വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

 പാഠം 17

സർക്കിട്ട് മേൽവിചാരകന്മാർ സഭയെ സഹായിക്കുന്നത്‌ എങ്ങനെ?

സർക്കിട്ട് മേൽവിചാരകന്മാർ സഭയെ സഹായിക്കുന്നത്‌ എങ്ങനെ?

മലാവി

സാക്ഷീകരണ കൂട്ടത്തോടൊപ്പം

സാക്ഷീകരണത്തിനിടെ

മൂപ്പന്മാരുടെ യോഗത്തിൽ

ബർന്നബാസിനെയും പൗലോസ്‌ അപ്പൊസ്‌തലനെയും കുറിച്ച് ക്രിസ്‌തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ അനേകം പരാമർശങ്ങളുണ്ട്. സഞ്ചാര മേൽവിചാരകന്മാരായി സേവിച്ചിരുന്ന അവർ അക്കാലത്തെ ക്രിസ്‌തീയ സഭകൾ സന്ദർശിച്ചിരുന്നു. എന്തിനുവേണ്ടിയാണ്‌ അവർ സഭകൾ സന്ദർശിച്ചത്‌? തങ്ങളുടെ ആത്മീയ സഹോദരീസഹോദരന്മാരുടെ ക്ഷേമത്തിൽ അവർ അതീവ തത്‌പരരായിരുന്നു. സഹോദരന്മാരുടെ ക്ഷേമം അന്വേഷിക്കുന്നതിന്‌ അവരുടെ അടുക്കൽ മടങ്ങിച്ചെല്ലാൻ താൻ ആഗ്രഹിക്കുന്നതായി പൗലോസ്‌ ഒരിക്കൽ പറഞ്ഞു. അവരെ ആത്മീയമായി ശക്തിപ്പെടുത്തുന്നതിന്‌ നൂറുക്കിന്‌ കിലോമീറ്റർ യാത്ര ചെയ്യാൻ അവൻ ഒരുക്കമായിരുന്നു. (പ്രവൃത്തികൾ 15:36) അതേ മനോഭാവം ഉള്ളവരാണ്‌ ഞങ്ങളുടെ സഞ്ചാര മേൽവിചാരകന്മാരും.

അവരുടെ സന്ദർശനം ഞങ്ങൾക്ക് പ്രോത്സാഹനം പകരുന്നു. ഒരോ സർക്കിട്ട് മേൽവിചാനും വർഷത്തിൽ 20-ഓളം സഭകൾ സന്ദർശിക്കുന്നു, രണ്ടുതവണ. ഓരോ സഭയോടൊപ്പവും അദ്ദേഹം ഒരാഴ്‌ച ചെലവഴിക്കും. ഈ സഞ്ചാര മേൽവിചാരകന്മാരുടെ—അവർ വിവാഹിതരാണെങ്കിൽ അവരുടെ ഭാര്യമാരുടെയും—അനുഭവസമ്പത്തിൽനിന്ന് ഞങ്ങൾ വളരെയധികം പ്രയോജനം നേടുന്നു. പ്രായഭേദമെന്യേ എല്ലാവരെയും അടുത്തറിയാൻ ഇവർ ശ്രമിക്കുന്നു. ഞങ്ങളോടൊപ്പം സുവാർത്ത പ്രസംഗിക്കാനും ബൈബിളധ്യയനങ്ങൾക്കു വരാനും അവർക്ക് വളരെ ഇഷ്ടമാണ്‌. ഈ സഹോന്മാർ മൂപ്പന്മാരോടൊപ്പം ഇടയസന്ദർശനങ്ങൾക്കും പോകാറുണ്ട്. യോഗങ്ങളിലും സമ്മേളനങ്ങളിലും അവർ നടത്തുന്ന പ്രസംഗങ്ങൾ ഞങ്ങൾക്കു പ്രോത്സാഹനവും ആത്മീയ ശക്തിയും പകരുന്നു.—പ്രവൃത്തികൾ 15:35.

അവർ ഞങ്ങളിൽ വ്യക്തിഗത താത്‌പര്യം കാണിക്കുന്നു. സഭകളുടെ ആത്മീയ ക്ഷേമത്തിൽ അതീവ തത്‌പരാണ്‌ ർക്കിട്ട് മേൽവിചാരകന്മാർ. സഭകളുടെ ആത്മീയ പുരോഗതി വിലയിരുത്താൻ അവർ മൂപ്പന്മാരും ശുശ്രൂഷാദാസന്മാരുമായി കൂടിക്കാഴ്‌ച നടത്തുന്നു; ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻവേണ്ട പ്രായോഗിക സഹായങ്ങളും അവർക്ക് നൽകുന്നു. സുവാർത്താപ്രസംഗവേലയിൽ കൂടുതൽ ഫലക്ഷമതയുള്ളവരായിരിക്കാൻ അവർ പയനിയർമാരെ സഹായിക്കുന്നു. സഭായോഗങ്ങൾക്കു വരുന്ന പുതിവരെ പരിചയപ്പെടുന്നതും അവരുടെ ആത്മീയ പുരോഗതിയെക്കുറിച്ച് കേൾക്കുന്നതും അവർക്ക് സന്തോമുള്ള കാര്യമാണ്‌. ‘ഞങ്ങളുടെ ക്ഷേമത്തിനായി’ സ്വയം ഉഴിഞ്ഞുവെച്ചിരിക്കുന്ന ഈ സഞ്ചാര മേൽവിചാരകന്മാർ ഞങ്ങളുടെ ‘കൂട്ടുവേലക്കാരാണ്‌.’ (2 കൊരിന്ത്യർ 8:23) അവരുടെ വിശ്വാവും ദൈവഭക്തിയും അനുകരണീയമാണ്‌.—എബ്രായർ 13:7.

  • എന്തിനുവേണ്ടിയാണ്‌ ർക്കിട്ട് മേൽവിചാരകന്മാർ സഭകൾ സന്ദർശിക്കുന്നത്‌?

  • അവരുടെ സന്ദർശങ്ങളിൽനിന്ന് നിങ്ങൾക്ക് എന്തു പ്രയോജനം ലഭിക്കും?

കൂടുതല്‍ അറിയാന്‍

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

യഹോവയുടെ സാക്ഷികൾ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്‌ എന്തുകൊണ്ട്?

ഓരോ വർഷവും മൂന്നു പ്രത്യേക അവസരങ്ങൾക്കായി ഞങ്ങൾ കൂടിരുന്നു. ഈ കൂടിവുളിൽ സംബന്ധിക്കുന്നതുകൊണ്ട് നിങ്ങൾക്ക് എങ്ങനെ പ്രയോജനം നേടാം?

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

യഹോവയുടെ സാക്ഷികളുടെ സുവാർത്താപ്രസംഗവേല സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

യേശു ഭൂമിയിലായിരുന്നപ്പോൾ വെച്ച മാതൃയാണ്‌ നാം പിന്തുരുന്നത്‌. സുവാർത്ത പ്രസംഗിക്കാനുള്ള ചില വിധങ്ങൾ ഏവയാണ്‌?