വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

 പാഠം 8

യോഗങ്ങൾക്ക് ഞങ്ങൾ ഇത്ര നന്നായി വസ്‌ത്രധാരണം ചെയ്യുന്നത്‌ എന്തുകൊണ്ട്?

യോഗങ്ങൾക്ക് ഞങ്ങൾ ഇത്ര നന്നായി വസ്‌ത്രധാരണം ചെയ്യുന്നത്‌ എന്തുകൊണ്ട്?

ഐസ്‌ലാൻഡ്‌

മെക്‌സിക്കോ

ഗിനി-ബിസോ

ഫിലിപ്പീൻസ്‌

സഭായോഗങ്ങളിൽ സംബന്ധിക്കുമ്പോൾ യഹോവയുടെ സാക്ഷികളുടെ വസ്‌ത്രധാരണം എങ്ങനെയുള്ളതാണെന്ന് ഈ പത്രിയിലെ ചിത്രങ്ങളിൽ നിങ്ങൾ ശ്രദ്ധിച്ചോ? വസ്‌ത്രധാരണത്തിനും ചമയത്തിനും ഞങ്ങൾ ഇത്ര ശ്രദ്ധ നൽകുന്നത്‌ എന്തുകൊണ്ടാണ്‌?

ഞങ്ങളുടെ ദൈവത്തെ ആദരിക്കുന്നതിനായി. കാഴ്‌ചയ്‌ക്ക് എങ്ങനെയാണെന്നു നോക്കിയല്ല ദൈവം നമ്മളെ വിലയിരുത്തുന്നത്‌ എന്നതു ശരിയാണ്‌. (1 ശമൂവേൽ 16:7) എന്നിരുന്നാലും, ആരാധനയ്‌ക്കായി കൂടിരുമ്പോൾ ദൈവത്തോടും സഹാരാധകരോടും ആദരവു കാണിക്കാൻ ഞങ്ങൾ ആത്മാർഥമായി ആഗ്രഹിക്കുന്നു. അതുകൊണ്ടാണ്‌ സഭായോഗങ്ങൾക്കു വരുമ്പോൾ ഞങ്ങൾ നന്നായി വസ്‌ത്രധാരണം ചെയ്യുന്നത്‌. ഒരു ഉദാഹരണം ചിന്തിക്കുക. കോടതിയിൽ ഒരു ന്യായാധിപന്‍റെ മുമ്പാകെ ഹാജരാകേണ്ട സാഹചര്യം നമുക്കു വരുന്നെന്നിരിക്കട്ടെ. അദ്ദേഹത്തിന്‍റെ സ്ഥാനത്തെ ആദരിക്കുന്നതുകൊണ്ടുതന്നെ, അലസമോ മാന്യമല്ലാത്തതോ ആയ വസ്‌ത്രം ധരിച്ചുകൊണ്ട് ഒരിക്കലും നമ്മൾ അവിടെ ചെല്ലില്ല. അതുപോലെ, “സർവ്വഭൂമിക്കും ന്യായാധിപതിയായ” യഹോവയാംദൈവത്തോടും അവന്‍റെ ആരാധയ്‌ക്കായി കൂടിരുന്ന സ്ഥലത്തോടും ഉള്ള ആദരവ്‌ വസ്‌ത്രധാരണത്തിന്‍റെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്താൻ ഞങ്ങളെ പ്രേരിപ്പിക്കുന്നു.—ഉല്‌പത്തി 18:25.

ഞങ്ങളെ നയിക്കുന്ന മൂല്യങ്ങൾക്ക് തെളിവുനൽകാനായി. “വിനയത്തോടും സുബോധത്തോടുംകൂടെ” വസ്‌ത്രധാരണം ചെയ്യാൻ ക്രിസ്‌ത്യാനികളെ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (1 തിമൊഥെയൊസ്‌ 2:9, 10) ‘വിനയത്തോടെ’ വസ്‌ത്രം ധരിക്കുക എന്നാൽ എന്താണ്‌ അർഥം? പകിട്ടേറിയതോ മറ്റുള്ളവരിൽ അനുചിതമായ വികാരങ്ങൾ ഉണർത്തുന്നതോ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്നതോ ആയ വേഷം ധരിച്ചുകൊണ്ട് ആളുകളുടെ ശ്രദ്ധ ആകർഷിക്കാതിരിക്കുക എന്നാണ്‌. ‘സുബോധത്തോടെ’ വസ്‌ത്രധാരണം ചെയ്യുക എന്നതിന്‍റെ അർഥമോ? അലസമോ അതിരുകടന്നതോ ആയ വേഷവിധാനങ്ങൾക്കു പകരം മാന്യമായി വസ്‌ത്രം ധരിക്കുക എന്നാണ്‌. മേൽപ്പറഞ്ഞ തത്ത്വങ്ങൾ അനുസരിച്ചുകൊണ്ടുതന്നെ സ്വന്തം അഭിരുചിക്ക് ഇണങ്ങുന്ന വൈവിധ്യമാർന്ന വസ്‌ത്രങ്ങൾ നമുക്കു തിരഞ്ഞെടുക്കാനാകും. ഈ വിധത്തിലുള്ള മാന്യമായ വസ്‌ത്രധാരണം, നമ്മുടെ ‘രക്ഷകനായ ദൈവത്തിന്‍റെ പ്രബോധനത്തെ അലങ്കരിക്കുയും’ അവനു മഹത്ത്വം കരേറ്റുയും ചെയ്യും. (തീത്തൊസ്‌ 2:10; 1 പത്രോസ്‌ 2:12) യോഗങ്ങൾക്ക് ഞങ്ങൾ ഇങ്ങനെ നന്നായി വസ്‌ത്രധാരണം ചെയ്‌തു വരുന്നത്‌ യഹോയുടെ സത്യാരാധനയെ മറ്റുള്ളവർ മതിപ്പോടെ വീക്ഷിക്കാൻ ഇടയാക്കുന്നു.

ഏതു തരത്തിലുള്ള വസ്‌ത്രം ധരിക്കുമെന്ന ചിന്ത യോഗങ്ങൾക്കു വരുന്നതിൽനിന്ന് നിങ്ങളെ പിന്തിരിപ്പിക്കരുത്‌. നമ്മുടെ വസ്‌ത്രങ്ങൾ വിലകൂടിയതോ മോടിയേറിയതോ ആയിരിക്കണമെന്നില്ല; മാന്യവും വൃത്തിയുള്ളതും ആയിരുന്നാൽ മതി.

  • ആരാധയ്‌ക്കു കൂടിരുമ്പോൾ മാന്യമായി വസ്‌ത്രധാരണം ചെയ്യേണ്ടത്‌ എന്തുകൊണ്ട്?

  • വസ്‌ത്രധാത്തിന്‍റെയും ചമയത്തിന്‍റെയും കാര്യത്തിൽ നമ്മളെ നയിക്കേണ്ട തത്ത്വങ്ങൾ ഏവ?