വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

 പാഠം 27

രാജ്യഹാൾ ലൈബ്രറി നമുക്ക് ഏതു വിധത്തിൽ പ്രയോജനം ചെയ്യുന്നു?

രാജ്യഹാൾ ലൈബ്രറി നമുക്ക് ഏതു വിധത്തിൽ പ്രയോജനം ചെയ്യുന്നു?

ഇസ്രായേൽ

ചെക്‌ റിപ്പബ്ലിക്‌

ബെനിൻ

കെയ്‌മെൻ ദ്വീപുകൾ

ബൈബിൾപരിജ്ഞാനം വർധിപ്പിക്കാനായി അൽപ്പം ഗവേഷണം ചെയ്യാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? ഒരു തിരുവെഴുത്തിനെക്കുറിച്ച് അല്ലെങ്കിൽ ബൈബിളിൽ പരാമർശിച്ചിരിക്കുന്ന ഒരു വ്യക്തിയെയോ സ്ഥലത്തെയോ വസ്‌തുവിനെയോ കുറിച്ച് അറിയാൻ നിങ്ങൾക്ക് ജിജ്ഞാസയുണ്ടോ? ഇനി, നിങ്ങളെ അലട്ടുന്ന ഏതെങ്കിലും പ്രശ്‌നത്തിനുള്ള പരിഹാരം ദൈവവചനത്തിൽ കണ്ടെത്താനാകുമോ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ? എങ്കിൽ, രാജ്യഹാൾ ലൈബ്രറി ഉപയോപ്പെടുത്തുക.

അവിടെ അനേകം ഗവേഷണോപാധികൾ ലഭ്യമാണ്‌. യഹോവയുടെ സാക്ഷികളുടെ എല്ലാ പ്രസിദ്ധീകരണങ്ങളും നിങ്ങളുടെ കൈവശം ഉണ്ടായിരിക്കാൻ സാധ്യയില്ല. എന്നാൽ അടുത്തയിടെ പുറത്തിങ്ങിയ ഞങ്ങളുടെ മിക്ക പ്രസിദ്ധീങ്ങളും രാജ്യഹാൾ ലൈബ്രറിയിലുണ്ടായിരിക്കും. കൂടാതെ, വ്യത്യസ്‌ത ബൈബിൾ ഭാഷാന്തരങ്ങളും ഒരു നിഘണ്ടുവും മറ്റ്‌ ഗവേഷണോപാധികളും അവിടെ ഉണ്ടായിരിക്കാം. യോഗങ്ങൾക്കു മുമ്പോ ശേഷമോ നിങ്ങൾക്ക് അവ പരിശോധിക്കാവുന്നതാണ്‌. രാജ്യഹാളിൽ ഒരു കമ്പ്യൂട്ടറുണ്ടെങ്കിൽ അതിൽ മിക്കവാറും വാച്ച്ടവർ ലൈബ്രറി ലഭ്യമായിരിക്കും. നമ്മുടെ പ്രസിദ്ധീകരണങ്ങളുടെ ഒരു വലിയ സമാഹാമാണ്‌ ഈ കമ്പ്യൂട്ടർ പ്രോഗ്രാം. ഇഷ്ടമുള്ള വിഷയത്തെയോ വാക്കിനെയോ തിരുവെഴുത്തിനെയോ കുറിച്ചുള്ള വിവരങ്ങൾ തത്‌ക്ഷണം കണ്ടെത്താൻ സഹായമായ സവിശേഷതകളോടുകൂടിയ പ്രോഗ്രാമാണ്‌ ഇത്‌.

ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിലെ വിദ്യാർഥികൾക്ക് അത്‌ പ്രയോജനം ചെയ്യും. നിങ്ങൾ ഈ സ്‌കൂളിൽ പേർ ചാർത്തിയിട്ടുണ്ടെങ്കിൽ നിങ്ങളുടെ നിയമനങ്ങൾക്കായി തയ്യാറാകാൻ രാജ്യഹാൾ ലൈബ്രറി പ്രയോജനപ്പെടുത്താവുന്നതാണ്‌. സ്‌കൂൾ മേൽവിചാരകനാണ്‌ ഈ ലൈബ്രറിയുടെ ചുമതല. അടുത്തിടെ പുറത്തിങ്ങിയ നമ്മുടെ പ്രസിദ്ധീകരണങ്ങളെല്ലാം ലൈബ്രറിയിലുണ്ടെന്നും അവ അടുക്കും ചിട്ടയോടും കൂടെ സൂക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം ഉറപ്പുവരുത്തുന്നു. അദ്ദേഹമോ നിങ്ങളെ ബൈബിൾ പഠിപ്പിക്കുന്ന വ്യക്തിയോ, ആവശ്യമായ വിവരങ്ങൾ കണ്ടെത്തേണ്ടത്‌ എങ്ങനെയെന്നു കാണിച്ചുതരും. എന്നാൽ, പുസ്‌തകങ്ങൾ രാജ്യഹാളിൽനിന്ന് എടുത്തുകൊണ്ടുപോകാൻ അനുവാമില്ല. അവ ശ്രദ്ധയോടെവേണം കൈകാര്യം ചെയ്യാൻ. അതുപോലെ പുസ്‌തങ്ങളിൽ വരയ്‌ക്കാനോ അടയാളമിടാനോ പാടില്ല.

“നിക്ഷേപങ്ങളെപ്പോലെ” തിരഞ്ഞാൽ മാത്രമേ ‘ദൈവപരിജ്ഞാനം കണ്ടെത്താൻ’ കഴിയൂ എന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 2:1-5) അതിനുള്ള ഒരു ഉത്തമ ഉപാധിയാണ്‌ രാജ്യഹാൾ ലൈബ്രറി.

  • രാജ്യഹാൾ ലൈബ്രറിയിൽ ഗവേഷത്തിന്‌ എന്തെല്ലാം മാർഗങ്ങൾ ലഭ്യമാണ്‌?

  • ലൈബ്രറി നന്നായി ഉപയോപ്പെടുത്താൻ ആർക്ക് നിങ്ങളെ സഹായിക്കാനാകും?