വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

 പാഠം 7

ഞങ്ങളുടെ യോഗങ്ങളിൽ എന്തെല്ലാം പരിപാടികളാണ്‌ ഉള്ളത്‌?

ഞങ്ങളുടെ യോഗങ്ങളിൽ എന്തെല്ലാം പരിപാടികളാണ്‌ ഉള്ളത്‌?

ന്യൂസിലൻഡ്‌

ജപ്പാൻ

യുഗാണ്ട

ലിത്വാനിയ

ഗീതാലാപനം, പ്രാർഥനകൾ, തിരുവെഴുത്തുവായന, വേദവാക്യച്ചർച്ചകൾ എന്നിവയായിരുന്നു പ്രധാമായും ആദ്യകാല ക്രിസ്‌തീയ യോഗങ്ങളിൽ ഉണ്ടായിരുന്നത്‌; യാതൊരുവിധ മതചടങ്ങുകളോ അനുഷ്‌ഠാനകർമങ്ങളോ ഉണ്ടായിരുന്നില്ല. (1 കൊരിന്ത്യർ 14:26) ഏറെക്കുറെ ഇതേ വിധത്തിലാണ്‌ ഞങ്ങളുടെ യോഗങ്ങളും ക്രമീകരിച്ചിരിക്കുന്നത്‌.

ബൈബിളധിഷ്‌ഠിതമായ പ്രായോഗിക പ്രബോധനം. 30 മിനിട്ട് ദൈർഘ്യമുള്ള, ബൈബിളധിഷ്‌ഠിതമായ ഒരു പ്രസംഗം കേൾക്കാനായി വാരാന്തത്തിൽ ഓരോ സഭയും കൂടിരുന്നു. തിരുവെഴുത്തുകൾ ജീവിത്തിൽ എങ്ങനെ ബാധകമാക്കാം, നമ്മുടെ കാലത്തിന്‍റെ പ്രാധാന്യം എന്താണ്‌ എന്നൊക്കെ വ്യക്തമാക്കിത്തരുന്നവയാണ്‌ ഈ പ്രസംഗങ്ങൾ. പ്രസംഗകൻ ബൈബിൾവാക്യങ്ങൾ പരാമർശിക്കുമ്പോൾ സദസ്സിലുള്ള എല്ലാവരും സ്വന്തം ബൈബിൾ എടുത്തുനോക്കും. പ്രസംത്തിനു ശേഷം ഒരു മണിക്കൂർ നേരം വീക്ഷാ ഗോപുര” അധ്യയനം ഉണ്ടായിരിക്കും. വീക്ഷാഗോപുരം എന്ന മാസിയുടെ അധ്യയന പതിപ്പിലെ ഒരു ലേഖനത്തെ ആധാരമാക്കിയുള്ള ഈ ചർച്ചയിൽ പങ്കെടുക്കാൻ സഭയിലുള്ള എല്ലാവർക്കും അവസരമുണ്ട്. ബൈബിൾ നൽകുന്ന മാർഗദർശനം അനുസരിച്ചു ജീവിക്കാൻ ഈ ചർച്ച ഞങ്ങളെ സഹായിക്കുന്നു. ലോകമെമ്പാടുമുള്ള 1,10,000-ത്തിലധികം വരുന്ന ഞങ്ങളുടെ സഭകളിലെല്ലാം ഓരോ ആഴ്‌ചയും പഠിക്കുന്നത്‌ ഒരേ ലേഖനംതന്നെയാണ്‌.

