വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

 പാഠം 12

സുവാർത്താപ്രസംഗവേല സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

സുവാർത്താപ്രസംഗവേല സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

സ്‌പെയ്‌ൻ

ബെലറൂസ്‌

ഹോങ്‌കോങ്‌

പെറു

തന്‍റെ മരണത്തിന്‌ ഏതാനും ദിവസങ്ങൾക്കു മുമ്പ് യേശു ഇപ്രകാരം പറഞ്ഞു: “രാജ്യത്തിന്‍റെ ഈ സുവിശേഷം സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി ഭൂലോകത്തിലെങ്ങും പ്രസംഗിക്കപ്പെടും; അപ്പോൾ അന്ത്യം വരും.” (മത്തായി 24:14) പക്ഷേ ഈ പ്രസംവേല ലോകവ്യാപകമായി എങ്ങനെ നിർവഹിക്കപ്പെടും? ഭൂമിയിലായിരിക്കെ യേശു വെച്ച മാതൃക പിൻപറ്റുവഴി!—ലൂക്കോസ്‌ 8:1.

ആളുകളെ അവരുടെ വീട്ടിൽ ചെന്നു കാണുന്നു. വീടുതോറും സുവാർത്ത പ്രസംഗിക്കാൻ യേശു തന്‍റെ ശിഷ്യന്മാരെ പരിശീലിപ്പിച്ചു. (മത്തായി 10:11-13; പ്രവൃത്തികൾ 5:42; 20:20) പ്രസംഗവേല നിർവഹിക്കാനായി ഒന്നാം നൂറ്റാണ്ടിലെ ആ ക്രിസ്‌ത്യാനികൾക്ക് ചില പ്രദേങ്ങളും നിയമിച്ചു നൽകിയിരുന്നു. (മത്തായി 10:5, 6; 2 കൊരിന്ത്യർ 10:13) ഇന്ന് ഞങ്ങളുടെ പ്രസംഗവേലയും സുസംഘടിതമായി നിർവഹിക്കപ്പെടുന്നു. സുവാർത്ത പ്രസംഗിക്കാനായി ഞങ്ങളുടെ ഓരോ സഭയ്‌ക്കും ഒരു നിയമിത പ്രദേമുണ്ട്. അങ്ങനെ, “ജനത്തോടു പ്രസംഗിക്കാനും . . . സമഗ്രമായി സാക്ഷീകരിക്കാനും” ഉള്ള യേശുവിന്‍റെ കൽപ്പന അനുസരിക്കാൻ ഞങ്ങൾക്കാകുന്നു.—പ്രവൃത്തികൾ 10:42.

ആളുകളെ കണ്ടെത്താനിടയുള്ള സ്ഥലങ്ങളിലെല്ലാം സാക്ഷീകരിക്കുന്നു. പൊതുസ്ഥലങ്ങളിൽ സുവാർത്ത പ്രസംഗിക്കുന്നതിലും യേശു നല്ലൊരു മാതൃകയായിരുന്നു. കടൽത്തീരത്തും കിണറ്റിൻകരയിലും ഒക്കെ അവൻ ആളുകളോടു സാക്ഷീരിച്ചു. (മർക്കോസ്‌ 4:1; യോഹന്നാൻ 4:5-15) ഞങ്ങളും ആളുകളെ കണ്ടുമുട്ടാനിടയുള്ള എല്ലായിത്തും—തെരുവുളിലും കടകളിലും പാർക്കുളിലും—ബൈബിൾവിഷയങ്ങൾ സംസാരിക്കാറുണ്ട്. ടെലിഫോണിലൂടെയും ഞങ്ങൾ സാക്ഷീകരിക്കുന്നു. അയൽക്കാർ, സഹപ്രവർത്തകർ, സഹപാഠികൾ, ബന്ധുക്കൾ എന്നിവരോടു സാക്ഷീകരിക്കാൻ ലഭിക്കുന്ന അവസരങ്ങളും ഞങ്ങൾ പാഴാക്കാറില്ല. ‘രക്ഷയുടെ’ ദൂത്‌ ദശലക്ഷക്കണക്കിന്‌ ആളുകളുടെ പക്കലെത്തിക്കാൻ ഇതുവഴി ഞങ്ങൾക്കായിട്ടുണ്ട്.—സങ്കീർത്തനം 96:2.

ദൈവരാജ്യത്തെപ്പറ്റിയുള്ള സുവാർത്ത ആരുമായി പങ്കുവെക്കാനാണ്‌ നിങ്ങൾ ആഗ്രഹിക്കുന്നത്‌? അത്‌ ആ വ്യക്തിയുടെ ഭാവിയെ എങ്ങനെ സ്വാധീനിക്കുമെന്നാണ്‌ നിങ്ങൾ കരുതുന്നത്‌? പ്രത്യാശ പകരുന്ന ഈ സന്ദേശം നിങ്ങളിൽ മാത്രമായി ഒതുക്കിവെക്കരുത്‌. ഒട്ടും വൈകാതെ മറ്റുള്ളരുമായി അതു പങ്കുവെക്കുക!

  • എന്തിനെപ്പറ്റിയുള്ള സുവാർത്തയാണ്‌ നാം ഘോഷിക്കേണ്ടത്‌?

  • യഹോയുടെ സാക്ഷികൾ യേശുവിന്‍റെ പ്രസംരീതി അനുകരിക്കുന്നത്‌ എങ്ങനെ?

കൂടുതല്‍ അറിയാന്‍

സംഭവങ്ങൾ

യഹോവയുടെ സാക്ഷികൾ—സുവാർത്ത പ്രസംഗിക്കാൻ സംഘടിതർ

യഹോവയുടെ സാക്ഷികൾ അവരുടെ അന്താരാഷ്‌ട്ര ബൈബിൾ വിദ്യാഭ്യാസവേലയ്‌ക്കു പേരുകേട്ടവരാണ്‌. അവരുടെ വേല എങ്ങനെയാണ്‌ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്‌? ആരാണ്‌ നേതൃത്വം എടുക്കുന്നത്‌? അതിനുള്ള പണം കണ്ടെത്തുന്നത്‌ എങ്ങനെ?