വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

 പാഠം 5

ഞങ്ങളുടെ സഭായോഗങ്ങളിൽ എന്തു പ്രതീക്ഷിക്കാം?

ഞങ്ങളുടെ സഭായോഗങ്ങളിൽ എന്തു പ്രതീക്ഷിക്കാം?

അർജന്‍റീന

സിയറ ലിയോൺ

ബെൽജിയം

മലേഷ്യ

ആശ്വാവും ആത്മീയ മാർഗദർശനവും ലഭിക്കാത്തതുകൊണ്ട് പല ആളുകളും മതകർമങ്ങളിൽ സംബന്ധിക്കാതായിരിക്കുന്നു. ആ സ്ഥിതിക്ക്, യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്ക് ഹാജരാകുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? അവിടെ നിങ്ങൾക്ക് എന്തു പ്രതീക്ഷിക്കാനാകും?

സ്‌നേവും കരുതലും ഉള്ള ആളുകളോടൊപ്പം ആയിരിക്കുന്നതിന്‍റെ സന്തോഷം. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ ഓരോരോ സഭകളായി സംഘടിപ്പിക്കപ്പെട്ടിരുന്നു. ദൈവത്തെ ആരാധിക്കാനും തിരുവെഴുത്തുകൾ പഠിക്കാനും പരസ്‌പരം പ്രോത്സാഹിപ്പിക്കാനും വേണ്ടി കൂടിവരുന്ന ഒരു ക്രമീകരണം ഓരോ സഭയ്‌ക്കും ഉണ്ടായിരുന്നു. (എബ്രായർ 10:24, 25) സ്‌നേഹം നിറഞ്ഞുനിന്ന ആ ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുമ്പോൾ തങ്ങൾ യഥാർഥ സ്‌നേഹിതരുടെ—ആത്മീയ സഹോദരീസഹോദരന്മാരുടെ—ഇടയിലായിരിക്കുന്നതായി അവർക്ക് തോന്നി. (2 തെസ്സലോനിക്യർ 1:3; 3 യോഹന്നാൻ 14) അന്നത്തെ ക്രിസ്‌ത്യാനികളെപ്പോലെ ഞങ്ങളും യോഗങ്ങൾക്ക് കൂടിവരുകയും അതേ സന്തോഷം അനുഭവിക്കുകയും ചെയ്യുന്നു.

ബൈബിൾതത്ത്വങ്ങൾ ബാധകമാക്കാൻ പഠിക്കുന്നതിന്‍റെ പ്രയോജനം. ബൈബിൾക്കാലങ്ങളിലെപ്പോലെതന്നെ ഞങ്ങളുടെ യോഗങ്ങൾക്കും, പുരുഷന്മാരും സ്‌ത്രീകളും കുട്ടികളും കൂടിവരുന്നു. ബൈബിൾതത്ത്വങ്ങൾ നിത്യജീവിതത്തിൽ എങ്ങനെ ബാധകമാക്കാമെന്ന് ആത്മീയ യോഗ്യതയുള്ള, പ്രഗത്ഭരായ വ്യക്തികൾ ബൈബിൾ ഉപയോഗിച്ചു പഠിപ്പിക്കുന്നു. (ആവർത്തപുസ്‌തകം 31:12; നെഹെമ്യാവു 8:8) അവിടെ നടക്കുന്ന ചർച്ചയിലും ഗീതാലാപനത്തിലും പങ്കെടുക്കാൻ എല്ലാവർക്കും അവസരമുണ്ട്. ഇതുവഴി, ഞങ്ങളുടെ ക്രിസ്‌തീയ പ്രത്യാശ പരസ്യമായി പ്രഖ്യാപിക്കാൻ ഞങ്ങൾക്കാകുന്നു.—എബ്രായർ 10:23.

ദൈവത്തിലുള്ള വിശ്വാസം ബലിഷ്‌ഠമാകുന്നതിലൂടെ കൈവരുന്ന അനുഗ്രഹം. പൗലോസ്‌ അപ്പൊസ്‌തലൻ അക്കാലത്തെ ഒരു സഭയ്‌ക്ക് ഇപ്രകാരം എഴുതി: “എന്‍റെയും നിങ്ങളുടെയും വിശ്വാസത്താൽ നമുക്കു പരസ്‌പരം പ്രോത്സാഹനം ലഭിക്കേണ്ടതിനുതന്നെ നിങ്ങളെ കാണാൻ ഞാൻ വാഞ്‌ഛിക്കുന്നു.” (റോമർ 1:12) സഹവിശ്വാസികളുമൊത്ത്‌ ഇങ്ങനെ ക്രമമായി കൂടിവരുന്നതുമൂലം, ഞങ്ങളുടെ വിശ്വാസവും ക്രിസ്‌തീയതത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കാനുള്ള തീരുമാനവും ദൃഢമായിത്തീരുന്നു.

അടുത്ത സഭായോഗത്തിന്‌ ഞങ്ങളോടൊപ്പം കൂടിവരാനും മേൽപ്പറഞ്ഞ അനുഗ്രഹങ്ങൾ നേരിട്ട് അനുഭവിച്ചറിയാനും ഉള്ള ഈ ക്ഷണം നിങ്ങൾ സ്വീകരിക്കില്ലേ? അവിടെ നിങ്ങൾക്ക് ഊഷ്‌മളമായ സ്വീകരണം ലഭിക്കും. പ്രവേശനം സൗജന്യമാണ്‌; യാതൊരുവിധ പണപ്പിരിവുകളും ഉണ്ടായിരിക്കുന്നതല്ല.

  • യഹോവയുടെ സാക്ഷികളുടെ സഭായോഗങ്ങൾ ഏതു മാതൃകയിലുള്ളതാണ്‌?

  • ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുന്നതുകൊണ്ട് എന്തെല്ലാം പ്രയോജനങ്ങളാണുള്ളത്‌?