പഠിപ്പിക്കൽപ്രാപ്‌തി മെച്ചപ്പെടുത്താൻ സഹായം. മറ്റൊരു സഭായോഗത്തിനായി മധ്യവാത്തിലെ ഒരു വൈകുന്നേരം ഞങ്ങൾ കൂടിരാറുണ്ട്. മൂന്നുഭാഗങ്ങളുള്ള ഈ യോഗത്തിൽ ആദ്യത്തേത്‌ 30 മിനിട്ട് ദൈർഘ്യമുള്ള സഭാ ബൈബിധ്യമാണ്‌. തിരുവെഴുത്തുതത്ത്വങ്ങളിലും ബൈബിൾപ്രവചനങ്ങളിലും ഉള്ള ഞങ്ങളുടെ ഗ്രാഹ്യം വർധിപ്പിക്കുന്ന ഒരു ചോദ്യോത്തര ചർച്ചയാണ്‌ ഇത്‌. അതിനു ശേഷം, 30 മിനിട്ട് ദൈർഘ്യമുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ എന്ന ഒരു പ്രബോധന പരിപാടിയുണ്ട്. മുൻകൂട്ടി പട്ടികപ്പെടുത്തിയ ഒരു ബൈബിൾഭാഗത്തെ ആസ്‌പദമാക്കിയുള്ള ചർച്ചയോടെയാണ്‌ ഇത്‌ ആരംഭിക്കുന്നത്‌; ഈ ഭാഗം സഭാംഗങ്ങൾ മുന്നമേതന്നെ വായിച്ചിട്ടുണ്ടായിരിക്കും. തുടർന്ന്, ശുശ്രൂഷാസ്‌കൂളിൽ പേർ ചാർത്തിയിട്ടുള്ളവർ നടത്തുന്ന ഹ്രസ്വമായ പരിപാടിളാണ്‌. വായനാപ്രാപ്‌തിയും സംഭാഷണചാതുര്യവും മെച്ചപ്പെടുത്താൻ സഹായിക്കുയെന്ന ലക്ഷ്യത്തിൽ ഒരു നിയുക്ത ഉപദേശകൻ വിദ്യാർഥികൾക്കു വേണ്ട നിർദേശങ്ങൾ നൽകുന്നു. (1 തിമൊഥെയൊസ്‌ 4:13) 30 മിനിട്ട് നീണ്ടുനിൽക്കുന്ന സേവനയോഗം എന്ന പരിപാടിയാണ്‌ അവസാത്തേത്‌; ഇതിൽ പ്രസംങ്ങളും അവതരണങ്ങളും അഭിമുങ്ങളും ഉണ്ടായിരിക്കും. ഈ യോഗപരിപാടിയിലൂടെ മറ്റുള്ളവരെ ബൈബിൾ പഠിപ്പിക്കാൻ ഞങ്ങൾക്കു പരിശീലനം ലഭിക്കുന്നു.

ഞങ്ങളുടെ യോഗങ്ങളിൽ സംബന്ധിക്കുമ്പോൾ, അവിടെ ലഭിക്കുന്ന ബൈബിൾപ്രബോധനം തീർച്ചയായും നിങ്ങളിൽ മതിപ്പുവാക്കും.—യെശയ്യാവു 54:13.

  • യഹോയുടെ സാക്ഷിളുടെ യോഗങ്ങളിൽ എന്തെല്ലാം പരിപാടിളാണ്‌ ഉള്ളത്‌?

  • ഞങ്ങളുടെ ഏതു യോഗത്തിൽ സംബന്ധിക്കാനാണ്‌ നിങ്ങൾക്ക് ഇഷ്ടം?

കൂടുതല്‍ അറിയാന്‍

സഭാ​യോ​ഗ​ങ്ങൾ

രാജ്യ​ഹാ​ളിൽ എന്താണ്‌ നടക്കു​ന്നത്‌?

അവിടെ എന്താണ്‌ നടക്കു​ന്ന​തെ​ന്നു നേരിട്ടു കാണുക.

സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

യഹോയുടെ സാക്ഷിളുടെ സഭകൾ എങ്ങനെയാണ്‌ പ്രവർത്തിക്കുന്നത്‌?

ഈ ക്രമീത്തിലൂടെ ഞങ്ങൾക്ക് മാർഗനിർദേവും പ്രബോവും ലഭിക്കുന്നത്‌ എങ്ങനെയെന്ന് മനസ്സിലാക്കുക.