വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

 പാഠം 19

ആരെല്ലാം ചേർന്നതാണ്‌ വിശ്വസ്‌തനും വിവേകിയും ആയ അടിമ?

ആരെല്ലാം ചേർന്നതാണ്‌ വിശ്വസ്‌തനും വിവേകിയും ആയ അടിമ?

ആത്മീയാഹാത്തിൽനിന്ന് ഞങ്ങൾക്കെല്ലാം പ്രയോനങ്ങൾ ലഭിക്കുന്നു

തന്‍റെ മരണത്തിനു ദിവസങ്ങൾക്കുമുമ്പ്, ശിഷ്യന്മാരായ പത്രോസ്‌, യാക്കോബ്‌, യോഹന്നാൻ, അന്ത്രെയാസ്‌ എന്നിവരോട്‌ സംസാരിക്കുകയായിരുന്നു യേശു. അന്ത്യകാലത്തെ തന്‍റെ സാന്നിധ്യത്തിന്‍റെ അടയാളത്തെക്കുറിച്ച് പരാമർശിക്കവെ, യേശു ഒരു സുപ്രധാന ചോദ്യം ഉന്നയിച്ചു: “വീട്ടുകാർക്കു തക്കസമയത്ത്‌ ഭക്ഷണം കൊടുക്കേണ്ടതിന്‌ യജമാനൻ അവരുടെമേൽ നിയോഗിച്ച വിശ്വസ്‌തനും വിവേകിയുമായ അടിമ ആർ?” (മത്തായി 24:3, 45; മർക്കോസ്‌ 13:3, 4) അന്ത്യകാലത്ത്‌ തന്‍റെ ശിഷ്യന്മാർക്ക് മുടങ്ങാതെ ആത്മീയാഹാരം കൊടുക്കാൻ ചിലരെ നിയുക്തരാക്കുമെന്ന് ഉറപ്പുനൽകുകയായിരുന്നു ‘യജമാനായ’ യേശു. ആരെല്ലാമാണ്‌ ഈ അടിമയിൽ ഉൾപ്പെട്ടിരിക്കുന്നത്‌?

യേശുവിന്‍റെ അഭിഷിക്ത അനുഗാമികളുടെ ഒരു ചെറിയ കൂട്ടം ആണ്‌ അത്‌. യഹോയുടെ സാക്ഷിളുടെ ഭരണസംമാണ്‌ അടിമയായി വർത്തിക്കുന്നത്‌. യഹോവയുടെ ആരാധരായ സഹവിശ്വാസികൾക്ക് തക്കസമയത്ത്‌ ആത്മീയാഹാരം വിതരണം ചെയ്യുന്നത്‌ ഈ “അടിമ”യാണ്‌. അതുകൊണ്ട് ‘യഥാസമയത്തെ ആഹാരവിഹിതത്തിനായി’ വിശ്വസ്‌തനായ ഈ അടിമയെയാണ്‌ ഞങ്ങൾ ആശ്രയിക്കുന്നത്‌.—ലൂക്കോസ്‌ 12:42.

അടിമ ദൈവഭവനം നോക്കിനടത്തുന്നു. (1 തിമൊഥെയൊസ്‌ 3:15) ഭൂമിയിൽ, യഹോവയുടെ സംഘടനയുടെ പ്രവർത്തനങ്ങൾ നോക്കിനടത്താനുള്ള ഭാരിച്ച ഉത്തരവാദിത്വം യേശു ഏൽപ്പിച്ചിരിക്കുന്നത്‌ അടിമയെയാണ്‌. സംഘടയുടെ ഭൗതിക സ്വത്തുക്കൾ നോക്കിനടത്തുന്നതും പ്രസംഗവേലയ്‌ക്ക് നേതൃത്വം കൊടുക്കുന്നതും സഭകളിലൂടെ ഞങ്ങളെ പഠിപ്പിക്കുന്നതും എല്ലാം ആ ഉത്തരവാദിത്വത്തിൽപ്പെടുന്നു. യോഗങ്ങളിലൂടെയും സമ്മേളനങ്ങളിലൂടെയും ശുശ്രൂയിൽ ഞങ്ങൾ ഉപയോഗിക്കുന്ന പ്രസിദ്ധീകരണങ്ങളിലൂടെയും ആണ്‌ “വിശ്വസ്‌തനും വിവേകിയുമായ അടിമ” ആത്മീയാഹാരം വിതരണം ചെയ്യുന്നത്‌.

ബൈബിൾസത്യങ്ങളോടും പ്രസംഗിക്കാനുള്ള നിയമത്തോടും അടിമ വിശ്വസ്‌തത പുലർത്തുന്നു. അതുപോലെതന്നെ, ക്രിസ്‌തു ഭരമേൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ അടിമ വിവേത്തോടെ കൈകാര്യം ചെയ്യുന്നു. (പ്രവൃത്തികൾ 10:42) അടിമയുടെ വേലയെയും സമൃദ്ധമായി ആത്മീയാഹാരം വിതരണം ചെയ്യാനുള്ള ശ്രമത്തെയും യഹോവ അനുഗ്രഹിച്ചിരിക്കുന്നു.—യെശയ്യാവു 60:22; 65:13.

  • തന്‍റെ അനുഗാമികളെ ആത്മീയമായി പോഷിപ്പിക്കാൻ യേശു ആരെയാണ്‌ നിയോഗിച്ചത്‌?

  • അടിമ വിശ്വസ്‌തനും വിവേകിയും ആയിരിക്കുന്നത്‌ ഏതുവിത്തിൽ?