വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

 പാഠം 24

ഞങ്ങളുടെ ലോകവ്യാപക വേലയ്‌ക്കുവേണ്ട സാമ്പത്തിക പിന്തുണ ലഭിക്കുന്നത്‌ എവിടെനിന്ന്?

ഞങ്ങളുടെ ലോകവ്യാപക വേലയ്‌ക്കുവേണ്ട സാമ്പത്തിക പിന്തുണ ലഭിക്കുന്നത്‌ എവിടെനിന്ന്?

നേപ്പാൾ

ടോഗോ

ബ്രിട്ടൻ

ഞങ്ങളുടെ സംഘടന വർഷന്തോറും കോടിക്കണക്കിന്‌ ബൈബിളുളും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും ആണ്‌ അച്ചടിച്ചു വിതരണം ചെയ്യുന്നത്‌, അതും വില ഈടാക്കാതെ. ഞങ്ങൾ രാജ്യഹാളുകളും ബ്രാഞ്ച് ഓഫീസുളും പണിയുന്നു; അവ കേടുപാടു പോക്കി സൂക്ഷിക്കുന്നു. ആയിരക്കണക്കിനുവരുന്ന ബെഥേൽ കുടുംബാംഗങ്ങളെയും മിഷനറിമാരെയും ഞങ്ങൾ ഭൗതിമായി പിന്തുണയ്‌ക്കുന്നു. ഇതിനുപുറമേ, ദുരന്തങ്ങളുണ്ടാകുമ്പോൾ ദുരിതാശ്വാസ സഹായവും ഞങ്ങൾ എത്തിച്ചുകൊടുക്കാറുണ്ട്. ‘ഇതിനൊക്കെയുള്ള പണം ഇവർക്ക് എവിടെനിന്നാണു ലഭിക്കുന്നത്‌?’ എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം.

ഞങ്ങൾ ദശാംശം വാങ്ങുകയോ പണപ്പിരിവു നടത്തുകയോ ചെയ്യുന്നില്ല. ലോകവ്യാപകമായി പ്രസംഗവേല നിർവഹിക്കാൻ വലിയ പണച്ചെലവുണ്ടെങ്കിലും ഞങ്ങൾ ആരോടും പണം ആവശ്യപ്പെടാറില്ല. ഒരു നൂറ്റാണ്ടുമുമ്പ് വീക്ഷാഗോപുരം മാസിയുടെ രണ്ടാമത്തെ ലക്കത്തിൽ, യഹോവ ഞങ്ങളെ പിന്തുണയ്‌ക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും അതുകൊണ്ടുതന്നെ, ധനസഹായത്തിനായി ഞങ്ങൾ ഒരിക്കലും മനുഷ്യരുടെ മുമ്പിൽ കൈനീട്ടില്ലഎന്നും ഞങ്ങൾ പ്രസ്‌താവിച്ചിരുന്നു. സന്തോമെന്നു പറയട്ടെ, ഇന്നോളം ഞങ്ങൾക്ക് അങ്ങനെ ചെയ്യേണ്ടിവന്നിട്ടില്ല!—മത്തായി 10:8.

ഞങ്ങളുടെ വേല നിർവഹിക്കപ്പെടുന്നത്‌ സ്വമേധാസംഭാവനകളാലാണ്‌. ഞങ്ങളുടെ ബൈബിൾ വിദ്യാഭ്യാസവേലയെ വിലമതിക്കുന്ന പലരും അതിനായി സംഭാനകൾ നൽകാറുണ്ട്. ഭൂമിയിലെങ്ങും ദൈവേഷ്ടം ചെയ്യാനായി ഞങ്ങളും സന്തോഷപൂർവം ഞങ്ങളുടെ സമയവും ഊർജവും പണവും മറ്റു വിഭവങ്ങളും വിനിയോഗിക്കുന്നു. (1 ദിനവൃത്താന്തം 29:9) സംഭാനകൾ നൽകാൻ ആഗ്രഹിക്കുന്നവരുടെ സൗകര്യാർഥം രാജ്യഹാളുകളിലും സമ്മേളഹാളുളിലും കൺവെൻഷൻസ്ഥങ്ങളിലും സംഭാവനപ്പെട്ടികൾ വെച്ചിട്ടുണ്ട്. സംഭാവനകളുടെ നല്ലൊരു പങ്കും നൽകുന്നത്‌ എളിയരായ വ്യക്തിളാണ്‌; ആലയഭണ്ഡാരത്തിൽ രണ്ടു ചെറുതുട്ടുകൾ ഇട്ട, യേശുവിന്‍റെ പ്രശംസ പിടിച്ചുറ്റിയ വിധവയെപ്പോലുള്ളവർ. (ലൂക്കോസ്‌ 21:1-4) ആ വിധവയെപ്പോലെ, “ഹൃദയത്തിൽ നിശ്ചയിച്ച”പ്രകാരം ഒരു തുക പ്രസംഗവേലയ്‌ക്കായി ‘നീക്കിവെക്കാൻ’ എല്ലാവർക്കും കഴിയും.—1 കൊരിന്ത്യർ 16:2; 2 കൊരിന്ത്യർ 9:7.

യഹോവയെ ‘ധനംകൊണ്ട് ബഹുമാനിക്കാൻ’ ആഗ്രഹിക്കുന്ന ഏവരെയും അവൻ തുടർന്നും പ്രചോദിപ്പിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. രാജ്യവേലയ്‌ക്കായി അവർ നൽകുന്ന ആ സംഭാവനകൾ തീർച്ചയായും യഹോവയുടെ ഹിതം നിവർത്തിക്കാൻ ഉതകും.—സദൃശവാക്യങ്ങൾ 3:9.

  • ഞങ്ങളുടെ സംഘടന മറ്റു മതങ്ങളിൽനിന്നു വ്യത്യസ്‌തമായിരിക്കുന്നത്‌ എങ്ങനെ?

  • ആളുകൾ സ്വമേധയാ നൽകുന്ന സംഭാനകൾ വിനിയോഗിക്കപ്പെടുന്നത്‌ എങ്ങനെ?

കൂടുതല്‍ അറിയാന്‍

സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

വിഡിയോ ക്ലിപ്പ്: യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനുള്ള പണം എങ്ങനെ ലഭിക്കുന്നു?

ലോകവ്യാപകമായി പിന്തുണയും സംഭാവനകളും നൽകപ്പെടുന്നത്‌ എങ്ങനെയെന്ന് കാണുക.

പ്രസിദ്ധീകരണങ്ങൾ

ഞങ്ങളുടെ മാസികകൾ

വീക്ഷാഗോപുരം, ഉണരുക! എന്നീ മാസികകൾ ഡൗൺലോഡ്‌ ചെയ്യാം.