വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

 പാഠം 1

യഹോ​വ​യു​ടെ സാക്ഷികൾ എങ്ങനെ​യുള്ള ആളുക​ളാണ്‌?

യഹോ​വ​യു​ടെ സാക്ഷികൾ എങ്ങനെ​യുള്ള ആളുക​ളാണ്‌?

ഡെന്മാർക്ക്

തയ്‌വാൻ

വെനസ്വേല

ഇന്ത്യ

യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ എത്ര പേരെ നിങ്ങൾക്ക് അറിയാം? ഞങ്ങളിൽ ചിലർ നിങ്ങളു​ടെ അയൽക്കാ​രോ കൂടെ ജോലി ചെയ്യു​ന്ന​വ​രോ കൂടെ പഠിക്കു​ന്ന​വ​രോ ഒക്കെ ആയിരി​ക്കാം. അല്ലെങ്കിൽ, ഞങ്ങളിൽ ആരെങ്കി​ലും നിങ്ങളു​മാ​യി ബൈബിൾവി​ഷ​യങ്ങൾ ചർച്ച ചെയ്‌തി​ട്ടു​ണ്ടാ​കാം. വാസ്‌ത​വ​ത്തിൽ, ഞങ്ങൾ ആരാണ്‌? എന്തു​കൊ​ണ്ടാണ്‌ ഞങ്ങളുടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച് ഞങ്ങൾ മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കു​ന്നത്‌?

ഞങ്ങൾ സാധാ​ര​ണ​ക്കാ​രാണ്‌. വ്യത്യസ്‌ത പശ്ചാത്ത​ല​ങ്ങ​ളിൽനി​ന്നും സാമൂ​ഹിക ചുറ്റു​പാ​ടു​ക​ളിൽനി​ന്നും ഉള്ളവരാ​ണു ഞങ്ങൾ. മുമ്പ് ഞങ്ങളിൽ ചിലർ മറ്റു മതവി​ശ്വാ​സ​ത്തി​ലു​ള്ള​വ​രാ​യി​രു​ന്നു; ചിലർ ദൈവ​വി​ശ്വാ​സി​ക​ളാ​യി​രു​ന്നില്ല. എന്നാൽ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​ത്തീ​രു​ന്ന​തി​നു മുമ്പ്, ബൈബിൾ പഠിപ്പി​ക്കു​ന്നത്‌ എന്താ​ണെന്നു ഞങ്ങളെ​ല്ലാം സമയ​മെ​ടുത്ത്‌ ശ്രദ്ധ​യോ​ടെ പരി​ശോ​ധി​ച്ചു. (പ്രവൃ​ത്തി​കൾ 17:11) പഠിച്ച കാര്യങ്ങൾ സത്യമാ​ണെന്നു ബോധ്യ​മാ​യ​പ്പോൾ ദൈവ​മായ യഹോ​വയെ ആരാധി​ക്കാൻ ഓരോ​രു​ത്ത​രും സ്വന്തമാ​യി തീരു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ബൈബിൾ പഠിച്ച​തു​കൊണ്ട് ഞങ്ങൾക്കു പ്രയോ​ജ​ന​മുണ്ട്. മറ്റുള്ള​വ​രെ​പ്പോ​ലെ​തന്നെ ഞങ്ങൾക്കു​മുണ്ട് പ്രശ്‌ന​ങ്ങ​ളും കുറവു​ക​ളും. എന്നാൽ നിത്യ​ജീ​വി​ത​ത്തിൽ ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രി​ക്കാൻ ശ്രമി​ക്കു​ന്ന​തു​കൊണ്ട് ഞങ്ങളുടെ ജീവി​ത​നി​ല​വാ​രം വളരെ മെച്ച​പ്പെ​ട്ടി​രി​ക്കു​ന്നു. (സങ്കീർത്തനം 128:1, 2) ബൈബി​ളിൽനിന്ന് മനസ്സി​ലാ​ക്കിയ നല്ല കാര്യ​ങ്ങ​ളെ​ക്കു​റിച്ച് ഞങ്ങൾ മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കു​ന്ന​തി​ന്‍റെ ഒരു കാരണം അതാണ്‌.

ഞങ്ങൾ ദൈവിക മൂല്യ​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കു​ന്നു. ബൈബി​ളിൽ കാണുന്ന ഈ മൂല്യ​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കു​ന്നത്‌ ആരോ​ഗ്യ​വും സന്തോ​ഷ​വും നൽകുന്നു. കൂടാതെ മറ്റുള്ള​വരെ ബഹുമാ​നി​ക്കാ​നും സത്യസ​ന്ധ​ത​യും ദയയും പോലുള്ള ഗുണങ്ങൾ വളർത്തി​യെ​ടു​ക്കാ​നും ഞങ്ങളെ പ്രേരി​പ്പി​ക്കു​ന്നു. സമൂഹ​ത്തി​നു കൊള്ളാ​കുന്ന നല്ല പൗരന്മാ​രെ വാർത്തെ​ടു​ക്കാ​നും കുടും​ബ​ബ​ന്ധങ്ങൾ ശക്തമാ​ക്കാ​നും സദാചാ​ര​മൂ​ല്യ​ങ്ങൾ ഉള്ളവരാ​യി​ത്തീ​രാ​നും ബൈബിൾത​ത്ത്വ​ങ്ങൾ സഹായി​ക്കും. “ദൈവം പക്ഷപാ​ത​മു​ള്ള​വ​ന​ല്ലെന്ന്” ബോധ്യ​മു​ള്ള​തു​കൊണ്ട് വംശീ​യ​മോ ദേശീ​യ​മോ ആയ അതിർവ​ര​മ്പു​ക​ളി​ല്ലാ​തെ ഒരു ആഗോ​ള​കു​ടും​ബ​മാ​യി ഞങ്ങൾ കഴിയു​ന്നു. ഞങ്ങൾ വെറും സാധാ​ര​ണ​ക്കാ​രാ​ണെ​ങ്കി​ലും ഒരു കൂട്ടമെന്ന നിലയിൽ പ്രത്യേ​ക​ത​യുള്ള ജനമാണ്‌.​—പ്രവൃ​ത്തി​കൾ 4:13; 10:34, 35.

  • യഹോ​വ​യു​ടെ സാക്ഷി​ക​ളും മറ്റുള്ള​വ​രും തമ്മിൽ എന്ത് സമാന​ത​യുണ്ട്?

  • ബൈബി​ളിൽനിന്ന് യഹോ​വ​യു​ടെ സാക്ഷികൾ ഏതെല്ലാം മൂല്യ​ങ്ങ​ളെ​ക്കു​റിച്ച് മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു?