വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

 പാഠം 25

രാജ്യഹാളുകൾ നിർമിക്കുന്നത്‌ എന്തിന്‌, എങ്ങനെ?

രാജ്യഹാളുകൾ നിർമിക്കുന്നത്‌ എന്തിന്‌, എങ്ങനെ?

ബൊളീവിയ

നൈജീരിയിലെ രാജ്യഹാൾ; പഴയതും പുതിയതും

തഹീതി

യേശുവിന്‍റെ ശുശ്രൂഷയുടെ മുഖ്യവിഷയം ദൈവരാജ്യമായിരുന്നു. (ലൂക്കോസ്‌ 8:1) രാജ്യഹാളിൽ നടക്കുന്ന ബൈബിൾച്ചർച്ചകളുടെ കേന്ദ്രവിഷയവും ദൈവരാജ്യംതന്നെ. അതുകൊണ്ടാണ്‌ ഞങ്ങളുടെ ആരാധനാലയത്തിന്‌ രാജ്യഹാൾ എന്ന പേര്‌ നൽകിയിരിക്കുന്നത്‌.

പ്രദേശത്തെ സത്യാരാധനയുടെ കേന്ദ്രങ്ങളാണ്‌ അവ. ഓരോ പ്രദേത്തും രാജ്യപ്രസംഗവേലയുടെ കേന്ദ്രമായി വർത്തിക്കുന്നത്‌ അവിടത്തെ രാജ്യഹാളുകളാണ്‌. (മത്തായി 24:14) വലുപ്പത്തിലും രൂപകൽപ്പനയിലും വ്യത്യാസങ്ങളുണ്ടെങ്കിലും ആഡംബരങ്ങളില്ലാത്ത നിർമിതിളാണ്‌ അവ. പല രാജ്യഹാളുകളിലും ഒന്നിലധികം സഭകൾ കൂടിരാറുണ്ട്. പ്രസാധകരുടെയും സഭകളുടെയും വർധനയ്‌ക്കനുരിച്ച്, സമീപവർഷങ്ങളിൽ പതിനായിരക്കണക്കിന്‌ രാജ്യഹാളുകളാണ്‌ (ദിവസത്തിൽ ഏതാണ്ട് അഞ്ച് എന്ന കണക്കിൽ) ഞങ്ങൾ നിർമിച്ചിരിക്കുന്നത്‌. ഇത്‌ എങ്ങനെ സാധ്യമായി?—മത്തായി 19:26.

ഒരു പൊതുഫണ്ടിൽനിന്നുള്ള പണമാണ്‌ അവയുടെ നിർമാണത്തിന്‌ ഉപയോഗിക്കുന്നത്‌. സംഭാനകൾ ബ്രാഞ്ച് ഓഫീസിന്‌ അയച്ചുകൊടുക്കുന്നു. രാജ്യഹാളുളുടെ നിർമാത്തിനോ നവീകത്തിനോ സാമ്പത്തികസഹായം ആവശ്യമുള്ള സഭകൾക്ക് ഈ ഫണ്ടിൽനിന്ന് പലിശയില്ലാതെ പണം നൽകാറുണ്ട്.

വിവിധ തുറകളിൽനിന്നുള്ള സന്നദ്ധസേവകരാണ്‌ അവ നിർമിക്കുന്നത്‌. പല ദേശങ്ങളിലും രാജ്യഹാൾ നിർമാണ സംഘങ്ങളുണ്ട്. അതിലെ അംഗങ്ങളും സന്നദ്ധസേവകരും, ഉൾപ്രദേശങ്ങൾ ഉൾപ്പെടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സഭകൾ സന്ദർശിച്ച് പ്രാദേശികളെ തങ്ങളുടെ രാജ്യഹാളുകൾ നിർമിക്കുന്നതിന്‌ സഹായിക്കുന്നു.മറ്റു ചില ദേശങ്ങളിൽ, ഒരു നിശ്ചിപ്രദേശത്തു വരുന്ന രാജ്യഹാളുകളുടെ നിർമാത്തിനും നവീകരണത്തിനും മേൽനോട്ടം വഹിക്കുന്നതിന്‌ യോഗ്യയുള്ള സാക്ഷികളെ നിയോഗിക്കുന്നു. ഓരോ നിർമാസ്ഥത്തും തൊഴിൽവൈദഗ്‌ധ്യമുള്ള സന്നദ്ധസേവകർ നിർമാണത്തിൽ സഹായിക്കുമെങ്കിലും ജോലിയുടെ ഏറിയ പങ്കും ചെയ്‌തുതീർക്കുന്നത്‌ അതാതു സഭകളിൽനിന്നുള്ളവർ ആയിരിക്കും. യഹോയുടെ ആത്മാവും അവന്‍റെ ജനത്തിന്‍റെ മുഴുദേഹിയോടെയുള്ള പ്രവർത്തങ്ങളും ആണ്‌ ഈ സംരംഭം ഒരു വിജയമാക്കുന്നത്‌.—സങ്കീർത്തനം 127:1; കൊലോസ്യർ 3:23.

  • ഞങ്ങളുടെ ആരാധനാങ്ങളെ രാജ്യഹാളുകൾ എന്നു വിളിക്കുന്നത്‌ എന്തുകൊണ്ട്?

  • ലോകമെമ്പാടും രാജ്യഹാളുകൾ നിർമിക്കാൻ ഞങ്ങൾക്കു സാധിക്കുന്നത്‌ എങ്ങനെ?

കൂടുതല്‍ അറിയാന്‍

സഭാ​യോ​ഗ​ങ്ങൾ

രാജ്യ​ഹാ​ളിൽ എന്താണ്‌ നടക്കു​ന്നത്‌?

അവിടെ എന്താണ്‌ നടക്കു​ന്ന​തെ​ന്നു നേരിട്ടു കാണുക.

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

യഹോവയുടെ സാക്ഷികളുടെ സഭായോഗങ്ങളിൽ എന്തെല്ലാം പരിപാടികളാണ്‌ ഉള്ളത്‌?

ഞങ്ങളുടെ യോഗങ്ങളിൽ എന്താണ്‌ നടക്കുന്നത്‌ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അവിടെനിന്ന് ലഭിക്കുന്ന ബൈബിൾവിദ്യാഭ്യാസം തീർച്ചയായും നിങ്ങളിൽ മതിപ്പുളവാക്കും.