വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

 പാഠം 22

ബ്രാഞ്ച് ഓഫീസിന്‍റെ ചുമതലകൾ എന്തെല്ലാം?

ബ്രാഞ്ച് ഓഫീസിന്‍റെ ചുമതലകൾ എന്തെല്ലാം?

സോളമൻ ദ്വീപുകൾ

കാനഡ

സൗത്ത്‌ ആഫ്രിക്ക

ഒന്നോ അതിലധികമോ രാജ്യങ്ങളിലെ പ്രസംഗവേലയെ പിന്തുണച്ചുകൊണ്ട് ബെഥേൽ കുടുംബാംഗങ്ങൾ വിവിധ ഡിപ്പാർട്ടുമെന്‍റുകളിൽ സേവിക്കുന്നു. ചിലർ പരിഭാഷാ വിഭാത്തിൽ സേവിക്കുമ്പോൾ മറ്റു ചിലർ മാസികകളുടെ അച്ചടി, പുസ്‌തകങ്ങളുടെ ബയന്‍റിങ്‌, ഓഡിയോ-വീഡിയോ നിർമാണം, പ്രസിദ്ധീകരണങ്ങളുടെ വിതരണം തുടങ്ങിയ നിയമനങ്ങൾ കൈകാര്യം ചെയ്യുന്നു.

ബ്രാഞ്ച് കമ്മിറ്റി വേലയുടെ മേൽനോട്ടം വഹിക്കുന്നു. ഓരോ ബ്രാഞ്ച് ഓഫീസിന്‍റെയും പ്രവർത്തനത്തിന്‌ മേൽനോട്ടം വഹിക്കാൻ ഭരണസംഘം ചുമതലപ്പെടുത്തിയിരിക്കുന്നത്‌ ബ്രാഞ്ച് കമ്മിറ്റിയെയാണ്‌. ആത്മീയ യോഗ്യയുള്ള, മൂന്നോ അതിലധികമോ മൂപ്പന്മാർ ചേർന്നതാണ്‌ ഒരു ബ്രാഞ്ച് കമ്മിറ്റി. തങ്ങളുടെ പരിധിയിൽ വരുന്ന രാജ്യത്തെ പ്രസംഗവേലയുടെ പുരോഗതിയെക്കുറിച്ചും അതുപോലെ അവിടത്തെ പ്രശ്‌നങ്ങളെക്കുറിച്ചും ബ്രാഞ്ച് കമ്മിറ്റി ഭരണസംഘത്തിനു റിപ്പോർട്ടു സമർപ്പിക്കുന്നു. യോഗങ്ങളിലും സമ്മേളനങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ഏതെല്ലാം വിഷയങ്ങൾ ഉൾപ്പെടുത്തണമെന്നു നിർണയിക്കാൻ അത്തരം റിപ്പോർട്ടുകൾ ഭരണസംഘത്തെ സഹായിക്കുന്നു. ഭരണസംഘത്തിന്‍റെ പ്രതിനിധികൾ കാലാകാലങ്ങളിൽ ബ്രാഞ്ചുകൾ സന്ദർശിച്ച്, ഉത്തരവാദിത്വങ്ങൾ നന്നായി കൈകാര്യം ചെയ്യാൻ ആവശ്യമായ സഹായം ബ്രാഞ്ച് കമ്മിറ്റിക്കു നൽകുന്നു. (സദൃശവാക്യങ്ങൾ 11:14) സന്ദർശനത്തിന്‍റെ ഭാഗമായി, ബ്രാഞ്ചിന്‍റെ പ്രദേശത്തു താമസിക്കുന്ന സഹോദരീസഹോദരന്മാർക്ക് പ്രോത്സാഹനം പകരുന്നതിനുവേണ്ടി ലോകാസ്ഥാന പ്രതിനിധി ഒരു പ്രസംഗം നടത്താറുണ്ട്.

പ്രാദേശിക സഭകൾക്കു പിന്തുണ നൽകുന്നു. പുതിയ സഭകൾ രൂപീകരിക്കുന്നത്‌ ബ്രാഞ്ച് ഓഫീസിലെ ഉത്തരവാദിത്വപ്പെട്ട സഹോന്മാരാണ്‌. ബ്രാഞ്ചിന്‍റെ അധികാരപരിധിയിൽപ്പെടുന്ന പ്രദേങ്ങളിലെ പയനിയർമാരുടെയും മിഷനറിമാരുടെയും സഞ്ചാര മേൽവിചാരകന്മാരുടെയും പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നതും ഇവർതന്നെ. സമ്മേളങ്ങളും കൺവെൻനുകളും സംഘടിപ്പിക്കുന്നതും പുതിയ രാജ്യഹാളുകളുടെ നിർമാണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും സഭകൾക്ക് ആവശ്യമായ സാഹിത്യങ്ങൾ എത്തിക്കുന്നതും ബ്രാഞ്ച് ഓഫീസാണ്‌. ബ്രാഞ്ച് ഓഫീസുകളിലെ പ്രവർത്തനങ്ങളാണ്‌ അതതു ദേശങ്ങളിൽ പ്രസംഗവേല ചിട്ടയായും ക്രമമായും നടക്കാൻ സഹായിക്കുന്നത്‌.—1 കൊരിന്ത്യർ 14:33, 40.

  • ബ്രാഞ്ച് കമ്മിറ്റികൾ ഭരണസംഘത്തെ പിന്തുണയ്‌ക്കുന്നത്‌ എങ്ങനെ?

  • ഒരു ബ്രാഞ്ച് ഓഫീസ്‌ എന്തെല്ലാം കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു?