വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

 പാഠം 26

രാജ്യഹാളിന്‍റെ പരിപാലനത്തിൽ നമുക്ക് എന്തു പങ്കുവഹിക്കാനാകും?

രാജ്യഹാളിന്‍റെ പരിപാലനത്തിൽ നമുക്ക് എന്തു പങ്കുവഹിക്കാനാകും?

എസ്റ്റോണിയ

സിംബാബ്‌വെ

മംഗോളിയ

പോർട്ടോറിക്കോ

ദൈവത്തിന്‍റെ വിശുദ്ധനാമം വഹിക്കുന്നവയാണ്‌ യഹോവയുടെ സാക്ഷികളുടെ രാജ്യഹാളുകൾ. അതുകൊണ്ടുതന്നെ, ആ കെട്ടിടം വൃത്തിയുള്ളതും ആകർഷവും ആയി സൂക്ഷിക്കുന്നതിലും ആവശ്യമായ അറ്റകുറ്റങ്ങൾ തീർക്കുന്നതിലും ഒരു പങ്കുവഹിക്കാനാകുന്നത്‌ വലിയ പദവിയായി ഞങ്ങൾ കാണുന്നു; അത്‌ ഞങ്ങളുടെ ആരാധയുടെ ഒരു അവിഭാജ്യഘടകമാണ്‌. എല്ലാവർക്കും അതിൽ ഒരു പങ്കുണ്ടായിരിക്കാനാകും.

യോഗത്തിനു ശേഷം നടക്കുന്ന ശുചീകരണത്തിൽ സ്വമനസ്സാലെ പങ്കെടുക്കുക. ഓരോ യോഗത്തിനു ശേഷവും സഹോദരീസഹോദരന്മാർ രാജ്യഹാളിൽ ചെറിയ തോതിലുള്ള ശുചീരണം നടത്തും. ആഴ്‌ചയിൽ ഒരിക്കൽ, സമഗ്രമായ ശുചീകരണവുമുണ്ട്. ഈ ശുചീകരണപരിപാടികൾ ഏകോപിപ്പിക്കാൻ ഒരു മൂപ്പനോ ശുശ്രൂഷാദാസനോ ഉണ്ടായിരിക്കും. ചെയ്യേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് നോക്കി, എല്ലാം ചെയ്‌തിട്ടുണ്ടെന്ന് അദ്ദേഹം ഉറപ്പുവരുത്തും. തറ അടിച്ചുവാരുക, തുടയ്‌ക്കുക, വാക്വം ക്ലീനർ ഉപയോഗിച്ച് പൊടി നീക്കംചെയ്യുക എന്നീ ജോലികൾ ചെയ്യാൻ കുറെ പേരുണ്ടായിരിക്കും. മറ്റുചിലർ കസേരകൾ നേരെയിടുകയോ ടോയ്‌ലെറ്റുകൾ വൃത്തിയാക്കുകയോ ചെയ്യും. ജനാലളും കണ്ണാടിളും വൃത്തിയാക്കൽ, ചപ്പുചവറുകൾ നീക്കം ചെയ്യൽ, രാജ്യഹാളിന്‍റെ പരിസവും പൂന്തോട്ടവും വൃത്തിയാക്കൽ എന്നീ ജോലിളും ശുചീകരണത്തിന്‍റെ ഭാഗമാണ്‌. വർഷത്തിൽ ഒരിക്കലെങ്കിലും വിപുമായ ഒരു ശുചീരണം ക്രമീരിക്കാറുണ്ട്. ഈ ശുചീത്തിൽ പങ്കെടുക്കാൻ ഞങ്ങൾക്കെല്ലാവർക്കും സന്തോമേയുള്ളൂ. ശുചീത്തിന്‌ ഞങ്ങൾ കുട്ടിളെയും കൂടെക്കൂട്ടും. ആരാധനാലയത്തോട്‌ ആദരവ്‌ കാണിക്കാൻ അങ്ങനെ അവർ പഠിക്കുന്നു.—സഭാപ്രസംഗി 5:1.

ആവശ്യമായ അറ്റകുറ്റപ്പണികളിൽ സഹായിക്കാൻ മുന്നോട്ടുവരുക. രാജ്യഹാളിന്‍റെ അകത്തോ പുറത്തോ ഏതെങ്കിലും അറ്റകുറ്റപ്പണികൾ ചെയ്യേണ്ടതുണ്ടോ എന്ന് അറിയാൻ ഓരോ വർഷവും വിശദമായ ഒരു പരിശോധന നടത്താറുണ്ട്. ഈ പരിശോധനയുടെ അടിസ്ഥാത്തിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നു. അങ്ങനെ, രാജ്യഹാൾ നന്നായി സൂക്ഷിക്കാനും അനാവശ്യച്ചെലവുകൾ ഒഴിവാക്കാനും ഞങ്ങൾക്കു കഴിയുന്നു. (2 ദിനവൃത്താന്തം 24:13; 34:10) നല്ല നിലയിൽ സൂക്ഷിക്കുന്ന വൃത്തിയുള്ള ഒരു രാജ്യഹാൾ സത്യാരാധനയ്‌ക്ക് യോഗ്യമായ ഒരിടമാണ്‌. ശുചീകരണത്തിൽ പങ്കെടുക്കുന്നത്‌, യഹോവയോടുള്ള സ്‌നേവും ആരാധനാലയത്തോടുള്ള ആദരവും പ്രകടിപ്പിക്കാനുള്ള ഒരു മാർഗമാണ്‌. (സങ്കീർത്തനം 122:1) അത്‌ പ്രദേശത്തെ ആളുകളിൽ മതിപ്പുളവാക്കുകയും ചെയ്യുന്നു.—2 കൊരിന്ത്യർ 6:3.

  • രാജ്യഹാളുകൾ നല്ല നിലയിൽ സൂക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യമെന്ത്?

  • രാജ്യഹാൾ ശുചീത്തിനുള്ള ക്രമീണങ്ങൾ എന്തെല്ലാം?

കൂടുതല്‍ അറിയാന്‍

സഭാ​യോ​ഗ​ങ്ങൾ

യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌?

ഞങ്ങൾ എങ്ങനെയാണ്‌ ആരാധിക്കുന്നതെന്ന് മനസ്സിലാക്കുക.