വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

 പാഠം 23

ഞങ്ങളുടെ പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കുന്നത്‌ എങ്ങനെയാണ്‌?

ഞങ്ങളുടെ പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കുന്നത്‌ എങ്ങനെയാണ്‌?

റൈറ്റിങ്‌ ഡിപ്പാർട്ടുമെന്‍റ്, യു.എസ്‌.എ.

ദക്ഷിണ കൊറിയ

അർമേനിയ

ബുറുണ്ടി

ശ്രീലങ്ക

“സകല ജനതകളോടും ഗോത്രങ്ങളോടും ഭാഷക്കാരോടും വംശങ്ങളോടും . . . സുവാർത്ത” ഘോഷിക്കുകയെന്ന ലക്ഷ്യത്തിൽ ഏതാണ്ട് 700 ഭാഷകളിൽ ഞങ്ങൾ പ്രസിദ്ധീണങ്ങൾ അച്ചടിക്കുന്നുണ്ട്. (വെളിപാട്‌ 14:6) ശ്രമകമായ ഈ ദൗത്യം ഞങ്ങൾ നിറവേറ്റുന്നത്‌ എങ്ങനെയാണ്‌? ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഒരു സംഘം എഴുത്തുകാരുടെയും 3,300-ഓളം വരുന്ന പരിഭാഷകരുടെയും കൂട്ടായ ശ്രമത്തിന്‍റെ ഫലമാണ്‌ അത്‌. അവരെല്ലാം യഹോവയുടെ സാക്ഷികളാണ്‌.

ഇംഗ്ലീഷിൽ തയ്യാറാക്കുന്നു. ലോകാസ്ഥാനത്തുള്ള റൈറ്റിങ്‌ ഡിപ്പാർട്ടുമെന്‍റിന്‍റെ മേൽനോട്ടം ഭരണസംഘത്തിനാണ്‌. ലോകാസ്ഥാനത്തും ഇതര ബ്രാഞ്ച് ഓഫീസുളിലും സേവിക്കുന്ന എഴുത്തുകാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്‌ റൈറ്റിങ്‌ ഡിപ്പാർട്ടുമെന്‍റാണ്‌. എഴുത്തുകാർ വ്യത്യസ്‌ത ദേശക്കാരായതുകൊണ്ട് വിവിധ സംസ്‌കാരങ്ങളോടു ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഞങ്ങൾക്കു കഴിയുന്നു; ഞങ്ങളുടെ പ്രസിദ്ധീകരണങ്ങൾ അന്താരാഷ്‌ട്ര സമൂഹത്തിന്‌ ആകർഷകമാക്കുന്നത്‌ ഇതാണ്‌.

പരിഭാഷകർക്ക് അയച്ചുകൊടുക്കുന്നു. ഇപ്രകാരം തയ്യാറാക്കപ്പെട്ട പാഠത്തിൽ ആവശ്യമായ തിരുത്തലുകളും മാറ്റങ്ങളും വരുത്തി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പരിഭാഷാ സംഘങ്ങൾക്ക് കമ്പ്യൂട്ടർ മുഖേന അയച്ചുകൊടുക്കുന്നു. അവർ അത്‌ തർജമചെയ്‌ത്‌ മൂലപാഠവുമായി ഒത്തുനോക്കിയതിനു ശേഷം പ്രൂഫ്‌ വായന നടത്തുന്നു. മൂലപാഠത്തിന്‍റെ ആശയം ഒട്ടും ചോർന്നുപോകാതെ “സത്യമായുള്ള” അഥവാ കൃത്യയുള്ള വാക്കുളിലാക്കി പ്രാദേശിക ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുയാണ്‌ അവരുടെ ലക്ഷ്യം.—സഭാപ്രസംഗി 12:10.

കമ്പ്യൂട്ടർ പരിഭാഷാവേലയെ ത്വരിതപ്പെടുത്തുന്നു. കമ്പ്യൂട്ടറുകൾ ഒരിക്കലും എഴുത്തുകാർക്കും പരിഭാഷകർക്കും പകരമാവില്ല. എന്നുവരികിലും, ഇലക്‌ട്രോണിക്‌ നിഘണ്ടുക്കളും ഗവേഷണോപാധികളും മറ്റു പ്രോഗ്രാമുളും അവരുടെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നു എന്നതിനു സംശയമില്ല. വിവരങ്ങൾ നൂറുകണക്കിന്‌ ഭാഷകളിൽ ടൈപ്പുചെയ്‌തതിനു ശേഷം ചിത്രങ്ങളും മറ്റുമായി സംയോജിപ്പിച്ച് കമ്പോസുചെയ്‌ത്‌ അച്ചടിക്കാനായി യഹോവയുടെ സാക്ഷികൾതന്നെ രൂപകൽപ്പന ചെയ്‌ത പ്രോഗ്രാമാണ്‌ ‘മൾട്ടി ലാംഗ്വേജ്‌ ഇലക്‌ട്രോണിക്‌ പബ്ലിഷിങ്‌ സിസ്റ്റം’ അഥവാ മെപ്‌സ്‌.

ഏതാനും ആയിരങ്ങൾമാത്രം സംസാരിക്കുന്ന ഭാഷകളിലേക്കുപോലും പ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്താൻ ഞങ്ങൾ ഇത്ര ശ്രമം ചെയ്യുന്നത്‌ എന്തുകൊണ്ടാണ്‌? കാരണം, “സകലതരം മനുഷ്യരും രക്ഷ പ്രാപിക്കണമെന്നും സത്യത്തിന്‍റെ പരിജ്ഞാനത്തിൽ എത്തണ”മെന്നും ഉള്ളത്‌ യഹോവയുടെ ഇഷ്ടമാണ്‌.—1 തിമൊഥെയൊസ്‌ 2:3, 4.

  • ഞങ്ങളുടെ പ്രസിദ്ധീണങ്ങൾ തയ്യാറാക്കപ്പെടുന്നത്‌ എങ്ങനെ?

  • ഇത്രയധികം ഭാഷകളിൽ ഞങ്ങൾ പ്രസിദ്ധീണങ്ങൾ പുറത്തിക്കുന്നത്‌ എന്തുകൊണ്ട്?

കൂടുതല്‍ അറിയാന്‍

പ്രസിദ്ധീകരണവേല

ഭാഷകൾ കടന്നെത്തുന്ന സംഗീതം

ഒരു പാട്ടിന്‍റെ വരികൾ പല ഭാഷകളിലേക്ക് പരിഭാപ്പെടുത്തുന്നതിൽ എന്തൊക്കെ ബുദ്ധിമുട്ടുളുണ്ട്?