വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

 പാഠം 1

യഹോവയുടെ സാക്ഷികൾ ഏതുതരം ആളുകളാണ്‌?

യഹോവയുടെ സാക്ഷികൾ ഏതുതരം ആളുകളാണ്‌?

ഡെന്മാർക്ക്

തയ്‌വാൻ

വെനസ്വേല

ഇന്ത്യ

യഹോവയുടെ സാക്ഷികളിൽ എത്രപേരെ നിങ്ങൾക്ക് അറിയാം? ഞങ്ങളിൽ ചിലർ നിങ്ങളുടെ അയൽക്കാരോ സഹജോലിക്കാരോ സഹപാഠികളോ ഒക്കെ ആയിരിക്കാം. അല്ലെങ്കിൽ, ഞങ്ങളിൽ ആരെങ്കിലും നിങ്ങളോടൊപ്പം ബൈബിൾവിഷയങ്ങൾ ചർച്ച ചെയ്‌തിട്ടുണ്ടാകാം. വാസ്‌തവത്തിൽ, ഞങ്ങൾ ആരാണ്‌? എന്തുകൊണ്ടാണ്‌ ഞങ്ങളുടെ വിശ്വാസത്തെക്കുറിച്ച് ഞങ്ങൾ മറ്റുള്ളവരോടു സംസാരിക്കുന്നത്‌?

ഞങ്ങൾ സാധാരണക്കാരാണ്‌. വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽനിന്നും സാമൂഹിക ചുറ്റുപാടുകളിൽനിന്നും ഉള്ളവരാണ്‌ ഞങ്ങൾ. മുമ്പ് ഞങ്ങളിൽ ചിലർ മറ്റ്‌ മതസ്ഥരായിരുന്നു; ചിലർ ദൈവവിശ്വാസികളായിരുന്നില്ല. എന്നാൽ യഹോവയുടെ സാക്ഷികളായിത്തീരുന്നതിനു മുമ്പ് ഞങ്ങളെല്ലാം ബൈബിൾ ഉപദേശങ്ങൾ ശ്രദ്ധാപൂർവം പരിശോധിക്കാൻ സമയം നീക്കിവെച്ചു. (പ്രവൃത്തികൾ 17:11) പഠിച്ച കാര്യങ്ങൾ സത്യമാണെന്നു ബോധ്യമായപ്പോൾ യഹോവയാംദൈവത്തെ ആരാധിക്കാൻ ഓരോരുത്തരും സ്വന്തമായി തീരുമാനമെടുക്കുകയായിരുന്നു.

ഞങ്ങൾക്കു ബൈബിൾപഠനം പ്രയോജനപ്പെടുന്നു. ഞങ്ങളും മറ്റുള്ളവരെപ്പോലെ പ്രശ്‌നങ്ങളും കുറവുളും ഉള്ളവരാണ്‌. എന്നാൽ അനുദിന ജീവിത്തിൽ ബൈബിൾതത്ത്വങ്ങൾ ബാധകമാക്കാൻ ശ്രമിക്കുന്നതിനാൽ ഞങ്ങളുടെ ജീവിതനിലവാരം വളരെ മെച്ചപ്പെട്ടിരിക്കുന്നു. (സങ്കീർത്തനം 128:1, 2) ബൈബിളിൽനിന്നു മനസ്സിലാക്കിയ നല്ല കാര്യങ്ങളെക്കുറിച്ച് ഞങ്ങൾ മറ്റുള്ളവരോടു സംസാരിക്കുന്നതിന്‍റെ ഒരു കാരണം അതാണ്‌.

ഞങ്ങൾ ദൈവിക മൂല്യങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നു. ബൈബിളിൽ കാണുന്ന ഈ മൂല്യങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നത്‌ ആരോഗ്യവും സന്തോവും നൽകുന്നതോടൊപ്പം മറ്റുള്ളവരെ ബഹുമാനിക്കാനും സത്യസന്ധയും ദയയും പോലുള്ള ഗുണങ്ങൾ വളർത്തിയെടുക്കാനും ഞങ്ങളെ പ്രേരിപ്പിക്കുന്നു. സമൂഹത്തിനു കൊള്ളാവുന്ന നല്ല പൗരന്മാരെ വാർത്തെടുക്കാനും കുടുംബബന്ധങ്ങൾ ശക്തമാക്കാനും സദാചാരമൂല്യങ്ങളുള്ളവരായിത്തീരാനും ബൈബിൾതത്ത്വങ്ങൾ സഹായിക്കും. “ദൈവം പക്ഷപാതമുള്ളവനല്ലെന്ന്” ബോധ്യമുള്ളതിനാൽ വംശീമോ ദേശീമോ ആയ അതിർവരമ്പുകളില്ലാതെ ഒരു ആഗോള കുടുംമായി ഞങ്ങൾ കഴിയുന്നു. ഞങ്ങൾ സാധാരണക്കാരായ വ്യക്തികളാണെങ്കിലും ഒരു കൂട്ടമെന്ന നിലയിൽ പ്രത്യേകതയുള്ള ജനമാണ്‌.—പ്രവൃത്തികൾ 4:13; 10:34, 35.

  • യഹോയുടെ സാക്ഷിളും മറ്റുള്ളരും തമ്മിൽ എന്ത് സമാനയുണ്ട്?

  • ബൈബിൾ പഠനത്തിലൂടെ യഹോയുടെ സാക്ഷികൾ ഏതു മൂല്യങ്ങൾ സ്വായത്തമാക്കി?