂനി​കു​തി ഈടാ​ക്കു​ക​യും.”
അഥവാ “പൊതു​ച​ത്വ​ര​ങ്ങ​ളി​ലെ​ല്ലാം.”
ഒരു ദൈവ​മാ​യി ആരാധി​ച്ചി​രുന്ന ശനി ഗ്രഹ​ത്തെ​യാ​യി​രി​ക്കാം ഈ ദേവന്മാർ സൂചി​പ്പി​ക്കു​ന്നത്‌.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം