വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

 പാഠം 15

ക്രിസ്‌തീയ മൂപ്പന്മാർ സഭയെ സേവിക്കുന്നത്‌ ഏതുവിധത്തിൽ?

ക്രിസ്‌തീയ മൂപ്പന്മാർ സഭയെ സേവിക്കുന്നത്‌ ഏതുവിധത്തിൽ?

ഫിൻലൻഡ്‌

പഠിപ്പിക്കൽ

ഇടയവേല

സാക്ഷീകരണം

ഞങ്ങളുടെ സംഘടയിൽ ശമ്പളം പറ്റുന്ന ഒരു പുരോഹിതഗണമില്ല. പകരം, ക്രിസ്‌തീയ സഭ സ്ഥാപിതമായ കാലത്തെന്നപോലെ, യോഗ്യയുള്ള മേൽവിചാരകന്മാരാണ്‌ ‘(ദൈവത്തിന്‍റെ) സഭയെ മേയ്‌ക്കുന്നത്‌.’ (പ്രവൃത്തികൾ 20:28) ഇവരെ മൂപ്പന്മാർ എന്നു വിളിക്കുന്നു. സഭയിൽ നേതൃത്വമെടുക്കുകയും സഭയെ മേയ്‌ക്കുയും ചെയ്യുന്ന ആത്മീയ പക്വതയുള്ള പുരുന്മാരാണ്‌ ഇവർ. ഈ ക്രിസ്‌തീയ മൂപ്പന്മാർ “നിർബന്ധത്താലല്ല, മനസ്സോടെയും ദുർല്ലാഭമോഹത്തോടെയല്ല, താത്‌പര്യത്തോടെയും” ആണ്‌ അവരുടെ കടമ നിർവഹിക്കുന്നത്‌. (1 പത്രോസ്‌ 5:1-3) അവരുടെ സേവനത്തിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌?

അവർ ഞങ്ങളെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. മൂപ്പന്മാർ സഭയെ വഴിനടത്തുകയും ആത്മീയമായി സംരക്ഷിക്കുയും ചെയ്യുന്നു. ദൈവമാണ്‌ ഗൗരവമേറിയ ഈ ഉത്തരവാദിത്വം തങ്ങളെ ഏൽപ്പിച്ചിരിക്കുന്നതെന്ന് അവർക്ക് അറിയാം. അതുകൊണ്ട്, അവർ ഞങ്ങളുടെമേൽ ആധിപത്യം നടത്തുന്നില്ല; പകരം ഞങ്ങളുടെ ക്ഷേമവും സന്തോവും മുൻനിറുത്തി പ്രവർത്തിക്കുന്നു. (2 കൊരിന്ത്യർ 1:24) ഒരു ആട്ടിടയൻ തന്‍റെ ഓരോ ആടിനും വ്യക്തിഗത ശ്രദ്ധ നൽകുന്നതുപോലെ, മൂപ്പന്മാർ ഓരോ സഭാംഗത്തെയും അടുത്തറിയാൻ ശ്രമിക്കുയും അവർക്ക് ആവശ്യമായ ശ്രദ്ധ നൽകുയും ചെയ്യുന്നു.—സദൃശവാക്യങ്ങൾ 27:23.

അവർ ദൈവഹിതം എന്താണെന്ന് ഞങ്ങളെ പഠിപ്പിക്കുന്നു. ഞങ്ങളുടെ വിശ്വാസം ശക്തമാക്കുകയെന്ന ലക്ഷ്യത്തിൽ മൂപ്പന്മാർ സഭായോഗങ്ങളിൽ അധ്യക്ഷത വഹിക്കുന്നു. (പ്രവൃത്തികൾ 15:32) അർപ്പിരായ ഈ പുരുന്മാർ സുവിശേഷവേലയിലും നേതൃത്വമെടുക്കുന്നു. അവർ ഞങ്ങളോടൊപ്പം പ്രവർത്തിച്ച് ശുശ്രൂയുടെ എല്ലാ മേഖലളിലും ആവശ്യമായ പരിശീലനം നൽകുന്നു.

അവർ ഞങ്ങളെ വ്യക്തിപരമായി പ്രോത്സാഹിപ്പിക്കുന്നു. ആത്മീയ സഹായവും തിരുവെഴുത്തുകളിൽനിന്ന് ആശ്വാവും നൽകിക്കൊണ്ട് അവർ ഓരോ സഭാംഗത്തിന്‍റെയും ആത്മീയ ആവശ്യങ്ങൾക്കു ശ്രദ്ധനൽകുന്നു. രാജ്യഹാളിൽവെച്ചോ വീട്ടിൽ ഞങ്ങളെ സന്ദർശിച്ചോ ആണ്‌ അവർ ഞങ്ങൾക്ക് ഈ സഹായം നൽകുന്നത്‌.—യാക്കോബ്‌ 5:14, 15.

സഭയിലെ ഉത്തരവാദിത്വങ്ങൾക്കു പുറമേ മിക്ക മൂപ്പന്മാർക്കും, ജോലിയും കുടുംബ ഉത്തരവാദിത്വങ്ങളും ഉണ്ട്. ആ ചുമതലകൾ നിർവഹിക്കുന്നതിലും അവർ വീഴ്‌ചവരുത്താറില്ല. കഠിനാധ്വാനികളായ ഈ സഹോന്മാർ സഭയിലെ എല്ലാവരുടെയും ആദരവ്‌ അർഹിക്കുന്നു.—1 തെസ്സലോനിക്യർ 5:12, 13.

  • സഭാമൂപ്പന്മാരുടെ ഉത്തരവാദിത്വങ്ങൾ എന്തെല്ലാമാണ്‌?

  • മൂപ്പന്മാർ സഭാംങ്ങളിൽ വ്യക്തിമായ താത്‌പര്യം എടുക്കുന്നത്‌ എങ്ങനെ?

കൂടുതല്‍ അറിയാന്‍

സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

യഹോയുടെ സാക്ഷിളുടെ സഭകൾ എങ്ങനെയാണ്‌ പ്രവർത്തിക്കുന്നത്‌?

ഈ ക്രമീത്തിലൂടെ ഞങ്ങൾക്ക് മാർഗനിർദേവും പ്രബോവും ലഭിക്കുന്നത്‌ എങ്ങനെയെന്ന് മനസ്സിലാക്കുക.

ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?

സ്‌നാവും ദൈവവുമായുള്ള നിങ്ങളുടെ ബന്ധവും

ക്രിസ്‌തീയ സ്‌നാത്തിനുളള യോഗ്യയിലെത്താൻ എന്തു പടികൾ സ്വീകരിക്കണം? സ്‌നാനം നടത്തപ്പെടുന്നത്‌ എങ്ങനെയെന്നും അത്‌ അർഥമാക്കുന്നത്‌ എന്താണെന്നും വായിച്ചു മനസ്സിലാക്കുക.