വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

 പാഠം 4

ഞങ്ങൾ പുതിയ ലോക ഭാഷാന്തരം പ്രസിദ്ധീകരിച്ചത്‌ എന്തുകൊണ്ട്?

ഞങ്ങൾ പുതിയ ലോക ഭാഷാന്തരം പ്രസിദ്ധീകരിച്ചത്‌ എന്തുകൊണ്ട്?

കോംഗോ (കിൻഷാസ)

റുവാണ്ട

സങ്കീർത്തനം 69:31-ൽ ദിവ്യനാമം അടങ്ങിയിരിക്കുന്ന സിമ്മാക്കസ്‌ ശകലം, എ.ഡി. മൂന്നോ നാലോ നൂറ്റാണ്ട്

യഹോവയുടെ സാക്ഷികൾ ദശകങ്ങളോളം പല ബൈബിൾഭാഷാന്തരങ്ങൾ ഉപയോഗിക്കുകയും അച്ചടിക്കുകയും വിതരണം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ “സത്യത്തിന്‍റെ പരിജ്ഞാനത്തിൽ” എത്തിച്ചേരാൻ ആളുകളെ ഏറെ സഹായിക്കുന്നതിന്‌ ഒരു പുതിയ ബൈബിൾഭാഷാന്തരം പുറത്തിറക്കേണ്ടതുണ്ടെന്ന് ഞങ്ങൾക്കു മനസ്സിലായി; സകലതരം മനുഷ്യരും സത്യത്തെക്കുറിച്ചുള്ള പരിജ്ഞാനം സമ്പാദിക്കണം എന്നതാണല്ലോ ദൈവേഷ്ടം. (1 തിമൊഥെയൊസ്‌ 2:3, 4) അങ്ങനെ 1950-ൽ ഞങ്ങൾ ആധുനിക ഭാഷയിലുള്ള പുതിയ ലോക ഭാഷാന്തരം പല ഭാഗങ്ങളായി പുറത്തിറക്കാൻ തുടങ്ങി. ഈ ബൈബിൾ 120-ലധികം ഭാഷകളിലേക്ക് സൂക്ഷ്മവും കൃത്യവും ആയി പരിഭാഷപ്പെടുത്തിയിരിക്കുന്നു.

എളുപ്പം വായിച്ചു മനസ്സിലാക്കാവുന്ന ഒരു ബൈബിൾ വേണ്ടിയിരുന്നു. കാലം ചെല്ലുന്തോറും ഭാഷകൾക്ക് രൂപമാറ്റം സംഭവിക്കും. പല ബൈബിൾപരിഭാഷകളിലെയും അവ്യക്തവും കാലഹരണപ്പെട്ടതും ആയ പദപ്രയോഗങ്ങൾ ഗ്രഹിക്കാൻ ബുദ്ധിമുട്ടുള്ളതാണ്‌. കൂടാതെ, മൂലപാഠത്തോട്‌ കൂടുതൽ പറ്റിനിൽക്കുന്ന, ഏറെ കൃത്യതയുള്ള പുരാതന കൈയെഴുത്തുപ്രതികൾ കണ്ടെത്തുകയുണ്ടായി. ബൈബിൾക്കാലങ്ങളിലെ ഹീബ്രൂ, അരാമ്യ, ഗ്രീക്ക് എന്നീ ഭാഷകൾ മെച്ചമായി മനസ്സിലാക്കാൻ അതു സഹായിച്ചു.

ദൈവത്തിന്‍റെ മൊഴികളോടു വിശ്വസ്‌തത പുലർത്തുന്ന ഒരു പരിഭാഷ വേണ്ടിയിരുന്നു. ദിവ്യനിശ്വസ്‌ത ലിഖിതങ്ങളിൽ കൈകടത്തുന്നതിനു പകരം ബൈബിൾപരിഭാഷകർ ബൈബിളിന്‍റെ മൂലപാഠത്തോട്‌ വിശ്വസ്‌തമായി പറ്റിനിൽക്കേണ്ടതുണ്ട്. എന്നാൽ വിശുദ്ധ തിരുവെഴുത്തുകളുടെ മിക്ക ഭാഷാന്തരങ്ങളിലും യഹോവ എന്ന ദിവ്യനാമം ഉപയോഗിച്ചിട്ടില്ല.

ബൈബിളിന്‍റെ ഗ്രന്ഥകർത്താവിന്‌ ബഹുമതി നൽകുന്ന ഒരു പരിഭാഷ വേണ്ടിയിരുന്നു. (2 ശമൂവേൽ 23:2) താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ, ബൈബിളിന്‍റെ ഏറ്റവും പുരാതന കൈയെഴുത്തുപ്രതികളിൽ 7,000-ത്തോളം തവണ യഹോവയുടെ നാമം പ്രത്യക്ഷപ്പെടുന്നുണ്ട്. പുതിയ ലോക ഭാഷാന്തരത്തിൽ ഈ ദൈവനാമം തൽസ്ഥാനങ്ങളിൽ ഉപയോഗിച്ചിരിക്കുന്നു. (സങ്കീർത്തനം 83:18) വർഷങ്ങളോളം ഉത്സാഹപൂർവം നടത്തിയ ഗവേഷണത്തിന്‍റെ ഫലമായ ഈ ബൈബിൾ ദൈവത്തിന്‍റെ ചിന്തകൾ അതേപടി പകർത്തിയിരിക്കുന്നതിനാൽ, അതിന്‍റെ വായന ആസ്വാദ്യമാണ്‌. നിങ്ങളുടെ ഭാഷയിൽ പുതിയ ലോക ഭാഷാന്തരം ഉണ്ടെങ്കിലും ഇല്ലെങ്കിലും യഹോവയുടെ വചനം ദിവസവും വായിക്കുന്നത്‌ ശീലമാക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.—യോശുവ 1:8; സങ്കീർത്തനം 1:2, 3.

  • ഒരു പുതിയ ബൈബിൾഭാഷാന്തരം ആവശ്യമാണെന്ന് ഞങ്ങൾക്കു മനസ്സിലായത്‌ എങ്ങനെ?

  • ദൈവേഷ്ടം മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും ഏതു ശീലം പ്രയോജനം ചെയ്യും?

കൂടുതല്‍ അറിയാന്‍

ബൈബിൾ

വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്തരം

പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്‍റെ സവി​ശേ​ഷ​തകൾ പരിശോധിച്ചുനോക്കൂǃ കൃത്യ​ത​യും വായനാ​സു​ഖ​വും ഉള്ള ഒരു ബൈബി​ളാ​ണ്‌ ഇത്‌.

ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?

ബൈബിൾ ദൈവത്തിൽനിന്നുള്ള ഒരു ഗ്രന്ഥം

നിങ്ങളുടെ വ്യക്തിമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ബൈബിൾ എങ്ങനെ സഹായിക്കും? അതിലെ പ്രവചങ്ങൾ നിങ്ങൾക്ക് എന്തുകൊണ്ട് വിശ്വസിക്കാം?