ആമോസ്‌ 1:1-15

1  തെക്കോവയിൽനിന്നുള്ള+ ആടുവ​ളർത്തു​കാ​രിൽ ഒരാളായ ആമോസിന്‌* ഇസ്രാ​യേ​ലി​നെ​ക്കു​റിച്ച്‌ ഒരു ദിവ്യ​ദർശനം ലഭിച്ചു. യോവാശിന്റെ+ മകൻ യൊരോബെയാം+ ഇസ്രാ​യേ​ലി​ലും ഉസ്സീയ+ യഹൂദ​യി​ലും ഭരിക്കുന്ന കാലത്താ​ണ്‌ ആമോ​സിന്‌ അതു ലഭിച്ചത്‌. ഭൂചലനത്തിനു+ രണ്ടു വർഷം മുമ്പാ​യി​രു​ന്നു അത്‌.  ആമോസ്‌ ഇങ്ങനെ പ്രവചി​ച്ചു: “യഹോവ സീയോ​നിൽനിന്ന്‌ ഗർജി​ക്കും,യരുശ​ലേ​മിൽനിന്ന്‌ ദൈവം ശബ്ദം ഉയർത്തും, ഇടയന്മാ​രു​ടെ മേച്ചിൽപ്പു​റങ്ങൾ വിലപി​ക്കും,കർമേ​ലി​ന്റെ കൊടു​മു​ടി ഉണങ്ങി​പ്പോ​കും.”+   “യഹോവ പറയു​ന്നത്‌ ഇതാണ്‌:‘“ദമസ്‌കൊ​സ്‌ പിന്നെയുംപിന്നെയും* എന്നെ ധിക്കരി​ച്ചു. ഇരുമ്പു​മെ​തി​വ​ണ്ടി​കൾകൊണ്ട്‌ അവർ ഗിലെ​യാ​ദി​നെ മെതിച്ചു.+അതു​കൊണ്ട്‌ അവർക്കെ​തി​രെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവ​ലി​ക്കില്ല.   ഹസായേൽഗൃഹത്തിനു നേരെ ഞാൻ തീ അയയ്‌ക്കും,+അതു ബൻ-ഹദദിന്റെ കെട്ടു​റ​പ്പുള്ള ഗോപു​രങ്ങൾ ചുട്ടു​ചാ​മ്പ​ലാ​ക്കും.+   ദമസ്‌കൊസിന്റെ ഓടാ​മ്പ​ലു​കൾ ഞാൻ തകർത്തു​ക​ള​യും,+ബിഖാത്‌-ആവെനിൽ താമസി​ക്കു​ന്ന​വരെ ഞാൻ കൊ​ന്നൊ​ടു​ക്കും.ബേത്ത്‌-ഏദെനി​ലെ ഭരണാധികാരിയെയും* ഞാൻ കൊല്ലും.സിറി​യ​യി​ലെ ജനങ്ങൾ കീരി​ലേക്കു ബന്ദിക​ളാ​യി പോകും”+ എന്ന്‌ യഹോവ പറയുന്നു.’   യഹോവ പറയു​ന്നത്‌ ഇതാണ്‌:‘“ഗസ്സ+ പിന്നെ​യും​പി​ന്നെ​യും എന്നെ ധിക്കരി​ച്ചു.അവർ ബന്ദികളെ മുഴുവൻ ഏദോ​മി​നു കൈമാ​റാൻ കൊണ്ടു​പോ​യി.+അതു​കൊണ്ട്‌ അവർക്കെ​തി​രെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവ​ലി​ക്കില്ല.   ഗസ്സയുടെ മതിലി​നു നേരെ ഞാൻ തീ അയയ്‌ക്കും.+അത്‌ അവളുടെ കെട്ടു​റ​പ്പുള്ള ഗോപു​രങ്ങൾ കത്തിച്ചു​ചാ​മ്പ​ലാ​ക്കും.   അസ്‌തോദിൽ+ താമസി​ക്കു​ന്ന​വരെ ഞാൻ കൊ​ന്നൊ​ടു​ക്കും.അസ്‌കലോനിലെ+ ഭരണാധികാരിയെയും* ഞാൻ കൊല്ലും.എക്രോനു+ നേരെ ഞാൻ തിരി​യും.ബാക്കി​യു​ള്ള ഫെലി​സ്‌ത്യ​രെ​ല്ലാം നശിച്ചു​പോ​കും”+ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.’   യഹോവ പറയു​ന്നത്‌ ഇതാണ്‌:‘സോർ+ പിന്നെ​യും​പി​ന്നെ​യും എന്നെ ധിക്കരി​ച്ചു.