വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

 പാഠം 11

ഞങ്ങൾ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്‌ എന്തുകൊണ്ട്?

ഞങ്ങൾ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്‌ എന്തുകൊണ്ട്?

മെക്‌സിക്കോ

ജർമനി

ബോട്‌സ്വാന

നിക്കരാഗ്വ

ഇറ്റലി

ഈ ആളുകൾ ഇത്ര സന്തുഷ്ടരായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ഞങ്ങളുടെ ഒരു സമ്മേളത്തിൽ സംബന്ധിക്കുകയാണ്‌ ഇവർ. വർഷത്തിൽ മൂന്നുതവണ വലിയ കൂട്ടങ്ങളായി കൂടിരാൻ പുരാതന കാലത്തെ തന്‍റെ ജനത്തോട്‌ ദൈവം ആവശ്യപ്പെട്ടിരുന്നു. (ആവർത്തപുസ്‌തകം 16:16) ഞങ്ങളും അവരെപ്പോലെ വലിയ കൂട്ടങ്ങളായി ഒന്നിച്ചുകൂടാറുണ്ട്. ഓരോ വർഷവും ഞങ്ങൾക്ക് മൂന്നുസമ്മേളനങ്ങളുണ്ട്: ഓരോ ദിവസം വീതമുള്ള രണ്ടു സർക്കിട്ട് സമ്മേളങ്ങളും മൂന്നുദിവസം നീളുന്ന മേഖലാ കൺവെൻനുളും. ഈ സമ്മേളങ്ങളിൽനിന്ന് ഞങ്ങൾക്കു ലഭിക്കുന്ന പ്രയോനങ്ങൾ എന്തെല്ലാമാണെന്ന് അറിയാമോ?

ഞങ്ങളുടെ ക്രിസ്‌തീയ സാഹോര്യം ബലിഷ്‌ഠമാക്കുന്നു. ഇസ്രായേല്യരെ സംബന്ധിച്ചിടത്തോളം വലിയ കൂട്ടങ്ങളായി യഹോവയെ സ്‌തുതിക്കുന്നത്‌ ആഹ്ലാദഭരിതമായ അനുഭവമായിരുന്നു; ഞങ്ങൾക്കും അത്‌ അങ്ങനെതന്നെയാണ്‌. (സങ്കീർത്തനം 26:12; 111:1) വാസ്‌തത്തിൽ, ഇത്തരത്തിലുള്ള സമ്മേളങ്ങളിൽ സംബന്ധിക്കാൻ ഞങ്ങൾ നോക്കിപ്പാർത്തിരിക്കുകയാണ്‌. മറ്റു സഭകളിൽനിന്നു മാത്രമല്ല, മറ്റു ദേശങ്ങളിൽനിന്നുപോലുമുള്ള സഹാരാകരെ കാണാനും അവരുമായി സഹവസിക്കാനും ഉള്ള വിശിഷ്ടാവസരങ്ങളാണ്‌ ഈ സമ്മേളനങ്ങൾ. ഉച്ചയ്‌ക്ക് സഹവിശ്വാസികളോടൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും ഒരു സന്തോമാണ്‌; അത്‌ സമ്മേളങ്ങളിലെ സൗഹൃദാന്തരീക്ഷത്തിന്‍റെ മാറ്റ്‌ കൂട്ടുന്നു. (പ്രവൃത്തികൾ 2:42) ലോകമെമ്പാടുമുള്ള ഞങ്ങളുടെ “സഹോദരവർഗത്തെ” ഒറ്റക്കെട്ടായി നിറുത്തുന്ന ക്രിസ്‌തീയ സ്‌നേഹം നേരിട്ട് അനുഭവിച്ചറിയാനുള്ള ഒരു വേദികൂടെയാണ്‌ ഈ സമ്മേളനങ്ങൾ.—1 പത്രോസ്‌ 2:17.

ആത്മീയമായി പുരോഗമിക്കാൻ ഞങ്ങളെ സഹായിക്കുന്നു. കൂടിവരവുകളിൽ വ്യാഖ്യാനിച്ചുകേട്ട തിരുവെഴുത്തുകൾ ഗ്രഹിക്കാനാതും ഇസ്രായേല്യർക്ക് സന്തോഷം പകർന്നു. (നെഹെമ്യാവു 8:8, 12) സമ്മേളനങ്ങളിലൂടെ ലഭിക്കുന്ന തിരുവെഴുത്തു പ്രബോനങ്ങൾ ഞങ്ങളും വിലമതിക്കുന്നു. സമ്മേളനങ്ങളിലെ ഓരോ പരിപാടിയും ഒരു തിരുവെഴുത്തു വിഷയത്തെ ആധാരമാക്കിയുള്ളതായിരിക്കും. അവിടെ നടക്കുന്ന പ്രസംഗങ്ങളിലൂടെയും സിമ്പോസിയങ്ങളിലൂടെയും പുനരാവിഷ്‌കരണങ്ങളിലൂടെയും ദൈവഹിതം ജീവിത്തിൽ പ്രാവർത്തികമാക്കേണ്ടത്‌ എങ്ങനെയെന്ന് ഞങ്ങൾ പഠിക്കുന്നു. ഈ ദുഷ്‌കര നാളുളിൽ ക്രിസ്‌ത്യാനികൾ നേരിടുന്ന വെല്ലുവിളികളെ വിജയമായി കൈകാര്യം ചെയ്‌തിട്ടുള്ളരുടെ അനുഭവങ്ങൾ കേൾക്കുന്നതും ഞങ്ങൾക്കു പ്രോത്സാഹനം പകരുന്നു. ബൈബിൾ വിവരങ്ങളെ ജീവസ്സുറ്റതാക്കുന്ന നാടകങ്ങൾ ഞങ്ങളുടെ മേഖലാ കൺവെൻനുകളിലെ പ്രധാന സവിശേഷതയാണ്‌. പ്രായോഗികമായ പല പാഠങ്ങളും ഈ നാടകങ്ങൾ ഞങ്ങളെ പഠിപ്പിക്കുന്നു. എല്ലാ സമ്മേളനങ്ങളിലുംതന്നെ, ദൈവത്തോടുള്ള സമർപ്പത്തിന്‍റെ പ്രതീമായി സ്‌നാനപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരമുണ്ട്.

  • സമ്മേളനങ്ങൾ സന്തോത്തിന്‍റെ വേളകളായിരിക്കുന്നത്‌ എന്തുകൊണ്ട്?

  • സമ്മേളത്തിൽ പങ്കെടുക്കുന്നെങ്കിൽ നിങ്ങൾക്ക് എന്തെല്ലാം പ്രയോനങ്ങൾ ലഭിക്കും?

കൂടുതല്‍ അറിയാന്‍

കൺവെൻഷനുകൾ

വിഡിയോ ക്ലിപ്പ്: യഹോവയുടെ സാക്ഷികളുടെ വാർഷിക കൺവെൻഷനുകൾ

ലോകമെങ്ങുമുള്ള ദശലക്ഷങ്ങൾ ഈ പ്രത്യേക പരിപാടിയിൽ പങ്കെടുക്കുന്നത്‌ എന്തുകൊണ്ടാണെന്ന് കാണുക.