വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

 പാഠം 20

ഇന്ന് ഭരണസംഘം പ്രവർത്തിക്കുന്നത്‌ എങ്ങനെയാണ്‌?

ഇന്ന് ഭരണസംഘം പ്രവർത്തിക്കുന്നത്‌ എങ്ങനെയാണ്‌?

ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘം

ഭരണസംത്തിന്‍റെ കത്ത്‌ വായിക്കുന്നു

ഒന്നാം നൂറ്റാണ്ടിൽ, യെരുശലേമിലുള്ള “അപ്പൊസ്‌തലന്മാരുടെയും മൂപ്പന്മാരുടെയും” ഒരു ചെറിയ കൂട്ടമാണ്‌ ഭരണസംഘമായി സേവിച്ചിരുന്നത്‌; അഭിഷിക്ത ക്രിസ്‌തീയ സഭയ്‌ക്കുവേണ്ടി പ്രധാപ്പെട്ട തീരുമാനങ്ങൾ എടുത്തിരുന്നത്‌ ഈ സംഘമാണ്‌. (പ്രവൃത്തികൾ 15:2) തിരുവെഴുത്തു വീക്ഷണം പരിശോധിക്കുകയും പരിശുദ്ധാത്മാവിന്‍റെ വഴിനത്തിപ്പിന്‌ കീഴ്‌പെടുയും ചെയ്‌തതുകൊണ്ട് ഏകമനസ്സോടെ തീരുമാനങ്ങൾ എടുക്കാൻ അവർക്കു കഴിഞ്ഞു. (പ്രവൃത്തികൾ 15:25, 26) ക്രിസ്‌തീയ സഭയിൽ ഇന്നും അതേ മാതൃയാണ്‌ പിന്തുടർന്നുപോരുന്നത്‌.

തന്‍റെ ഹിതം നിറവേറ്റാൻ ദൈവം അവരെ ഉപയോഗിക്കുന്നു. ഇന്ന് ഭരണസംഘമായി വർത്തിക്കുന്ന അഭിഷിക്ത സഹോന്മാർ ദൈവവചനത്തെ ആഴമായി സ്‌നേഹിക്കുന്നവരാണ്‌. പ്രസംഗവേലയോടു ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നതിലും ആത്മീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലും ഏറെ അനുഭവപരിചയമുള്ളവരാണ്‌ അവർ. ലോകമെമ്പാടുള്ള സാക്ഷികളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാനായി അവർ എല്ലാ ആഴ്‌ചയും കൂടിരുന്നു. ഒന്നാം നൂറ്റാണ്ടിലെപ്പോലെതന്നെ, കത്തുകളിലൂടെയും സഞ്ചാര മേൽവിചാരകന്മാരിലൂടെയും മറ്റുമാണ്‌ അവർ ഞങ്ങൾക്ക് ബൈബിളധിഷ്‌ഠിത നിർദേശങ്ങൾ നൽകുന്നത്‌; ഇത്‌ ചിന്തയിലും പ്രവൃത്തിയിലും ഐക്യമുള്ളവരായിരിക്കാൻ ദൈവജനത്തെ സഹായിക്കുന്നു. (പ്രവൃത്തികൾ 16:4, 5) പ്രസംഗവേലയ്‌ക്കു നേതൃത്വമെടുക്കുന്നതിനുപുറമേ, ആത്മീയ ആഹാരം തയ്യാറാക്കുന്നതിനും ഉത്തരവാദിത്വസ്ഥാനങ്ങളിൽ സഹോദരന്മാരെ നിയമിക്കുന്നതിനും ഇവർ മേൽനോട്ടം വഹിക്കുന്നു.

ദൈവാത്മാവിന്‍റെ വഴിനടത്തിപ്പിന്‌ അവർ കീഴ്‌പെടുന്നു. മാർഗദർശനത്തിനായി ഭരണസംഘം ആശ്രയിക്കുന്നത്‌ പരമാധീനായ യഹോവയെയും സഭയുടെ ശിരസ്സായ യേശുവിനെയും ആണ്‌. (1 കൊരിന്ത്യർ 11:3; എഫെസ്യർ 5:23) ഭരണസംഘത്തിലെ അംഗങ്ങൾ ദൈവജനത്തിന്‍റെ നായകന്മാരായി സ്വയം വീക്ഷിക്കുന്നില്ല. മറ്റ്‌ അഭിഷിക്ത ക്രിസ്‌ത്യാനികളോടൊപ്പം അവരും “കുഞ്ഞാട്‌ (യേശു) പോകുന്നിടത്തൊക്കെയും . . . അവനെ അനുഗമിക്കുന്നു.” (വെളിപാട്‌ 14:4) ഭരണസംഘത്തിനുവേണ്ടിയുള്ള നമ്മുടെ പ്രാർഥനകൾ അവർ ഏറെ വിലമതിക്കുന്നു.

  • ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘത്തിൽ ഉൾപ്പെട്ടിരുന്നത്‌ ആരാണ്‌?

  • ഭരണസംഘം ഇന്ന് ദൈവത്തിന്‍റെ നിർദേശം തേടുന്നത്‌ എങ്ങനെ?

കൂടുതല്‍ അറിയാന്‍

സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

യഹോയുടെ സാക്ഷിളുടെ സ്ഥാപകൻ ആരാണ്‌?

ചാൾസ്‌ റ്റെയ്‌സ്‌ റസ്സൽ ഒരു പുതിയ മതത്തിന്‍റെ സ്ഥാപകല്ലായിരുന്നു എന്നു പറയുന്നതിന്‍റെ കാരണം വായിച്ചുസ്സിലാക്കുക.