വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

 പാഠം 21

ബെഥേൽ എന്നാൽ എന്താണ്‌?

ബെഥേൽ എന്നാൽ എന്താണ്‌?

ആർട്ട് ഡിപ്പാർട്ട്മെന്‍റ്, യു.എസ്‌.എ.

ജർമനി

കെനിയ

കൊളംബിയ

ഹീബ്രൂ ഭാഷയിൽ ബെഥേൽ എന്ന പദത്തിന്‍റെ അർഥം “ദൈവത്തിന്‍റെ ആലയം” അഥവാ ഭവനം എന്നാണ്‌. (ഉല്‌പത്തി 28:17, 19) സുവാർത്താപ്രസംഗവേലയ്‌ക്കു നേതൃത്വം നൽകുന്നതിനും അതിനെ പിന്തുണയ്‌ക്കുന്നതിനും ആയി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ യഹോയുടെ സാക്ഷികൾ പണിതീർത്തിരിക്കുന്ന കെട്ടിടസമുച്ചയങ്ങൾക്ക് ഈ പേര്‌ തികച്ചും അനുയോജ്യമാണ്‌. ഐക്യനാടുളിലെ ന്യൂയോർക്കിലാണ്‌ യഹോവയുടെ സാക്ഷിളുടെ ലോകാസ്ഥാനം. അവിടെനിന്നാണ്‌ ഭരണസംഘം ലോകമെമ്പാടുമുള്ള ബ്രാഞ്ച് ഓഫീസുകളുടെ പ്രവർത്തനത്തിന്‌ മേൽനോട്ടം വഹിക്കുന്നത്‌. ബ്രാഞ്ച് ഓഫീസുകളിൽ സേവിക്കുന്നവരെ ബെഥേൽ കുടുംബാംഗങ്ങൾ എന്നാണ്‌ വിളിക്കുന്നത്‌. ഒരു കുടുംത്തിലെ അംഗങ്ങളെപ്പോലെ അവർ ഒരേ സ്ഥലത്ത്‌ താമസിക്കുന്നു, ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു; ഒരുമയോടെ ജോലി ചെയ്യുയും ബൈബിൾ പഠിക്കുയും ചെയ്യുന്നു.—സങ്കീർത്തനം 133:1.

ത്യാഗമനഃസ്ഥിതിയുള്ള ഒരു കൂട്ടം ആളുകൾ ഒത്തൊരുമയോടെ സേവിക്കുന്ന ഇടം. ദൈവഹിതം ചെയ്യാനും ദൈവരാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കാനും ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്ന ഒരു കൂട്ടം ക്രിസ്‌തീയ സ്‌ത്രീപുരുഷന്മാരാണ്‌ ഓരോ ബെഥേലിലുമുള്ളത്‌. (മത്തായി 6:33) അവരുടെ താമസത്തിനും ഭക്ഷണത്തിനും ഉള്ള സൗകര്യങ്ങൾ അവിടെ ലഭ്യമാണ്‌. അവർ തങ്ങളുടെ സേവനത്തിനു ശമ്പളം പറ്റുന്നില്ല; എന്നാൽ, വ്യക്തിഗത ആവശ്യങ്ങൾക്കായി ഒരു ചെറിയ തുക അവർക്ക് അലവൻസായി ലഭിക്കുന്നു. ബെഥേലിലെ ഓരോ അംഗത്തിനും ഓരോ നിയമനമുണ്ട്; ചിലർ ഓഫീസിലോ പാചകശാലയിലോ ഭക്ഷണമുറിയിലോ സേവിക്കുന്നു. മറ്റു ചിലർ പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്നതിലും ബയന്‍റുചെയ്യുന്നതിലും സഹായിക്കുന്നു. മുറികൾ വൃത്തിയാക്കുക, വസ്‌ത്രങ്ങൾ കഴുകുക, അറ്റകുറ്റപ്പണികൾ തീർക്കുക തുടങ്ങിയ ജോലികൾ ചെയ്യുന്നരുമുണ്ട്.

രാജ്യപ്രസംഗവേല ഉന്നമിപ്പിക്കാൻ സേവകർ തിരക്കിട്ട് പ്രവർത്തിക്കുന്ന ഇടം. ബൈബിൾസത്യങ്ങൾ പരമാവധി ആളുകൾക്ക് എത്തിക്കുക എന്നതാണ്‌ ബെഥേലുകളുടെ പ്രധാനലക്ഷ്യം. ഈ പത്രിക തയ്യാറാക്കിയിരിക്കുന്നതും ആ ലക്ഷ്യത്തിൽത്തന്നെ. ഇത്‌ ഭരണസംഘത്തിന്‍റെ മേൽനോട്ടത്തിൽ തയ്യാറാക്കി, ലോകമെങ്ങുമുള്ള പരിഭാഷാ വിഭാങ്ങൾക്ക് കമ്പ്യൂട്ടർ വഴി അയച്ചുകൊടുക്കുകയായിരുന്നു. പരിഭായ്‌ക്കു ശേഷം അത്‌ വിവിധ ബെഥേലുകളിലെ ഹൈ-സ്‌പീഡ്‌ പ്രസ്സുളിൽ അച്ചടിച്ച് 1,10,000-ത്തിലേറെ സഭകൾക്ക് അയച്ചുകൊടുത്തു. ഈ ഓരോ ഘട്ടത്തിലും, ബെഥേൽ കുടുംബാംഗങ്ങൾ അർപ്പണബോധത്തോടെ പ്രവർത്തിച്ചിട്ടുണ്ട്. ഇങ്ങനെ, സുവാർത്ത പ്രസംഗിക്കുകയെന്ന ജീവരക്ഷാകരമായ വേലയെ അവർ പിന്തുണയ്‌ക്കുന്നു.—മർക്കോസ്‌ 13:10.

  • എങ്ങനെയുള്ളരാണ്‌ ബെഥേലിൽ സേവിക്കുന്നത്‌, അവരുടെ ആവശ്യങ്ങൾ നിവർത്തിക്കപ്പെടുന്നത്‌ എങ്ങനെ?

  • ഓരോ ബെഥേലും ഏത്‌ അടിയന്തിര വേലയെ പിന്തുയ്‌ക്കുന്നു?