വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

 പാഠം 16

ശുശ്രൂ​ഷാ​ദാ​സ​ന്മാ​രു​ടെ ചുമതല എന്താണ്‌?

ശുശ്രൂ​ഷാ​ദാ​സ​ന്മാ​രു​ടെ ചുമതല എന്താണ്‌?

മ്യാൻമർ

യോഗത്തിൽ പരിപാ​ടി അവതരി​പ്പി​ക്കു​ന്നു

വയൽസേവനക്കൂട്ടം

രാജ്യഹാളിന്‍റെ ശുചീകരണം

സഭയിലെ ഉത്തരവാ​ദി​ത്വ​ങ്ങൾ ചെയ്യുന്ന ക്രിസ്‌തീ​യ​പു​രു​ഷ​ന്മാ​രു​ടെ രണ്ടു കൂട്ടങ്ങ​ളെ​ക്കു​റിച്ച് ബൈബിൾ പറയു​ന്നുണ്ട്​—“മേൽവി​ചാ​ര​ക​ന്മാ​രും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രും.” (ഫിലി​പ്പി​യർ 1:1) മിക്ക സഭകളി​ലും, മൂപ്പന്മാ​രും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രും ആയി സേവി​ക്കുന്ന കുറെ പേരു​ണ്ടാ​യി​രി​ക്കും. അതിൽ ശുശ്രൂ​ഷാ​ദാ​സ​ന്മാ​രു​ടെ ചുമതല എന്താണ്‌?

അവർ മൂപ്പന്മാ​രു​ടെ സംഘത്തെ സഹായി​ക്കു​ന്നു. ശുശ്രൂ​ഷാ​ദാ​സ​ന്മാർ ആത്മീയ​ചി​ന്താ​ഗ​തി​യു​ള്ള​വ​രും ആശ്രയ​യോ​ഗ്യ​രും ഉത്തരവാ​ദി​ത്വ​ങ്ങൾ നന്നായി നിർവ​ഹി​ക്കു​ന്ന​വ​രും ആണ്‌. അവരിൽ പ്രായ​മാ​യ​വ​രും ചെറു​പ്പ​ക്കാ​രും ഉണ്ട്. സഭയിൽ പതിവാ​യി ചെയ്യേണ്ട പല കാര്യ​ങ്ങ​ളും അതു​പോ​ലെ രാജ്യ​ഹാ​ളി​ന്‍റെ സൂക്ഷി​പ്പു​മാ​യി ബന്ധപ്പെട്ട പ്രവർത്ത​ന​ങ്ങ​ളും ചെയ്യു​ന്ന​തിൽ ഇവർ മൂപ്പന്മാ​രെ പിന്തു​ണ​യ്‌ക്കു​ന്നു. അതു​കൊ​ണ്ടു​തന്നെ, മൂപ്പന്മാർക്കു പഠിപ്പി​ക്കു​ന്ന​തി​ലും മേയ്‌ക്കു​ന്ന​തി​ലും ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ കഴിയു​ന്നു.

അവർ പ്രാ​യോ​ഗി​ക​മായ പല സേവന​ങ്ങ​ളും ചെയ്യുന്നു. ചില ശുശ്രൂ​ഷാ​ദാ​സ​ന്മാർക്കു സേവക​ന്മാ​രാ​യി നിയമനം ലഭിക്കു​ന്നു; സഭാ​യോ​ഗ​ത്തി​നു വരുന്ന​വരെ അവർ സ്വാഗതം ചെയ്യണം. മറ്റു ചിലർ ശബ്ദസം​വി​ധാ​നം കൈകാ​ര്യം ചെയ്യുന്നു. കൂടാതെ സഭയിൽ പ്രസി​ദ്ധീ​ക​ര​ണങ്ങൾ വിതരണം ചെയ്യുക, സഭയുടെ കണക്കുകൾ കൈകാ​ര്യം ചെയ്യുക, പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നുള്ള പ്രദേശം സഭാം​ഗ​ങ്ങൾക്കു നിയമി​ച്ചു​കൊ​ടു​ക്കുക എന്നിങ്ങ​നെ​യുള്ള ചുമത​ല​ക​ളും ഇവർക്കു ലഭി​ച്ചേ​ക്കാം. രാജ്യ​ഹാ​ളി​ന്‍റെ ശുചീ​ക​ര​ണ​ത്തി​ലും അറ്റകു​റ്റ​പ്പ​ണി​കൾ ചെയ്യു​ന്ന​തി​ലും ഇവർ സഹായി​ക്കു​ന്നു. പ്രായം​ചെന്ന സഭാം​ഗ​ങ്ങളെ സഹായി​ക്കാൻ മൂപ്പന്മാർ ഇവരോട്‌ ആവശ്യ​പ്പെ​ടാ​റുണ്ട്. ലഭിക്കുന്ന ഏത്‌ ഉത്തരവാ​ദി​ത്വ​വും നിർവ​ഹി​ക്കാൻ ശുശ്രൂ​ഷാ​ദാ​സ​ന്മാർ കാണി​ക്കുന്ന മനസ്സൊ​രു​ക്കം അവർക്കു മറ്റുള്ള​വ​രു​ടെ ആദരവ്‌ നേടി​ക്കൊ​ടു​ക്കു​ന്നു.​—1 തിമൊ​ഥെ​യൊസ്‌ 3:13.

അവർ സഭയിൽ നല്ല മാതൃക വെക്കുന്നു. നല്ല ക്രിസ്‌തീ​യ​ഗു​ണങ്ങൾ ഉള്ളവ​രെ​യാ​ണു ശുശ്രൂ​ഷാ​ദാ​സ​ന്മാ​രാ​യി നിയമി​ക്കു​ന്നത്‌. അവർ യോഗ​ങ്ങ​ളിൽ പരിപാ​ടി​കൾ നടത്തു​മ്പോൾ, സഭയി​ലു​ള്ള​വ​രു​ടെ വിശ്വാ​സം ശക്തി​പ്പെ​ടു​ന്നു. പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ലെ അവരുടെ തീക്ഷ്ണത സഭയിൽ എല്ലാവർക്കും ഒരു പ്രോ​ത്സാ​ഹ​ന​മാണ്‌. മൂപ്പന്മാ​രു​മാ​യി സഹകരി​ച്ചു​പ്ര​വർത്തി​ച്ചു​കൊണ്ട് അവർ സഭയുടെ സന്തോ​ഷ​വും ഐക്യ​വും നിലനി​റു​ത്തു​ന്നു. (എഫെസ്യർ 4:16) കുറെ കഴിയു​മ്പോൾ, അവരും മൂപ്പന്മാ​രാ​യി സേവി​ക്കാൻ യോഗ്യത നേടി​യേ​ക്കാം.

  • ശുശ്രൂ​ഷാ​ദാ​സ​ന്മാർ എങ്ങനെ​യു​ള്ള​വ​രാണ്‌?

  • സഭാ​പ്ര​വർത്ത​നങ്ങൾ നന്നായി നടക്കാൻ ശുശ്രൂ​ഷാ​ദാ​സ​ന്മാർ എന്തു ചെയ്യുന്നു?