പ്രവാ​സി​ക​ളെ മുഴുവൻ അവർ ഏദോ​മി​നു കൈമാ​റി. സാഹോ​ദ​ര്യ​ത്തി​ന്റെ ഉടമ്പടി അവർ ഓർത്ത​തു​മില്ല.+അതു​കൊണ്ട്‌ അവർക്കെ​തി​രെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവ​ലി​ക്കില്ല. 10  സോരിന്റെ മതിലി​നു നേരെ ഞാൻ തീ അയയ്‌ക്കും.അത്‌ അവളുടെ കെട്ടു​റ​പ്പുള്ള ഗോപു​രങ്ങൾ ചുട്ടു​ചാ​മ്പ​ലാ​ക്കും.’+ 11  യഹോവ പറയു​ന്നത്‌ ഇതാണ്‌:‘ഏദോം+ പിന്നെ​യും​പി​ന്നെ​യും എന്നെ ധിക്കരി​ച്ചു.അവൻ വാളു​മാ​യി സ്വന്തം സഹോ​ദ​രന്റെ പിന്നാലെ ചെന്നു.+കരുണ കാണി​ക്കാൻ അവൻ കൂട്ടാ​ക്കി​യില്ല.അതു​കൊണ്ട്‌ അവർക്കെ​തി​രെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവ​ലി​ക്കില്ല. കോപം പൂണ്ട്‌ അവൻ അവരെ നിഷ്‌ക​രു​ണം വലിച്ചു​കീ​റു​ന്നു.അവരോ​ടു​ള്ള അവന്റെ ക്രോധം കെട്ടട​ങ്ങു​ന്നില്ല.+ 12  അതുകൊണ്ട്‌ തേമാനിലേക്കു+ ഞാൻ തീ അയയ്‌ക്കും.അതു ബൊസ്രയിലെ+ കെട്ടു​റ​പ്പുള്ള ഗോപു​രങ്ങൾ കത്തിച്ചു​ചാ​മ്പ​ലാ​ക്കും.’ 13  യഹോവ പറയു​ന്നത്‌ ഇതാണ്‌:‘“അമ്മോന്യർ+ പിന്നെ​യും​പി​ന്നെ​യും എന്നെ ധിക്കരി​ച്ചു. അവരുടെ പ്രദേശം വ്യാപി​പ്പി​ക്കു​ന്ന​തി​നു​വേണ്ടി ഗിലെ​യാ​ദി​ലെ ഗർഭി​ണി​കളെ അവർ കീറി​പ്പി​ളർന്നു.+അതു​കൊണ്ട്‌ അവർക്കെ​തി​രെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവ​ലി​ക്കില്ല. 14  യുദ്ധദിവസത്തിലെ പോർവി​ളി​യു​ടെ​യും,കൊടു​ങ്കാ​റ്റു​ള്ള ദിവസ​ത്തി​ലെ ചുഴലി​ക്കാ​റ്റി​ന്റെ​യും അകമ്പടി​യോ​ടെരബ്ബയുടെ മതിലി​നു ഞാൻ തീയി​ടും.+അത്‌ അവളുടെ കെട്ടു​റ​പ്പുള്ള ഗോപു​രങ്ങൾ ചുട്ടു​ചാ​മ്പ​ലാ​ക്കും. 15  അവരുടെ രാജാവ്‌ അവന്റെ പ്രഭു​ക്ക​ന്മാ​രോ​ടൊ​പ്പം പ്രവാ​സ​ത്തി​ലേക്കു പോകും”+ എന്ന്‌ യഹോവ പറയുന്നു.’

അടിക്കുറിപ്പുകള്‍

അർഥം: “ഒരു ഭാരമാ​യി​രി​ക്കുന്ന” അല്ലെങ്കിൽ “ഭാരം വഹിക്കുന്ന.”
അക്ഷ. “മൂന്നു തവണയും നാലു തവണയും.”
അക്ഷ. “ചെങ്കോൽ പിടി​ച്ചി​രി​ക്കു​ന്ന​വ​നെ​യും.”
അക്ഷ. “ചെങ്കോൽ പിടി​ച്ചി​രി​ക്കു​ന്ന​വ​നെ​യും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം