വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

 പാഠം 10

കുടുംബാരാധന എന്നാൽ എന്താണ്‌?

കുടുംബാരാധന എന്നാൽ എന്താണ്‌?

ദക്ഷിണ കൊറിയ

ബ്രസീൽ

ഓസ്‌ട്രേലിയ

ഗിനി

കുടുംബത്തിന്‍റെ ആത്മീയത ബലിഷ്‌ഠമാക്കുകയും കുടുംബാംഗങ്ങൾ തമ്മിലുള്ള ഇഴയടുപ്പം വർധിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തിൽ കുടുംബം ഒരുമിച്ചു സമയം ചെലവഴിക്കണമെന്ന് പുരാതനകാലം മുതൽക്കേ യഹോവ നിഷ്‌കർഷിച്ചിരുന്നു. (ആവർത്തനപുസ്‌തകം 6:6, 7) അതുകൊണ്ടാണ്‌ യഹോയുടെ സാക്ഷികൾ ആഴ്‌ചയിലൊരിക്കൽ ഒരു നിശ്ചിമയം കുടുംബം ഒത്തൊരുമിച്ചുള്ള ആരാധയ്‌ക്കായി നീക്കിവെക്കുന്നത്‌. പിരിമുറുക്കമില്ലാത്ത ഒരു അന്തരീക്ഷത്തിലിരുന്ന്, ഓരോ കുടുംബാംത്തിന്‍റെയും പ്രശ്‌നങ്ങൾ വിലയിരുത്തി ദൈവവചനത്തിൽ അധിഷ്‌ഠിമായ പ്രായോഗിക പോംഴികൾ കണ്ടെത്താനുള്ള അവസരംകൂടെയാണ്‌ ഇത്‌. നിങ്ങൾ ഒറ്റയ്‌ക്കാണു താമസിക്കുന്നതെങ്കിൽപ്പോലും ബൈബിൾ പഠിക്കാനുള്ള ഒരു പട്ടിക പിൻപറ്റിക്കൊണ്ട് ദൈവത്തോടൊത്തു സമയം ചെലവഴിക്കാൻ നിങ്ങൾക്കു കഴിയും.

യഹോവയോട്‌ അടുക്കാനുള്ള ഒരു സമയം. “ദൈവത്തോട്‌ അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട്‌ അടുത്തു വരും” എന്ന് ബൈബിൾ പറയുന്നു. (യാക്കോബ്‌ 4:8) യഹോയുടെ വ്യക്തിത്വത്തെയും അവന്‍റെ പ്രവൃത്തിളെയും കുറിച്ചുള്ള വിശദാംശങ്ങൾ ബൈബിളിൽനിന്നു മനസ്സിലാക്കുമ്പോൾ അവനെ അടുത്തറിയാൻ നമുക്കു കഴിയും. ഒരുമിച്ചിരുന്ന് ബൈബിൾ വായിച്ചുകൊണ്ട് കുടുംബാരാധന തുടങ്ങാവുന്നതാണ്‌. ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിനു വേണ്ടിയുള്ള പ്രതിവാര ബൈബിൾ വായനാപ്പട്ടിക അനുസരിച്ച് വായിക്കാനുള്ള ഭാഗം തിരഞ്ഞെടുക്കാം. വായിക്കാൻ ഉദ്ദേശിക്കുന്ന ഭാഗം കുടുംത്തിലെ ഓരോ അംഗത്തിനുമായി വീതിച്ചുകൊടുക്കാവുന്നതാണ്‌. തുടർന്ന്, വായനയ്‌ക്കിയിൽ കണ്ടെത്തിയ പുതിയ ആശയങ്ങൾ എല്ലാവർക്കുംകൂടി ചർച്ചചെയ്യാം.

കുടുംബാംഗങ്ങൾ തമ്മിൽ അടുക്കാനുള്ള ഒരു സമയം. കുടുംബം ഒത്തൊരുമിച്ചു ബൈബിൾ പഠിക്കുമ്പോൾ ഭാര്യാഭർത്താക്കന്മാർ തമ്മിലും മാതാപിതാക്കളും കുട്ടിളും തമ്മിലും ഉള്ള ബന്ധം കൂടുതൽ കരുത്തുറ്റതാകും. കുടുംബാംഗങ്ങളെല്ലാം ആകാംക്ഷയോടെ നോക്കിപ്പാർത്തിരിക്കുന്ന, സന്തോവും സമാധാവും നിറഞ്ഞ ഒരു വേളയായിരിക്കണം അത്‌. കുട്ടിളുടെ പ്രായത്തിനനുസരിച്ചുള്ള പ്രായോഗിക വിഷയങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. വീക്ഷാഗോപുരത്തിലെയോ ഉണരുക!-യിലെയോ ഞങ്ങളുടെ വെബ്‌സൈറ്റായ jw.org-യിലെയോ പംക്തികൾ അതിനായി ഉപയോഗിക്കാം. സ്‌കൂളിൽ കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അവ എങ്ങനെ കൈകാര്യംചെയ്യാം എന്നതിനെക്കുറിച്ചും ചർച്ചചെയ്യാവുന്നതാണ്‌. യോഗങ്ങളിൽ പാടാൻ പട്ടികപ്പെടുത്തിയിരിക്കുന്ന ഗീതങ്ങൾ പാടി പരിശീലിക്കുന്നതും കുടുംബാരായുടെ ആസ്വാദ്യത വർധിപ്പിക്കും. കുടുംബാരാധനയ്‌ക്കു ശേഷം അൽപ്പം ലഘുഭക്ഷണമാകാം.

യഹോവയെ ആരാധിക്കാനായി എല്ലാ ആഴ്‌ചയും കുടുംബം ഒരുമിച്ച് ഇങ്ങനെ സമയം ചെലവഴിക്കുമ്പോൾ, ദൈവവചനം വായിക്കുന്നതും പഠിക്കുന്നതും സന്തോമായ ഒരു അനുഭവം ആയിത്തീരും. നിങ്ങളുടെ ശ്രമങ്ങളെ യഹോവ സമൃദ്ധമായി അനുഗ്രഹിക്കുയും ചെയ്യും.—സങ്കീർത്തനം 1:1-3.

  • കുടുംബാരായ്‌ക്കുവേണ്ടി യഹോയുടെ സാക്ഷികൾ സമയം നീക്കിവെക്കുന്നത്‌ എന്തുകൊണ്ട്?

  • കുടുംബാരാധന എല്ലാവരും ആസ്വദിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മാതാപിതാക്കൾക്ക് എന്തു ചെയ്യാനാകും?

കൂടുതല്‍ അറിയാന്‍

ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?

നിങ്ങളുടെ കുടുംജീവിതം സന്തുഷ്ടമാക്കാവുന്ന വിധം

യേശു കാണിച്ച സ്‌നേഹം ഭർത്താക്കന്മാർക്കും ഭാര്യമാർക്കും കുട്ടികൾക്കും ഒരു മാതൃയാണ്‌. നമുക്ക് അവനിൽനിന്ന് എന്തു പഠിക്കാം?