വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

 പാഠം 9

യോഗങ്ങൾക്കുവേണ്ടി എങ്ങനെ തയ്യാറാകാം?

യോഗങ്ങൾക്കുവേണ്ടി എങ്ങനെ തയ്യാറാകാം?

കമ്പോഡിയ

യുക്രയിൻ

യഹോവയുടെ സാക്ഷികളോടൊത്ത്‌ ബൈബിൾ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണു നിങ്ങളെങ്കിൽ അധ്യയത്തിനു മുമ്പുതന്നെ പഠനഭാഗം അവലോകനം ചെയ്യാൻ നിങ്ങൾ ഒരുപക്ഷേ ശ്രദ്ധിക്കുന്നുണ്ടാകും. സഭായോഗങ്ങളിൽ സംബന്ധിക്കുന്നതിനു മുമ്പും ഇതുപോലെ തയ്യാറാകുന്നതു നല്ലതാണ്‌. ഇങ്ങനെ ഒരു ശീലം വളർത്തിയെടുക്കുന്നതിന്‌ വളരെ പ്രയോജനങ്ങളുണ്ട്.

എപ്പോൾ, എവിടെവെച്ചു പഠിക്കമെന്നു തീരുമാനിക്കുക. നിങ്ങളുടെ മനസ്സ് ഏകാഗ്രമായിരിക്കുന്നത്‌ എപ്പോഴാണ്‌? അതിരാവിലെ ജോലിയൊക്കെ തുടങ്ങുന്നതിനു മുമ്പോ അതോ രാത്രി കുട്ടികൾ ഉറങ്ങിതിനു ശേഷമോ? ഒരുപാട്‌ സമയം പഠനത്തിനായി മാറ്റിവെക്കാൻ നിങ്ങൾക്കു സാധിക്കില്ലായിരിക്കാം. എന്നിരുന്നാലും, ഒരു നിശ്ചിതസമയം അതിനായി നീക്കിവെക്കുക. ആ സമയത്ത്‌ മറ്റൊന്നും ചെയ്യരുത്‌. ശാന്തമായ ഒരിടമാണ്‌ പഠനത്തിന്‌ അനുയോജ്യം. ശ്രദ്ധ പതറാതിരിക്കാൻ ടിവിയും മൊബൈൽ ഫോണും എല്ലാം ഓഫുചെയ്യുക. പഠിക്കുന്നതിനു മുമ്പ് പ്രാർഥിക്കുന്നെങ്കിൽ മനസ്സ് ഉത്‌കണ്‌ഠകളിൽനിന്നു മുക്തമാകും; ദൈവവചനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുയും ചെയ്യും.—ഫിലിപ്പിയർ 4:6, 7.

മുഖ്യാശയങ്ങൾ അടയാളപ്പെടുത്തുക, ചർച്ചയിൽ പങ്കെടുക്കാൻ തയ്യാറാകുക. പഠനഭാഗം ഒന്ന് അവലോകനം ചെയ്‌ത്‌ വിഷയം മനസ്സിലാക്കാൻ ശ്രമിക്കുക. ലേഖനത്തിന്‍റെ അല്ലെങ്കിൽ അധ്യായത്തിന്‍റെ ശീർഷകത്തെക്കുറിച്ചു ചിന്തിക്കുക; ഓരോ ഉപതലക്കെട്ടും പ്രധാന വിഷയവും തമ്മിലുള്ള ബന്ധം മനസ്സിലാക്കുക; മുഖ്യ ആശയം പ്രദീപ്‌തമാക്കുന്ന ചിത്രങ്ങളും അവലോകനചോദ്യങ്ങളും പരിശോധിക്കുക. അതിനു ശേഷം ഓരോ ഖണ്ഡികയും വായിച്ച് ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താൻ ശ്രമിക്കുക. പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ വായിച്ചിട്ട് വിഷയവുമായി അവ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചിന്തിക്കുക. (പ്രവൃത്തികൾ 17:11) ഉത്തരം കണ്ടുപിടിച്ചു കഴിഞ്ഞാൽ പ്രധാന വാക്കുകൾ അല്ലെങ്കിൽ വാചകങ്ങൾ അടയാളപ്പെടുത്തുക. പിന്നീട്‌ ഉത്തരങ്ങൾ ഓർത്തെടുക്കാൻ ഇതു സഹായിക്കും. തുടർന്ന് സഭായോഗത്തിന്‍റെ സമയത്ത്‌, നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ കൈ പൊക്കി ഉത്തരം പറയാവുന്നതാണ്‌. സ്വന്തവാചകത്തിൽ, ഹ്രസ്വമായ ഉത്തരങ്ങൾ പറയുന്നതായിരിക്കും നല്ലത്‌.

ഓരോ വാരവും യോഗങ്ങളിൽ പരിചിന്തിക്കുന്ന വിഷയങ്ങൾ ഇപ്രകാരം അവലോകനം ചെയ്യുവഴി, നിങ്ങളുടെ ആത്മീയ ‘നിക്ഷേത്തിലേക്ക്’ നൂതനമായ ചില ആശയങ്ങൾ ചേർക്കാൻ നിങ്ങൾക്കു കഴിയും. അങ്ങനെ നിങ്ങളുടെ ബൈബിൾപരിജ്ഞാനം വർധിക്കും.—മത്തായി 13:51, 52.

  • യോഗങ്ങൾക്കു തയ്യാറാകുന്ന ശീലം വളർത്തിയെടുക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും?

  • യോഗങ്ങളിൽ അഭിപ്രായങ്ങൾ പറയാൻ എങ്ങനെ തയ്യാറാകാം?