വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

 പാഠം 3

ബൈബിൾസത്യം മറനീക്കിയെടുത്തത്‌ എങ്ങനെ?

ബൈബിൾസത്യം മറനീക്കിയെടുത്തത്‌ എങ്ങനെ?

ബൈബിൾവിദ്യാർഥികൾ, 1870-കളിൽ

വീക്ഷാഗോപുത്തിന്‍റെ ഒന്നാം ലക്കം, 1879

വീക്ഷാഗോപുരം ഇന്ന്

ക്രിസ്‌തുവിന്‍റെ മരണശേഷം ആദിമ ക്രിസ്‌ത്യാനികളുടെ ഇടയിൽനിന്ന് വ്യാജോപദേഷ്ടാക്കൾ എഴുന്നേൽക്കുമെന്നും അവർ ബൈബിൾസത്യത്തെ ദുഷിപ്പിക്കുമെന്നും ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. (പ്രവൃത്തികൾ 20:29, 30) കാലാന്തരത്തിൽ, അതുതന്നെയാണ്‌ സംഭവിച്ചതും. അവർ യേശുവിന്‍റെ ഉപദേശങ്ങളെ പുറജാതീയ പഠിപ്പിക്കലുകളുമായി കൂട്ടിക്കുഴച്ചതുമൂലം വ്യാജക്രിസ്‌ത്യാനിത്വം ഉടലെടുത്തു. (2 തിമൊഥെയൊസ്‌ 4:3, 4) ബൈബിൾ ഉപദേശങ്ങളെക്കുറിച്ച് ഇന്ന് നമുക്കുള്ള ഗ്രാഹ്യം ശരിയാണെന്ന് എങ്ങനെ ഉറപ്പുവരുത്താം?

സത്യം വെളിപ്പെടുത്താനുള്ള യഹോവയുടെ സമയം വന്നു. ‘അന്ത്യകാലത്ത്‌’ സത്യത്തെക്കുറിച്ചുള്ള ‘ജ്ഞാനം വർധിക്കും’ എന്ന് ദൈവം മുൻകൂട്ടിപ്പറഞ്ഞിരുന്നു. (ദാനീയേൽ 12:4) ക്രൈസ്‌തവ സഭയുടെ പഠിപ്പിക്കലുകളിൽ പലതിനും തിരുവെഴുത്തുകളുടെ പിന്തുണയില്ലെന്ന് 1870-ൽ സത്യാന്വേഷികളുടെ ഒരു ചെറിയ കൂട്ടം തിരിച്ചറിഞ്ഞു. അതുകൊണ്ട്, ബൈബിൾപഠിപ്പിക്കലുകളുടെ യഥാർഥ അർഥം ഗ്രഹിക്കാനായി അവർ അന്വേഷണം ആരംഭിച്ചു; തിരുവെഴുത്തുകളുടെ അർഥം മനസ്സിലാക്കാൻ യഹോവ അവരെ സഹായിക്കുകയും ചെയ്‌തു.

ആത്മാർഥരായ വ്യക്തികൾ ശ്രദ്ധാപൂർവം ബൈബിൾ പഠിച്ചു. ഞങ്ങളുടെ മുൻഗാമികളായ, ഉത്സാഹികളായിരുന്ന ആ ബൈബിൾവിദ്യാർഥികളുടെ അതേ പഠനരീതിയാണ്‌ ഇന്ന് ഞങ്ങളും പിൻപറ്റിപ്പോരുന്നത്‌. അവർ വിഷയംവിഷയമായി ബൈബിൾ ചർച്ച ചെയ്‌തു. ഏതെങ്കിലും ബൈബിൾഭാഗങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതായി കണ്ടെത്തുമ്പോൾ, അതേക്കുറിച്ചു വിശദീകരിക്കുന്ന മറ്റു ബൈബിൾഭാഗങ്ങൾ അവർ പരിശോധിക്കുമായിരുന്നു. ബൈബിളിന്‍റെ മറ്റു ഭാഗങ്ങളുമായി യോജിക്കുന്ന ഒരു നിഗമനത്തിൽ എത്തിച്ചേരുമ്പോൾ അവർ അത്‌ കുറിച്ചുവെക്കും. ഇങ്ങനെ, ബൈബിളിനെ വ്യാഖ്യാനിക്കാൻ ബൈബിളിനെത്തന്നെ അനുവദിക്കുകവഴി ദൈവനാമം, ദൈവരാജ്യം, മനുഷ്യവർഗത്തെയും ഭൂമിയെയും കുറിച്ചുള്ള ദൈവത്തിന്‍റെ ഉദ്ദേശ്യം, മരിച്ചവരുടെ അവസ്ഥ, പുനരുത്ഥാനപ്രത്യാശ എന്നിവയെക്കുറിച്ചുള്ള സത്യം അവർ മറനീക്കിയെടുത്തു. അവരുടെ ഈ അന്വേഷണം പല വ്യാജവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പിടിയിൽനിന്ന് അവരെ സ്വതന്ത്രരാക്കി.—യോഹന്നാൻ 8:31, 32.

സത്യം വിപുലവ്യാപകമായി അറിയിക്കേണ്ട സമയം ആഗതമായെന്ന് 1879 ആയപ്പോഴേക്കും ബൈബിൾവിദ്യാർഥികൾ വിവേചിച്ചെടുത്തിരുന്നു. അതുകൊണ്ട് അവർ ആ വർഷം വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു എന്ന മാസിക പ്രസിദ്ധീകരിക്കാൻ തുടങ്ങി; അത്‌ ഇന്നോളം ഞങ്ങൾ പ്രസിദ്ധീകരിച്ചുവരുന്നു. 239 ദേശങ്ങളിലും ഏതാണ്ട് 700 ഭാഷകളിലും ആയി ഞങ്ങൾ ഇന്ന് ബൈബിൾസത്യം മറ്റുള്ളവരുമായി പങ്കുവെക്കുന്നു. സത്യത്തെക്കുറിച്ചുള്ള പരിജ്ഞാനം ഇത്ര സമൃദ്ധമായി മുമ്പ് ഒരിക്കലും ലഭ്യമായിരുന്നിട്ടില്ല.

  • ക്രിസ്‌തുവിന്‍റെ മരണശേഷം ബൈബിൾസത്യത്തിന്‌ എന്തു സംഭവിച്ചു?

  • ദൈവവചനത്തിലെ സത്യം മറനീക്കിയെടുക്കാൻ ഞങ്ങൾക്ക് സാധിച്ചത്‌ എങ്ങനെ, എന്തുകൊണ്ട്?