വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

 പാഠം 11

ഞങ്ങൾ സമ്മേള​നങ്ങൾ നടത്തു​ന്നത്‌ എന്തു​കൊണ്ട്?

ഞങ്ങൾ സമ്മേള​നങ്ങൾ നടത്തു​ന്നത്‌ എന്തു​കൊണ്ട്?

മെക്‌സിക്കോ

ജർമനി

ബോട്‌സ്വാന

നിക്കരാഗ്വ

ഇറ്റലി

ഈ ആളുകൾ ഇത്ര സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ഞങ്ങളുടെ ഒരു സമ്മേള​ന​ത്തിൽ പരിപാ​ടി​കൾ ആസ്വദി​ക്കു​ക​യാണ്‌ ഇവർ. വർഷത്തിൽ മൂന്നു തവണ വലിയ കൂട്ടങ്ങ​ളാ​യി കൂടി​വ​രാൻ പുരാതന കാലത്തെ തന്‍റെ ജനത്തോ​ടു ദൈവം ആവശ്യ​പ്പെ​ട്ടി​രു​ന്നു. (ആവർത്തനം 16:16) അവരെ​പ്പോ​ലെ വലിയ കൂട്ടങ്ങ​ളാ​യി ഒന്നിച്ചു​കൂ​ടാൻ ഞങ്ങളും താത്‌പ​ര്യ​ത്തോ​ടെ കാത്തി​രി​ക്കു​ന്നു. ഓരോ വർഷവും ഞങ്ങൾക്ക് മൂന്നു സമ്മേള​ന​മുണ്ട്: ഓരോ ദിവസം വീതമുള്ള രണ്ടു സർക്കിട്ട് സമ്മേള​ന​വും, മൂന്നു ദിവസം നീണ്ടു​നിൽക്കുന്ന മേഖലാ കൺ​വെൻ​ഷ​നും. ഈ സമ്മേള​ന​ങ്ങ​ളിൽനിന്ന് ഞങ്ങൾക്കു ലഭിക്കുന്ന പ്രയോ​ജ​നങ്ങൾ എന്തെല്ലാ​മാ​ണെന്ന് അറിയാ​മോ?

ഞങ്ങളുടെ ക്രിസ്‌തീ​യ​സാ​ഹോ​ദ​ര്യം ബലിഷ്‌ഠ​മാ​ക്കു​ന്നു. “സമ്മേള​ന​ങ്ങ​ളിൽ” യഹോ​വയെ സ്‌തു​തി​ക്കു​ന്നത്‌ ഇസ്രാ​യേ​ല്യർക്കു സന്തോഷം നിറഞ്ഞ അനുഭ​വ​മാ​യി​രു​ന്നു; ഞങ്ങൾക്കും അത്‌ അങ്ങനെ​ത​ന്നെ​യാണ്‌. (സങ്കീർത്തനം 26:12, അടിക്കു​റിപ്പ്; 111:1) മറ്റു സഭകളിൽനി​ന്നു മാത്രമല്ല, മറ്റു ദേശങ്ങ​ളിൽനി​ന്നു​പോ​ലു​മുള്ള യഹോ​വ​യു​ടെ സാക്ഷി​കളെ കാണാ​നും അവരോ​ടു സഹവസി​ക്കാ​നും ഉള്ള നല്ല അവസര​ങ്ങ​ളാണ്‌ ഈ സമ്മേള​നങ്ങൾ. ഉച്ചയ്‌ക്ക് സഹവി​ശ്വാ​സി​ക​ളു​ടെ​കൂ​ടെ ഒരുമി​ച്ചു ഭക്ഷണം കഴിക്കു​ന്ന​തും ഒരു സന്തോ​ഷ​മാണ്‌; അതു സമ്മേള​ന​ങ്ങ​ളി​ലെ സന്തോഷം ഒന്നുകൂ​ടി കൂട്ടുന്നു. (പ്രവൃ​ത്തി​കൾ 2:42) ലോക​മെ​മ്പാ​ടു​മുള്ള ഞങ്ങളുടെ “സഹോ​ദ​ര​സ​മൂ​ഹത്തെ” ഒറ്റക്കെ​ട്ടാ​ക്കി നിറു​ത്തുന്ന ക്രിസ്‌തീ​യ​സ്‌നേഹം നേരിട്ട് അനുഭ​വി​ച്ച​റി​യാ​നുള്ള ഒരു അവസരം​കൂ​ടെ​യാണ്‌ ഈ സമ്മേള​നങ്ങൾ.​—1 പത്രോസ്‌ 2:17.

ആത്മീയ​മാ​യി പുരോ​ഗ​മി​ക്കാൻ ഞങ്ങളെ സഹായി​ക്കു​ന്നു. വിശദീ​ക​രി​ച്ചു​കൊ​ടുത്ത തിരു​വെ​ഴു​ത്തു​കൾ “ജനത്തിനു മനസ്സി​ലാ​യ​തു​കൊണ്ട്” അവർക്കു പ്രയോ​ജനം ചെയ്‌തു. (നെഹമ്യ 8:8, 12) സമ്മേള​ന​ങ്ങ​ളി​ലൂ​ടെ കിട്ടുന്ന, തിരു​വെ​ഴു​ത്തു​നിർദേ​ശങ്ങൾ ഞങ്ങളും വിലമ​തി​ക്കു​ന്നു. സമ്മേള​ന​ത്തി​ലെ ഓരോ പരിപാ​ടി​യും ഒരു തിരു​വെ​ഴു​ത്തു വിഷയത്തെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​താണ്‌. അവിടെ നടക്കുന്ന പ്രസം​ഗ​ങ്ങ​ളി​ലൂ​ടെ​യും സിമ്പോ​സി​യ​ങ്ങ​ളി​ലൂ​ടെ​യും പുനര​വ​ത​ര​ണ​ങ്ങ​ളി​ലൂ​ടെ​യും ദൈവ​ത്തി​ന്‍റെ ഇഷ്ടം ജീവി​ത​ത്തിൽ പ്രാവർത്തി​ക​മാ​ക്കേ​ണ്ടത്‌ എങ്ങനെ​യെന്നു ഞങ്ങൾ പഠിക്കു​ന്നു. ഈ ദുഷ്‌ക​ര​നാ​ളു​ക​ളിൽ ക്രിസ്‌ത്യാ​നി​കൾ നേരി​ടുന്ന വെല്ലു​വി​ളി​കളെ വിജയ​ക​ര​മാ​യി കൈകാ​ര്യം ചെയ്‌തി​ട്ടു​ള്ള​വ​രു​ടെ അനുഭ​വങ്ങൾ കേൾക്കു​ന്ന​തും ഞങ്ങൾക്കു പ്രോ​ത്സാ​ഹനം പകരുന്നു. ബൈബിൾ വിവര​ണ​ങ്ങളെ ജീവസ്സു​റ്റ​താ​ക്കുന്ന നാടകങ്ങൾ ഞങ്ങളുടെ മേഖലാ കൺ​വെൻ​ഷ​നു​ക​ളി​ലെ പ്രധാ​ന​സ​വി​ശേ​ഷ​ത​യാണ്‌. പ്രാ​യോ​ഗി​ക​മായ പല പാഠങ്ങ​ളും ഈ നാടകങ്ങൾ ഞങ്ങളെ പഠിപ്പി​ക്കു​ന്നു. ദൈവ​ത്തോ​ടുള്ള സമർപ്പ​ണ​ത്തി​ന്‍റെ പ്രതീ​ക​മാ​യി സ്‌നാ​ന​പ്പെ​ടാൻ ആഗ്രഹി​ക്കു​ന്ന​വർക്ക് അതിനുള്ള അവസര​വും എല്ലാ സമ്മേള​ന​ങ്ങ​ളി​ലു​മുണ്ട്.

  • സമ്മേള​നങ്ങൾ സന്തോ​ഷ​ത്തി​ന്‍റെ വേളക​ളാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

  • സമ്മേള​ന​ത്തിൽ പങ്കെടു​ക്കു​ന്നെ​ങ്കിൽ നിങ്ങൾക്ക് എന്തെല്ലാം പ്രയോ​ജ​നങ്ങൾ കിട്ടും?